Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അദ്ധ്യാപകർ പറയുന്നത് താൻ അഭിനയിക്കുന്നതിനേക്കാൾ നന്നായി പഠിക്കുമെന്ന്; തനിക്ക് താൽപ്പര്യം അഭിനയത്തോട്; സിനിമയോടുള്ള അഭിനിവേശം വ്യക്തമാക്കി പ്രിയ പ്രകാശ് വാര്യർ

'അദ്ധ്യാപകർ പറയുന്നത് താൻ അഭിനയിക്കുന്നതിനേക്കാൾ നന്നായി പഠിക്കുമെന്ന്; തനിക്ക് താൽപ്പര്യം അഭിനയത്തോട്; സിനിമയോടുള്ള അഭിനിവേശം വ്യക്തമാക്കി പ്രിയ പ്രകാശ് വാര്യർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അഡാർ ലവ് എന്നൊരൊറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടി പ്രിയ വാര്യർ ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. അതും ബോളിവുഡിൽ. റിലീസ് ചെയ്യുന്നതിന് മുമ്പ് വിവാദത്തിലൂടെ ഹിറ്റായ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റംകുറിച്ച പ്രിയ മറ്റൊരു ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. ക്രൈം ത്രില്ലറായ ലവ് ഹാക്കർ എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോൾ അഭിനയിക്കുന്നത്. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സൈബർ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലഖ്‌നൗ, ഡൽഹി,ഗുർഗൗൺ, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷൻ.ഒരു നിർഭാഗ്യകരമായ അവസ്ഥയിൽ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യർ പറയുന്നു. കൈനിറയെ ചിത്രങ്ങളുമായി സിനിമാലോകത്ത് തിളങ്ങുന്നതിനിടെ പഠിത്തത്തിൽ അതീവശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.

രണ്ടാം വർഷ കോമേഴ്‌സ് ബിരുദ വിദ്യാർത്ഥിനിയാണ് പ്രിയ. അഭിനയത്തേക്കാൾ താൻ പഠിത്തത്തിൽ മിടുക്കിയാണെന്നാണ് അദ്ധ്യാപകർ ഒന്നടങ്കം പറയുന്നതെന്ന് പ്രിയ പറഞ്ഞു. അദ്ധ്യാപകർ അവരുടെ ഭാഗം നീതിപൂർവം പൂർത്തിയാക്കി. എന്നാൽ തനിക്ക് അഭിനയത്തോടാണ് ഇഷ്ടമെന്നും പ്രിയ പറഞ്ഞു.

അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതം പറയുന്നതാണ് 'ശ്രീദേവി ബംഗ്ലാവ്' എന്നതിനെ ചൊല്ലിയുള്ള വിവാദമായിരുന്നു ചിത്രം നേരത്തെതന്നെ വാർത്തകളിൽ ഇടംനേടാൻ കാരണം. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂർ അണിയറപ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP