Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു കുട്ടികൾ അടങ്ങിയ കുടുംബമല്ലേ; ഒരു ടിപ്പർ തട്ടിയാൽ തീരുന്ന കേസാണ് ഓർമ്മ വേണം; പ്രതിക്ക് മണൽമാഫിയയുമായി ബന്ധമുണ്ട്; കേസ് പിൻവലിച്ചില്ലെങ്കിൽ നല്ല പണി കിട്ടും; ഗുണ്ടാ ആക്രമണത്തിനെതിരെ പരാതി നൽകിയ ലേഡി ഡോക്ടർക്ക് നേരെ ഉയരുന്നത് നിരന്തര വധ ഭീഷണികൾ; പ്രതിയെ രക്ഷിക്കാൻ പൊലീസ് ചുമത്തിയത് നിസാര വകുപ്പുകൾ; പ്രതി പുറത്തിറങ്ങിയപ്പോൾ ഭീഷണി ശക്തവും; പട്ടാമ്പിയിലെ ക്രൂരതയിൽ വീണ്ടും പരാതി നൽകാൻ ഒരുങ്ങി ലേഡി ഡോക്ടർ

രണ്ടു കുട്ടികൾ അടങ്ങിയ കുടുംബമല്ലേ; ഒരു ടിപ്പർ തട്ടിയാൽ തീരുന്ന കേസാണ് ഓർമ്മ വേണം; പ്രതിക്ക് മണൽമാഫിയയുമായി ബന്ധമുണ്ട്; കേസ് പിൻവലിച്ചില്ലെങ്കിൽ നല്ല പണി കിട്ടും; ഗുണ്ടാ ആക്രമണത്തിനെതിരെ പരാതി നൽകിയ ലേഡി ഡോക്ടർക്ക് നേരെ ഉയരുന്നത് നിരന്തര വധ ഭീഷണികൾ; പ്രതിയെ രക്ഷിക്കാൻ പൊലീസ് ചുമത്തിയത് നിസാര വകുപ്പുകൾ; പ്രതി പുറത്തിറങ്ങിയപ്പോൾ ഭീഷണി ശക്തവും; പട്ടാമ്പിയിലെ ക്രൂരതയിൽ വീണ്ടും പരാതി നൽകാൻ ഒരുങ്ങി ലേഡി ഡോക്ടർ

എം മനോജ് കുമാർ

മലപ്പുറം: ഗുണ്ടാ ആക്രമണത്തിന്നെതിരെ പരാതി നൽകിയ ലേഡി ഡോക്ടർക്ക് വധഭീഷണി. ടിപ്പർ ഇടിച്ചു കൊല്ലുമെന്നും റേപ്പ് ചെയ്യുമൊന്നൊക്കെയുള്ള നിരന്തര ഭീഷണികളാണ് പ്രതിയായ ഷെഹീറിൽ നിന്നും വരുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് നിരന്തരം വധഭീഷണിയാണ് തനിക്കും തന്റെ കുടുംബത്തിനും നേരെ വരുന്നതെന്ന് ലേഡി ഡോക്ടർ മറുനാടനോട് പറഞ്ഞു. ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. നിരന്തരമുള്ള ഭീഷണികളെ തുടർന്ന് ഉപ്പയും ഉമ്മയും തന്റെ രണ്ടു കുട്ടികളും ഭീതിയിലാണ്. ഏതുവിധേനയും കേസ് രാജിയാക്കാൻ ആവശ്യപ്പെട്ടാണ് ഷെഹീറും കൂടെയുള്ളവരും എന്നെ ലക്ഷ്യം വയ്ക്കുന്നത്. എന്റെ അകന്ന കുടുംബത്തിൽപെട്ടവരും പ്രതിയായ ഷെഹീറും തമ്മിൽ പരിചയമുള്ളതിനാൽ എന്റെ ഫാമിലി ബാക്ക്ഗ്രൗണ്ടും ബന്ധുക്കളെയൊക്കെ തിരിച്ചറിഞ്ഞുമാണ് ഭീഷണി മുഴക്കുന്നത്. ബന്ധുക്കൾ മുഖേനയും കേസ് പിൻവലിക്കാൻ പ്രതി ശ്രമിക്കുന്നുണ്ട്. മണൽമാഫിയാ ബന്ധങ്ങൾ അടക്കം പറഞ്ഞാണ് കേസ് പിൻവലിച്ചില്ലെങ്കിൽ ടിപ്പർ ഇടിച്ച് തീർക്കുമെന്ന് പറയുന്നത്.

ഞാൻ ഓടിച്ചിരുന്ന കാർ തടഞ്ഞു നിർത്തി എന്നെ കയ്യേറ്റം ചെയ്യുകയും റേപ്പ് ചെയ്യുമെന്ന് അടക്കം ഭീഷണി മുഴക്കിയിട്ടും ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് പൊലീസ് ഷെഹീറിനെതിരെ കേസ് ചാർജ് ചെയ്തത്. അതുകൊണ്ട് തന്നെ കോടതിയിൽ എത്തിയപ്പോൾ പ്രതി ജാമ്യത്തിലിറങ്ങി. ഇപ്പോൾ എന്നെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിയാണ്. രണ്ടു കുട്ടികൾ അടങ്ങിയ കുടുംബമല്ലേ അല്ലേ ഉള്ളത്. ഒരു ടിപ്പർ തട്ടിയാൽ തീരുന്ന കേസ് ആണ്-ഇത് ഓർമ്മ വേണം എന്നാണ് പറയുന്നത്. ഇനി ഇപ്പോൾ എനിക്ക് നേരെയുള്ള വധശ്രമ ഭീഷണി അടക്കമുള്ളവ ഉൾപ്പെടുത്തി പട്ടാമ്പി പൊലീസിന് വീണ്ടും പരാതി നൽകാൻ പോവുകയാണ്-ലേഡി ഡോക്ടർ മറുനാടനോട് പറഞ്ഞു.ലേഡി ഡോക്ടർക്ക് നേരെയുള്ള ഗുണ്ടാ ആക്രമണം ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനായിരുന്നു. മറുനാടൻ റിപ്പോർട്ടുകളെ തുടർന്നാണ് ആദ്യം ഈ കേസിൽ കൈക്കൊണ്ട അലംഭാവം നീക്കി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ പ്രതി പുറത്തിറങ്ങിയ ശേഷം തനിക്കും കുടുംബത്തിനും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് ലേഡി ഡോക്ടർ പറയുന്നത്.

വധഭീഷണി അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ലേഡി ഡോക്ടർ മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:

പ്രതിയായ ഷെഹീറിന്റെ സഹോദരൻ എന്റെ പിതാവിനെ ബന്ധപ്പെട്ടിട്ടുണ്ട്. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടാണ് ബന്ധപ്പെടൽ. എന്റെ ഒരു കുടുംബം പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ പോയി പറഞ്ഞത് താനും പ്രതിയും ബന്ധുക്കൾ ആണെന്നാണ്. പ്രതിയും ഞാനും തമ്മിൽ ഒരു കുടുംബബന്ധവുമില്ല. എന്റെ ബന്ധു പൊലീസ് സ്റ്റേഷനിൽ പോയി ഇങ്ങിനെ പറഞ്ഞു എന്ന് ഞാൻ അറിയുന്നത് എപ്പോഴാണ്. ഇതേ ബന്ധു എന്റെ ഫാദറിനെ വിളിച്ച് പറഞ്ഞു. അവൻ പൊലീസ് സ്റ്റേഷനിൽ കിടക്കുകയാണെങ്കിൽ ഇത് തീക്കളിയാകും എന്നാണ് പറഞ്ഞത്. പ്രതി മണൽ മാഫിയയുടെ ആളാണെന്നാണ് പറഞ്ഞത്. പരാതിയിൽ ഉറച്ചു നിന്നാൽ എന്നെ ടിപ്പർ ഇടിച്ചു കൊല്ലും. മണൽമാഫിയ ആണെന്നാണ് പറഞ്ഞത്. ഇവർക്ക് പട്ടാമ്പിയിലെ പൊലീസുകാരെ എല്ലാം അറിയാമെന്നും പറഞ്ഞു. എന്റെ വീട്ടുകാർ ആകെ പേടിച്ചു. കുട്ടികൾ ചെറുതല്ലേ? നിനക്ക് എന്തെങ്കിലും പറ്റിയാലോ എന്നൊക്കെയാണ് വീട്ടുകാരുടെ പേടി. എനിക്കിട്ട് നല്ല പണി കൊടുക്കണം എന്നും പ്രതിയുടെ ബന്ധുക്കൾ ഭീഷണി മുഴക്കിയിട്ടുണ്ട്. ടിപ്പർ ഇടിച്ചു കൊല്ലുമെന്നു പറഞ്ഞിട്ടുണ്ട്. കേസ് പിൻവലിച്ചില്ലെങ്കിൽ അനുഭവിക്കും എന്ന ഭീഷണി വേറെയും. ബന്ധുക്കളിൽ ഒരു വിഭാഗത്തിനെ ഇവർ സ്വാധീനിച്ചും വെച്ചിട്ടുണ്ട്.

എന്റെ ഉമ്മയും ഉപ്പയും പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പോയിരുന്നു. അപ്പോൾ ഒരാൾ കൂടി ഇവരുടെ ഒപ്പം കയറി. ലേഡി ഡോക്ടർ ആരാ എന്നൊക്കെയാണ് ഇയാൾ എന്റെ ഉപ്പയുടെ അടുത്ത് ചോദിച്ചത്. എന്റെ അമ്മാവന്റെ പേര് പറഞ്ഞാണ് ഇയാൾ അടുത്തുകൂടിയത്. എന്റെ മകൾ തന്നെയാണ് അത് എന്ന് ഉപ്പ സമ്മതിച്ചു. ആ പയ്യൻ ദുബായിൽ പോകാൻ ഇരിക്കുകയാണ്. കേസ് പിൻവലിച്ചില്ലെങ്കിൽ ഇതൊന്നും ആയിരിക്കില്ല എന്നും പറഞ്ഞു. സ്റ്റേഷനിൽ പോയിരുന്നോ എന്ന് ചോദിച്ചപ്പോൾ പോയി എന്ന് പറഞ്ഞു. എന്റെ ഉമ്മ സ്‌ട്രോങ്ങ് ആയാണ് ഇടപെട്ടത്. കാര്യം തിരക്കിയ ആൾക്ക് ഇത് അത്ര പിടിച്ചില്ല. ചെറിയ കുട്ടികൾ ഉള്ളതല്ലേ, അവരൊക്കെ മണൽ മാഫിയയുമായി ബന്ധമുള്ളതാണ് എന്നൊക്കെ പറഞ്ഞു. ഒരു വണ്ടി തട്ടിയാൽ കഴിയുന്ന കാര്യമേ ഉള്ളൂ. അത് മറക്കരുത് എന്നൊക്കെ പറഞ്ഞു. പെരിന്തൽമണ്ണയിൽ നിന്നും കയറി പട്ടാമ്പി വരെയുണ്ടായിരുന്നു എന്നാണ് ഉമ്മ പറഞ്ഞത്. ഈ ആളെ പ്രതിയുടെ ആളുകൾ വിട്ടതായിരിക്കും. കാരണം എന്റെ പേരും ഉമ്മാന്റെ പേരൊക്കെ മനസിലാക്കി വന്നതാണ് ഇയാൾ. ഇത് വീട്ടുകാരുടെ പേടി ഇരട്ടിപ്പിച്ചും ഇരിക്കുകയാണ്.

അതുമാത്രമല്ല ഞാൻ ജോലി ചെയ്യുന്ന ചേളാരിയിലെ ക്ലിനിക്കിൽ ഒരു പട്ടാമ്പി രജിസ്ട്രേഷൻ വണ്ടി വന്നിരുന്നു. അതും കഴിഞ്ഞ ദിവസമാണ് പ്രത്യക്ഷപ്പെട്ടത്. ആംബുലൻസിൽ ഒരു രോഗിയെ കയറ്റാൻ വേണ്ടിയാണ് ഞാൻ പുറത്തിറങ്ങിയത്. വണ്ടി പുറത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഒരു വാഗണർ കാർ ആയിരുന്നു അത്. എന്നെ കണ്ടയുടൻ ഇവർ ആളെ മനസിലാക്കി. പിന്നെ വാഗണർ തിരിച്ച് പോയി. അത് ഒരു പട്ടാമ്പി രജിസ്ട്രേഷൻ വണ്ടിയാണ്. ചേളാരിയും പട്ടാമ്പിയും തമ്മിൽ വലിയ ദൂരമുണ്ട്. പട്ടാമ്പി രജിസ്ട്രേഷൻ വാഹനങ്ങൾ അങ്ങിനെ ചേളാരിയിൽ കാണാറില്ല. അതും വന്നത് ഞാൻ ജോലി ചെയ്യുന്ന ക്ലിനിക്കിലും. പ്രതിയുടെ ആളുകൾ എന്നെ ഫോളോ ചെയ്യുന്ന സമയം കൂടിയാണിത്. ഇങ്ങിനെ ഒട്ടനവധി സംഭവങ്ങളാണ് ഗുണ്ടാ ആക്രമണത്തിന്നെതിരെ നൽകിയ പരാതിക്ക് ശേഷം വരുന്നത്-ലേഡി ഡോക്ടർ പറയുന്നു.

ലേഡി ഡോക്ടർക്കും കുടുംബവും സഞ്ചരിച്ച കാറിനു നേർക്ക് രാത്രിയിൽ പട്ടാമ്പിയിൽ ഗുണ്ടാ ആക്രമണം നടത്തിയ പ്രതി ഷഹീറിനെ പട്ടാമ്പി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പട്ടാമ്പിയിലെ ജനങ്ങളെ സ്തബ്ധരാക്കി ഡോക്ടർക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം നടന്നത്. രാത്രി പത്തരയോടെ പട്ടാമ്പി ടൗണിൽ നിന്ന് കാർ ഓടിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ലേഡി ഡോക്ടറെയും കുടുംബത്തെയും പട്ടാമ്പി ജംഗ്ഷന് സമീപം കാർ തടഞ്ഞു നിർത്തി ആക്രമിക്കുന്നത് കണ്ടിട്ടും തടിച്ചു കൂടിയവർ ലേഡി ഡോക്ടർക്ക് സഹായവുമായി ആരും എത്തിയില്ല. രാത്രി തന്നെ ഡോക്ടറും കുടുംബവും പട്ടാമ്പിയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പട്ടാമ്പി പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലരുന്നില്ല. പിന്നീട് വാർത്തകൾ വന്നതിനെ തുടർന്നാണ് പട്ടാമ്പി പൊലീസ് അനങ്ങിയത്.

ഷെഹീർ എന്ന് പറയുന്ന ഒരാളാണ് ആക്രമണം നടത്തിയത് എന്ന് ലേഡി ഡോക്ടർ പറഞ്ഞെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് പൊലീസ് പറഞ്ഞത്. രാത്രി ഡോക്ടറുടെ കാറിനു കടന്നു പോകാൻ കഴിയാത്ത വിധം ഇയാളുടെ ബൈക്ക് നിർത്തിയിരുന്നു. മറുവശത്ത് നിന്ന് നിരന്തരം വാഹനങ്ങൾ വന്നതിനാൽ ഡോക്ടർ ബൈക്ക് എടുക്കാനായി ഹോൺ മുഴക്കി. ഈ ഹോൺ മുഴക്കലാണ് ആക്രമിയെ പ്രകോപിച്ചത്. തുടർന്ന് ബൈക്ക് നീക്കാതെ തന്നെ കാർ തടഞ്ഞു ഇയാൾ ലേഡി ഡോക്ടറെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലേക്ക് കൈനീട്ടി ഇയാൾ ഡോക്ടറുടെ നേർക്ക് കടന്നാക്രമണം നടത്തി. റേപ്പ് ചെയ്യുമെന്നും അടിച്ച് മുഖം പൊളിക്കുമെന്നും ഭീഷണി മുഴക്കി. നിവൃത്തിയില്ലാതെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു ഡോക്ടർ ഇറങ്ങി പുറത്തുവന്നതോടെ ഇയാൾ ബൈക്ക് എടുത്ത് രക്ഷപെടുകയായിരുന്നു.

>അക്രമി രക്ഷപ്പെടുന്നത് കണ്ടു ഇയാളെ തടയാനോ ലേഡി ഡോക്ടറെ സംരക്ഷിക്കാനോ തടിച്ച് കൂടിയവർ ശ്രമിച്ചുമില്ല. രാത്രി തന്നെ ഡോക്ടർ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി നൽകുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പട്ടാമ്പി പൊലീസ് നല്ല രീതിയിൽ പെരുമാറിയെങ്കിലും പിറ്റേന്ന് ഒരു സമവായ ചർച്ചയും കേസിൽ നിന്ന് ഡോക്ടറെ എങ്ങിനെയും പിൻവാങ്ങാനുള്ള അടവുകളുമാണ് പട്ടാമ്പി പൊലീസ് പയറ്റിയതെന്നു അന്ന് വനിതാ ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.

ഉൾക്കിടിലമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് ലേഡി ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞതിങ്ങനെ:

രണ്ടാഴ്ച മുമ്പാണ് രാത്രിയാണ് സംഭവം. ഞങ്ങൾ പട്ടാമ്പിയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിച്ചും അമ്മയെ ആശുപത്രിയിൽ കാണിച്ചും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോൾ രാത്രി പത്തരമണിയായിരുന്നു. പട്ടാമ്പി പള്ളിപ്പുറം റോഡിലൂടെയാണ് വന്നുകൊണ്ടിരുന്നത്. പട്ടാമ്പി ബസ് സ്റ്റാൻഡിനു സമീപം ഒരാൾ ബൈക്ക് റോഡിലേക്ക് ഇറക്കി നിർത്തി മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയുണ്ടാക്കി. ഞങ്ങളുടെ കാറിനും മുന്നോട്ട് പോകാനാകാത്ത അവസ്ഥയായിരുന്നു. ബൈക്ക് ഒഴിവാക്കി ഞാൻ മറുപുറത്തേക്ക് കാർ തിരിക്കാൻ നോക്കിയപ്പോൾ അതിനും കഴിയാത്ത അവസ്ഥയായിരുന്നു. മറുപുറത്ത് നിന്ന് വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനാൽ മറ്റു മാർഗമില്ലാതെ ഞാൻ ഹോൺ മുഴക്കി.

അയാൾ തിരിഞ്ഞു നോക്കുമ്പോൾ ഹോൺ മുഴക്കുന്നത് ഡ്രൈവിങ് സീറ്റിലിരുന്നു ഒരു വനിത. ഇതോടെ അയാൾ കലികൊണ്ട രീതിയിൽ ഓടി മുന്നോട്ടു വന്നു. എന്നെ ചോദ്യം ഒരു വനിതയോ എന്ന രീതിയിൽ അപ്പുറത്ത് കൂടി പോകാൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ വണ്ടി നിർത്തിയപ്പോൾ എന്താടീ നിനക്കീ വഴിയൊന്നും പോരേ പോകാൻ എന്ന ചോദ്യവും. നടുറോഡിൽ വണ്ടിയിട്ടു ഇങ്ങിനെയാണോ സംസാരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. ഇതോടെ അയാൾ മുഴുത്ത തെറിവിളി തുടങ്ങി. പന്നീടെ മോളെ എന്നായിരുന്നു ആദ്യ വിളി. നിന്റെ കണ്ണ് ഞാൻ അടിച്ചുപൊട്ടിക്കും. ഉമ്മയും അനിയത്തിയും ചെറിയ രണ്ടു മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. തടിച്ചു കൂടിയ ആളുകൾ എന്നോട് പോയിക്കൊള്ളാൻ പറഞ്ഞു. അപ്പോഴേക്കും റോഡ് ബ്ലോക്കുമായിരുന്നു.

ഞാൻ അയാളോട് ചോദിച്ചു. ഇങ്ങിനെയാണോ രാത്രിയിൽ വനിതകൾ മാത്രം അടങ്ങിയ കുടുംബത്തോട് സംസാരിക്കുന്നത്. ഞാൻ ചോദിച്ചു. വണ്ടി മുന്നോട്ടെടുക്കാൻ തോന്നുമ്പോൾ നിർത്തെടി.... മോളെ എന്ന് പറഞ്ഞു ആക്രമി ഓടി വന്നു. മുന്നിലെ ഗ്‌ളാസിനും മിററിനും രണ്ടിടി ഇടിച്ചു. നിന്നെ ഞാൻ റേപ്പ് ചെയ്യും. നിന്നെ ഞാൻ കാണിച്ചു തരാമെടി... അപ്പോഴേക്കും അയാളുടെ ഷോൾഡർ വരെ സൈഡ് ഗ്ലാസ്സിനിടയിലൂടെ കാറിനുള്ളിൽ എത്തിയിരുന്നു. കൊല്ലും ഞാൻ .... മോളെ നിന്റെ കണ്ണ് ഞാൻ അടിച്ചു പൊട്ടിക്കും-അയാൾ അലറി. പൊലീസിനെ വിളിക്കും-ഞാൻ പറഞ്ഞു. അയാൾ മുന്നിലെ വലത്തെ സൈഡ് ഗ്‌ളാസിലൂടെ കയ്യിട്ട് എന്റെ മുഖത്തേക്ക് കൈവീശി. കണ്ണടയിൽ കൈ കുരുങ്ങിയപ്പോൾ ഞാൻ പിന്നോട്ട് നീങ്ങി. അപ്പോൾ അയാളുടെ കൈ എന്റെ ഉമ്മയുടെ മേലെയും തട്ടി. കാറിനുള്ളിൽ കുട്ടികൾ കൂട്ട നിലവിളിയായി. ഉമ്മ പറഞ്ഞു നമുക്ക് എങ്ങിനെയെങ്കിലും പോകാമെന്ന്. പക്ഷെ ഞാൻ കൂട്ടാക്കിയില്ല. അപ്പോഴേക്കും ധൈര്യം സംഭരിച്ചു പുറത്തിറങ്ങി. പൊലീസിനെ വിളിക്കും എന്ന് പറഞ്ഞു. ഇതോടെ അയാൾ ബൈക്കുമായി ഓടിച്ചു പോയി. പരിഭ്രമത്തിനിടയിൽ അയാളുടെ ബൈക്കിന്റെ നമ്പർ എനിക്ക് കുറിച്ച് വയ്ക്കാൻ കഴിഞ്ഞില്ല.

പുറത്തിറങ്ങിയപ്പോൾ ഒരു കാര്യം മനസിലായി. കൂടി നിന്നവർക്ക് എല്ലാം അവനെ അറിയാം. അവർ അതുകൊണ്ടാണ് ഒന്നിലും ഇടപെടാതിരുന്നത്. അപ്പോഴേക്കും രാത്രി പതിനൊന്നു മണിയായി. പട്ടാമ്പി പൊലീസിൽ നേരെ പോയി പരാതി നൽകി. അതുകഴിഞ്ഞു പിറ്റേന്ന് വൈകിട്ട് പട്ടാമ്പി പൊലീസ് വിളിപ്പിച്ചു. കോംപ്രമൈസ് ആയിരുന്നു ഉദ്ദേശ്യം. ഞാൻ വഴങ്ങിയില്ല. ഞാൻ ചോദിച്ചു. ഒരു ഡോക്ടർ ആയ എനിക്ക് പോലും സുരക്ഷിതത്വം ഇല്ലെങ്കിൽ സാധാരണക്കാർ എങ്ങിനെ രാത്രി വീട്ടിലെത്തും. ഒരാളോടും അവൻ ഇനി ഇങ്ങിനെ ചെയ്യരുത്. അതിനാൽ കേസ് ചാർജ് ചെയ്യണം. ഞാൻ പറഞ്ഞു.

<ു>വിചിത്രമായ ഭാഷ്യമായിരുന്നു പൊലീസിന്. സ്ത്രീ പീഡനക്കേസ് എല്ലാം ചാർജ് ചെയ്താൽ ഇവർ കോടതിയിൽ പുല്ലുപോലെ ഇറങ്ങും. അതിനാൽ കേസിൽ നിന്ന് പിൻവാങ്ങുകയാണ് നല്ലത്. നിങ്ങൾക്കും കോടതി കയറിയിറങ്ങേണ്ടി വരും. പട്ടാമ്പി പൊലീസ് പറയുന്ന കാര്യമാണിത്.. പൊലീസ് ഇങ്ങിനെ പറഞ്ഞാൽ സാധാരണക്കാർക്ക് എങ്ങിനെ നീതി ലഭിക്കും- ഞാൻ പറഞ്ഞു. ഈ സമയം എന്നെ ആക്രമിച്ച ആക്രമി പൊലീസ് മുന്പാകെയുണ്ട്. അയാൾ എന്നോട് ആ സമയത്ത് സ്റ്റേഷനിൽ പൊലീസുകാർ മുൻപാകെ ഒച്ചയെടുക്കുകയാണ്. ഇതുകണ്ട് ഞാൻ പറഞ്ഞു. ഈ രീതിയിൽ ആണ് ഇയാൾ. സ്റ്റേഷനിൽ തന്നെ അവസ്ഥ ഇങ്ങിനെ. അപ്പോൾ ഇന്നലെ രാത്രി നടുറോഡിൽ ഇയാളുടെ പെരുമാറ്റം എങ്ങിനെയുണ്ടാകും- പൊലീസിനോട് ഞാൻ ചോദിച്ചു. ഇതോടെ പരാതി എഴുതാൻ പൊലീസ് പറഞ്ഞു.

നോമ്പ് തുറക്കാൻ സമയം ആയതിനാൽ പിന്നീടാണ് ഞാൻ പോയി വിശദമായ മൊഴി നൽകിയത്. മൊഴിയെടുക്കാൻ വരെ പൊലീസിന് താത്പര്യമുണ്ടായിരുന്നില്ല. വനിതാ കോൺസ്റ്റബിൾ ഉണ്ടായിരുന്നുമില്ല. ഇത് ഞാൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴും പൊലീസിന് മറുപടിയുണ്ടായില്ല. അനാവശ്യം പറഞ്ഞു എന്ന് മാത്രമാണ് അവർ മൊഴിയിൽ എഴുതുന്നത്. എന്ത് അനാവശ്യം എന്നെഴുതേണ്ടെ? ഞാൻ ചോദിച്ചു. പിന്നെ മൊഴി ഞാൻ എഴുതി നൽകി. അത് ചേർക്കാനും അവർക്ക് വൈമനസ്യവും. പ്രതിയോട് പൊലീസ് പറയുകയാണ്. ഇതൊരു പേട്ട പരാതിയാണ്. അതായത് സെക്‌സ് ഉള്ള പരാതിയാണ് എന്ന്.

ഒരു വനിത നീതി തേടി പൊലീസ് സ്റ്റേഷനിൽ ചെന്നാലുള്ള അവസ്ഥയാണിത്-ലേഡി ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യുമെന്നാണ് ഷൊർണൂർ ഡിവൈഎസ്‌പി മറുനാടൻ മലയാളിയോട് പറഞ്ഞത്. ഉടനടി തന്നെ പ്രതി ഷഹീറിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോൾ കേസ് ഒഴിവാക്കാൻ ആവശ്യപ്പെട്ടാണ് ലേഡി ഡോക്ടർക്ക് നേരെ സമ്മർദ്ദം മുറുകുന്നതും ടിപ്പർ ഇടിച്ചു കൊല്ലുമെന്നൊക്കെ ഭീഷണി മുഴക്കുകയും ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP