Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു നാടിനെ മുഴുവൻ തീവ്രവാദികളെന്നു വിളിച്ച് ആക്ഷേപിച്ച പി സി ജോർജ്ജ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുത്; മികച്ച സ്‌കൂളുകളെയും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ നിന്നും ആസിഫലി പിന്മാറണമെന്ന ആവശ്യവുമായി പൂഞ്ഞാറുകാർ; ആസിഫലി പങ്കുവെച്ച 'മാർക്കോണി മത്തായി' സിനിമയുടെ പോസ്റ്ററിനു ചുവട്ടിൽ നാട്ടുകാരുടെ കൂട്ടപ്പൊരിച്ചിൽ; പങ്കെടുത്താൽ താങ്കളുടെ ചിത്രങ്ങൾ ബഹിഷ്‌ക്കരിക്കുമെന്നും ഭീഷണി

ഒരു നാടിനെ മുഴുവൻ തീവ്രവാദികളെന്നു വിളിച്ച് ആക്ഷേപിച്ച പി സി ജോർജ്ജ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുത്; മികച്ച സ്‌കൂളുകളെയും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ നിന്നും ആസിഫലി പിന്മാറണമെന്ന ആവശ്യവുമായി പൂഞ്ഞാറുകാർ; ആസിഫലി പങ്കുവെച്ച 'മാർക്കോണി മത്തായി' സിനിമയുടെ പോസ്റ്ററിനു ചുവട്ടിൽ നാട്ടുകാരുടെ കൂട്ടപ്പൊരിച്ചിൽ; പങ്കെടുത്താൽ താങ്കളുടെ ചിത്രങ്ങൾ ബഹിഷ്‌ക്കരിക്കുമെന്നും ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജിനെതിരായ നിലപാട് കടുപ്പിക്കുകയാണ് മുസ്ലിം സംഘടനകൾ. ഒരു വ്യക്തിയുമായുള്ള സ്വകാര്യ സംഭാഷണത്തിൽ ജോർജ്ജ് പറഞ്ഞ കാര്യങ്ങളാണ് മുസ്ലിം സംഘടനകളെ ചൊടിപ്പിച്ചത്. കൂടാതെ ബിജെപി പക്ഷത്തേക്ക് ചാഞ്ഞതും ജോർജ്ജിനെ പ്രദേശത്തെ മുസ്ലിംങ്ങൾ എതിർപക്ഷത്തു നിർത്താൻ ഇടയാക്കി. ഇതോടെ എംഎൽഎ എന്ന നിലയിൽ പി സി ജോർജ്ജ് സംഘടിപ്പിക്കുന്ന പരിപാടികളും ബഹിഷ്‌ക്കരിക്കുകയാണ് മുസ്ലിം സംഘടനകൾ. അതിനിടെ വിമർശനങ്ങളൊന്നും വകവെക്കാതെ സ്വന്തം നിലയിൽ മുന്നോട്ടു പോകുകയാണ് ജോർജ്ജ്. സിനിമാക്കാരെ അടക്കം അണി നിരത്തിയുള്ള പരിപാടികളാണ് പി സി ജോർജ്ജ് നടത്തുന്നത്.

അതേസമയം, ജോർജ്ജ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് സിനിമാ നടൻ ആസിഫലിയുടെ ഫേസ്‌ബുക്ക് പേജിൽ പൂഞ്ഞാറിലെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. ഒരു നാട്ടിലെ ആളുകളെ മുഴുവൻ തീവ്രവാദിയെന്നു വിളിച്ച പി സി ജോർജ്ജിന്റെ പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പൂഞ്ഞാർ മണ്ഡലത്തിലെ മികച്ച സ്‌കൂളുകളേയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും ആദരിക്കുന്നതിന് ജൂൺ 16ന് പൊടിമറ്റത്തെ സെന്റ് മേരീസ് പാരീഷ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ആസിഫലി പങ്കെടുക്കുന്നത്.

ആസിഫലി എത്തുന്ന വിവരം അറിഞ്ഞവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു നാടിന്റെ വികാരം മനസിലാക്കി വർഗ്ഗീയവാദിയായ ഒരാൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കരുതെന്നും ഒരിക്കൽ തീവ്രവാദിയുമായി വേദി പങ്കിടേണ്ടിവന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തുമെന്നും പ്രതിഷേധക്കാർ പറയുന്നു. ആസിഫലി പങ്കുവെച്ച മാർക്കോണി മത്തായി എന്ന സിനിമയുടെ പോസ്റ്ററിനു ചുവട്ടിലാണ് പ്രതിഷേധം നടക്കുന്നത്. ജോർജ്ജ് സംഘടിപ്പിക്കുന്ന പരിപാടിൽ പങ്കെടുത്താൽ താങ്കളുടെ സിനിമ ബഹിഷ്‌ക്കരിക്കും എന്ന ഭീഷണി കമന്റുകളും ഫേസ്‌ബുക്ക് കമന്റ് ബോക്‌സിൽ വന്നു നിറയുന്നുണ്ട്.

മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് അടുത്തിയിടെ പി സി ജോർജ്ജ് പറയുന്ന ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി സി ജോർജ്ജിന്റെ വീട്ടിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് ചെയ്യുകയും വീടിന്റെ പഠിപ്പുരയുടെ ഓട് തകർക്കുകയും ചെയ്തിരുന്നു. മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ പിസിജോർജിനെതിരെ ആഞ്ഞടിച്ച് പുത്തൻപള്ളി ഇമാം നാദിർ മൗലവി നടത്തിയ പ്രസംഗവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

' പി സി ജോർജ് എംഎൽഎ രാജിവെക്കുക. അതാണ് നമ്മുടെ ആവശ്യം എന്ന് പറഞ്ഞാണ് മൗലവിയുടെ വീഡിയോ തുടങ്ങുന്നത്. 1980 മുതൽ മുസ്ലിം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരു ഭാഗത്ത് നമ്മളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വർഗ്ഗീയ കാപാലികർക്ക് ഒറ്റിക്കൊടുക്കുകയും ചെയ്ത എം എൽ എയുമായി ഇനിയൊരു സന്ധിയും ഈ സമുദായത്തിനില്ല എന്നുള്ള ശക്തമായ പ്രഖ്യാപനമാണ് ഈ ഒത്തു ചേരൽ എന്ന കാര്യത്തിൽ തർക്കമില്ല. ഈവിടുത്ത ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലിം സമുദായവും ഒന്നിച്ച് നിൽക്കുന്നവരാണ്.

ജാതിയും മതവും നോക്കാതെ നിൽക്കുന്നവരാണ് ഈരാട്ടുപേട്ടക്കാർ. ഈരാട്ടുപേട്ടക്കാർക്ക് വിലയിടാൻ പൂഞ്ഞാറിന്റെ എംഎൽഎ വളർന്നിട്ടില്ല. ഇയാളെ പുറത്താക്കാൻ ഈ നാട്ടുകാർക്ക് കഴിയും. നിങ്ങള് കാണാൻ പോകുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണിൽ നിന്ന് പി സി ജോർജ് കാണില്ല എന്ന് എഴുതിവച്ചോളൂ' എന്നാണ് പുത്തൻപള്ളി ഇമാം നാദിർ മൗലവി പ്രസംഗിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന പി സി ജോർജിനെ പിന്തിരിപ്പിക്കാനായി ഓസ്‌ട്രേലിയയിൽ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് വിളിച്ചയാളോട് ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങൾ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും മുസ്ലീങ്ങൾ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ ആക്രമണം നടത്തുകയാണെന്നും പി സി ജോർജ് പറഞ്ഞത് വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP