Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തെ വലിയ കമ്പനിയായി ആമസോൺ മാറിയപ്പോൾ ഗൂഗിൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു;ആപ്പിളിന് രണ്ടാം സ്ഥാനം; ആമസോണിന്റെ കമ്പനി മൂല്യം ഒരു വർഷം ഉയർന്നത് 52ശതമാനം

ലോകത്തെ വലിയ കമ്പനിയായി ആമസോൺ മാറിയപ്പോൾ ഗൂഗിൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു;ആപ്പിളിന് രണ്ടാം സ്ഥാനം; ആമസോണിന്റെ കമ്പനി മൂല്യം ഒരു വർഷം ഉയർന്നത് 52ശതമാനം

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഏറ്റവും വലിയ കമ്പനിയായി ഉയർന്നപ്പോൾ ഗൂഗിൾ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ആപ്പിളിന് രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ ആമസോണിന്റെ ഓഹരി വിലയിൽ വൻ കുതിപ്പാണ് കണ്ടത്. ഒരു വർഷം 52ശതമാനമാണ് കമ്പനി മൂല്യം ഉയർന്നത്.

ആമസോണിന്റെ ഒരു വർഷത്തെ മൂല്യം 453കോടിയിലധികമായി ഉയർന്നിരുന്നു. ഈ കോമേഴ്‌സ് രംഗത്തെ ഭീമൻ വിനോദ രംഗത്തെയേക്ക് ചുവടുവച്ചതും സ്മാർട്ട് സ്പീക്കറുകൾ വിപണിയിലെത്തിച്ചതും ആമസോണിന് ഗുണമായി വിലയിരുത്തുന്നു. ഗ്ലോബൽ മാർക്കറ്റ് റിസർച്ച് ഏജൻസിയായ കാന്റർ പുറത്തുവിട്ട ടോപ്പ് ബ്രാന്റുകളുടെ പട്ടികയിലാണ് ആമസോൺ ആപ്പിളിനെ പിന്തള്ളി മുന്നിലെത്തിയത്. ഡബ്ലുപിപി എന്ന ബ്രിട്ടീഷ് കമ്പനിയാണ് ഏജൻസിയെ നിയന്ത്രിക്കുന്നത്.

കഴിഞ്ഞ വർഷം ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബറ്റിന്റെ ഓഹരി വിലയിൽ 0.39 ശതമാനം നഷ്ടമുണ്ടാകകുകയും, അതോടെ ഗൂഗിളിന്റെ വിപണി മൂല്യം 762 ബില്യൺ ഡോളറായി കുറയുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒന്നാം സ്ഥാനത്ത് നിന്നു മൂന്നാം സ്ഥാനത്തേയ്ക്ക് കൂപ്പ് കുത്തിയത്. ആപ്പിളിന് 444 കോടിയിലധികം രൂപയുടെ വിപണി മൂല്യം ഉള്ളപ്പോൾ ഗൂഗിളിന് 444കോടിയോളം മാത്രമെ എത്താൻ സാധിച്ചുള്ളു എന്നാണ് ഏജൻസി വ്യക്തമാക്കുന്നത്.

1994ലാണു ജെഫ് ആമസോണിന് രൂപം നൽകുന്നത്. അന്നു ജെഫിനു പ്രായം 30. പ്രിൻസ്റ്റൺ സർവകലാശാലയിലെ ബിരുദപഠനത്തിനും ചില കമ്പനികളിലെ തൊഴിൽ പരിചയത്തിനും ശേഷമാണു സ്വന്തമായി സംരംഭം ആരംഭിക്കുന്നത്. പുസ്തകങ്ങൾ ഓൺലൈനായി വിൽപന നടത്തിക്കൊണ്ടാണ് ആമസോണിന്റെ തുടക്കം. സിയാറ്റിലിലെ ഒരു ചെറിയ ഗാരേജ് ആയിരുന്നു ആദ്യ ഓഫീസ്. മജീഷ്യന്മാർ സാധാരണ ഉപയോഗിക്കാറുള്ള ആബ്ര കഡാബ്ര എന്ന പദത്തെ അനുകരിച്ചു കഡാബ്ര.കോം എന്നായിരുന്നു ആദ്യ പേര്. പിന്നീടു ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ പേരു സ്വീകരിച്ചു. പുസ്‌കത്തിൽ തുടങ്ങി പിന്നീട് വിവിധ മേഖലകളിലേക്കും ഉത്പന്നങ്ങളുമായി വൈവിധ്യവത്ക്കരിച്ച ആമസോൺ 1996ൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP