Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട് ആരോപണം: ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസ്; പ്രതിപ്പട്ടികയിൽ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അടക്കം നാലു പേർ; മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റിന്റെ പരാതി; രേഖകളുടെ ഫോറൻസിക്ക് പരിശോധന നടത്തണമെന്ന് ക്രൈം ബ്രാഞ്ച് നിർദ്ദേശം

യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട് ആരോപണം: ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസ്; പ്രതിപ്പട്ടികയിൽ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അടക്കം നാലു പേർ; മൂന്നരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റിന്റെ പരാതി; രേഖകളുടെ ഫോറൻസിക്ക് പരിശോധന നടത്തണമെന്ന് ക്രൈം ബ്രാഞ്ച് നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിൽ ദേശീയ പ്രസിഡന്റ്് ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസ്. കേസിൽ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അടക്കം നാലു പേർക്കെതിരെയാണ് കേസ്. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജീവനക്കാരൻ ജിത്തു, ഡ്രൈവർ നിധിൻ മോഹൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.

വഞ്ചനാ കുറ്റവും വ്യാജ രേഖ ചമയ്ക്കലുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘടനയുടെ നേതൃത്വത്തിൽ മൂന്നര കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ആരോപണം. വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരാതിയുമായി ബന്ധപ്പെട്ട് കേസ് എടുത്ത് അന്വേഷണം ആരംഭിക്കാൻ ഡിജിപി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

നഴ്‌സസ് അസോസിയേഷൻ നേതൃത്വം മൂന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ക്രൈം ബ്രാഞ്ച് രണ്ട് തവണ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. സമഗ്ര അന്വേഷണത്തിന്റെ ഭാഗമായി രേഖകളുടെ ഫോറൻസിക് പരിശോധന നടത്തണമെന്ന് ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ ശുപാർശ ഡി.ജി.പി.ക്ക് കൈമാറിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ഡി.ജി.പി.ഉത്തരവിറക്കിയത്.

അതേ സമയം കേസിന്റെ ആദ്യഘട്ടത്തിൽ ജാസ്മിൻ ഷാ കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എ.ഡി.ജി.പി.യുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ അന്വേഷണത്തിനെതിരേ ജാസ്മിൻ ഷാ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP