Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രകൃതിയുടെ സംഹാര രൗദ്രതാളത്തിനുമുന്നിൽ നിസഹായരാകുന്ന മനുഷ്യരുടെ കഥ; മധ്യതിരുവിതാംകൂറിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തിരക്കഥ; മഹാപ്രളയവുമായി ജയരാജിന്റെ രൗദ്രം

പ്രകൃതിയുടെ സംഹാര രൗദ്രതാളത്തിനുമുന്നിൽ നിസഹായരാകുന്ന മനുഷ്യരുടെ കഥ; മധ്യതിരുവിതാംകൂറിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തിരക്കഥ; മഹാപ്രളയവുമായി ജയരാജിന്റെ രൗദ്രം

കൊച്ചി: കേരളം അതിജീവിച്ച മഹാപ്രളയത്തിന്റെ കഥ പറഞ്ഞ് ജയരാജ് രചനയും സംവിധാനവും നിർവഹിച്ച രൗദ്രം 2018. പോസ്റ്റർ യുവനടൻ ടൊവിനോ തോമസ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പ്രളയത്തെയും പ്രകൃതിയുടെ രൗദ്രതയെയും പ്രമേയമാക്കിയ ചിത്രത്തിൽ വൃദ്ധദമ്പതികളുടെ വേഷത്തിലെത്തുന്ന രഞ്ജി പണിക്കർ, കെപിഎസി ലീല എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രളയകാലത്ത് മധ്യതിരുവിതാംകൂറിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ.

പ്രകൃതിയുടെ സംഹാര രൗദ്രതാളത്തിനുമുന്നിൽ നിസഹായരാകുന്ന മനുഷ്യരുടെ കഥയാണ് രൗദ്രം 2018 പറയുന്നത്. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രത്തിൽ സബിത ജയരാജ്, സരയൂ, ബിനു പപ്പൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഡോ.സുരേഷ് കുമാർ മുട്ടത്താണ് രൗദ്രത്തിന്റെ നിർമ്മാതാവ്. നിഖിൽ എസ് പ്രവീൺ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിൻ ശങ്കർ മന്നത്ത് സംഗീതവും നിർവഹിക്കുന്നു.

അഡ്വ. കെ. ബാലചന്ദ്രൻ നിലമ്പൂർ (എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ), സജി കോട്ടയം (പ്രൊഡക്ഷൻ കൺട്രോളർ), സുനിൽ ലാവണ്യ (പ്രൊഡക്ഷൻ ഡിസൈൻ), അരുൺ പിള്ള, ലിബിൻ (മേക്ക്-അപ്പ്), സുലൈമാൻ (കോസ്റ്റിയൂം), രംഗനാഥ് രവി (സൗണ്ട് ഡിസൈൻ), വാസുദേവൻ കൊരട്ടിക്കര (വിഎഫ്എക്‌സ്), ജയേഷ് പടിച്ചൽ (സ്റ്റിൽ),മ.മി.ജോ. (ഡിസൈൻ) എന്നിവർ അണിയറയിലുണ്ട്.

നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും, ബേയ്ജിങ്, മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലുൾപ്പെടെ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP