Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡബ്ലിൻ സീറോ മലബാർ കുടുംബസംഗമം 22 ന്

ഡബ്ലിൻ സീറോ മലബാർ കുടുംബസംഗമം 22 ന്

ഡബ്ലിൻ : ജീവിതത്തിന്റെ തിരക്കിൽനിന്നൊഴിഞ്ഞ് വിനോദത്തിന്റെ വർണ്ണക്കാഴ്ചകൾക്ക് അവസരമൊരുക്കി ഡബ്ലിൻ സീറോ മലബാർ സമൂഹത്തിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന 'ഫമീലിയ കുടുംബ സംഗമം 2019' ലൂക്കനിൽ നടത്തപ്പെടും. ജൂൺ 22 ശനിയാഴ്‌ച്ച രാവിലെ 9:30 മുതൽ വൈകിട്ട് 8 വരെ ലൂക്കൻ വില്ലേജിലെ ലൂക്കൻ യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.

കുടുംബസുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, നർമ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ പരിപാടികൾ മുതിർന്നവർക്കും, കുട്ടികൾക്കും,ദമ്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

കുട്ടികൾക്കായി ബൗൺസിങ്ങ് കാസ്റ്റിൽ, ഫേസ് പെയിന്റിങ്, സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, മ്യൂസിക്ക് ബാന്റ്, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണ്ണാഭമാക്കും. അയർലണ്ടിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും..

ഡബ്ലിൻ സീറോ മലബാർ സോണൽ കമ്മറ്റിയുടേയും, കുർബാന സെന്ററുകളിലെ സെക്രട്ടറിമാരുടേയും, ലൂക്കൻ കുർബാനസെന്റർ കമ്മറ്റിയുടേയും നേതൃത്വത്തിൽ കുടുംബസംഗമത്തിനായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.

സഭാ0ഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP