Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികളുടെ പ്രിയപ്പെട്ട ഹാർലെ ഡേവിഡ്സന്റെ വില കുത്തനെ കുറയും; ട്രംപ് ഒന്ന് ഫോൺ വിളിച്ചപ്പോൾ നികുതി 100 ശതമാനത്തിൽ നിന്നും 50 ശതമാനമായി; ഒരു ശതമാനം പോലും നികുതി ഈടാക്കേണ്ടെന്ന ട്രംപിന്റെ നിർദ്ദേശം ഹാർലെ ഡേവിഡ്സൻ ഫാൻസ് ആഘോഷമാക്കുന്നത് ഇങ്ങനെ

മലയാളികളുടെ പ്രിയപ്പെട്ട ഹാർലെ ഡേവിഡ്സന്റെ വില കുത്തനെ കുറയും; ട്രംപ് ഒന്ന് ഫോൺ വിളിച്ചപ്പോൾ നികുതി 100 ശതമാനത്തിൽ നിന്നും 50 ശതമാനമായി; ഒരു ശതമാനം പോലും നികുതി ഈടാക്കേണ്ടെന്ന ട്രംപിന്റെ നിർദ്ദേശം ഹാർലെ ഡേവിഡ്സൻ ഫാൻസ് ആഘോഷമാക്കുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അമേരിക്കയിൽ ഉൽപാദിപ്പിച്ച് ഇറക്കുമതി ചെയ്യുന്ന ഹാർലെ ഡേവിഡ്സൻ എന്ന മോട്ടോർ സൈക്കിളുകൾ മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം അനുസരിച്ച് ഇവയ്ക്കുള്ള ഇറക്കുമതി തീരുവ ഇന്ത്യ വെട്ടിച്ചുരുക്കിയതിനെ തുടർന്ന് ഇത്തരം മോട്ടോർസൈക്കിളുകളുടെ വില കുത്തനെ ഇടിയുമെന്നുറപ്പായി. ഇതിനായി ട്രംപ് ഒന്ന് ഫോൺ വിളിച്ച് പറഞ്ഞപ്പോൾ തന്ന നികുതി 100 ശതമാനത്തിൽ നിന്നും 50 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. എന്നാൽ ഈ മോട്ടോർ സൈക്കിളിന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ഒരു ശതമാനം നികുതി പോലും ഏർപ്പെടുത്തേണ്ടെന്ന ട്രംപിന്റെ പുതിയ നിർദ്ദേശം ഹാർലെ ഡേവിഡ്സൻ ഫാൻസുകാർ ആഘോഷമാക്കുകയാണിപ്പോൾ.

തന്റെ നേതൃത്വത്തിലുള്ള യുഎസിനെ വിഢിയാക്കാമെന്ന് ആരും ധരിക്കേണ്ടെന്നാണ് പുതിയ നീക്കത്തെ ന്യായീകരിച്ച് കൊണ്ട് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. തന്റെ സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ മറ്റ് രാജ്യങ്ങൾക്ക് മാതൃകാപരമായ നീക്കമാണ് ഈ മോട്ടോർസൈക്കിളിന് നികുതി വെട്ടിക്കുറച്ച് കൊണ്ട് നടത്തിയിരിക്കുന്നതെന്നാണ് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ തിങ്കളാഴ്ച ട്രംപ് എടുത്ത് കാട്ടിയിരിക്കുന്നത്. ഹാർലെ ഡേവിഡ്സൻ മോട്ടോർ സൈക്കിളിന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ ഏർപ്പെടുത്തിയിരുന്ന വർധിച്ച നികുതി തന്നെ അസ്വസ്ഥനാക്കിയതിനെ തുടർന്ന് ഇത് വെട്ടിക്കുറയ്ക്കാൻ താൻ ആവശ്യപ്പെടുകയും ഇന്ത്യ അത് അനുസരിക്കുകയുമായിരുന്നുവെന്ന് ട്രംപ് വിശദീകരിക്കുന്നു.

എന്നാൽ നിലവിലെ 50 ശതമാനം നികുതി പൂജ്യം ശതമാനമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് താൻ ഒരു പ്രാവശ്യം മോദിയെ ഫോൺ ചെയ്തപ്പോൾ അദ്ദേഹം നൂറ് ശതമാനം നികുതി 50 ശതമാനമായി വെട്ടിക്കുറച്ചുവെന്നും മോദിയെ സ്തുതിച്ച് കൊണ്ട് ട്രംപ് വെളിപ്പെടുത്തുന്നു. നികുതി പൂജ്യം ശതമാനമാക്കണമെന്ന തന്റെ ആവശ്യം നടപ്പിലാക്കാൻ ഇന്ത്യ ആലോചിച്ച് വരുന്നുവെന്നും ട്രംപ് പറയുന്നു. അമേരിക്കൻ മോട്ടോർസൈക്കിളുകൾക്ക് മേൽ ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന ഇംപോർട്ട് താരിഫുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകൾ നടന്ന് വരുന്നുവെന്നും ട്രംപ് പറയുന്നു.

നാളിതുവരെ യുഎസിനെ മറ്റ് രാജ്യങ്ങൾ വ്യാപാരത്തിന്റെ പേരിലും മറ്റും കൊള്ളയടിക്കുന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നതെന്നും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരത്തിലൂടെ യുഎസിന് 800 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇനിയും അതിന് അനുവദിക്കാനാവില്ലെന്നും ട്രംപ് തറപ്പിച്ച് പറയുന്നു. യുഎസിനെ എല്ലാ കാര്യത്തിലും മേൽക്കൈ ഉണ്ടെങ്കിലും ഇത്തരത്തിൽ രാജ്യത്തെ ചൂഷണം ചെയ്യുന്നതിന് അറുതി വരുത്താനായിരുന്നില്ലെന്നും എന്നാൽ തന്റെ ഭരണകാലത്ത് അത് നടക്കില്ലെന്നും ട്രംപ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP