Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവർക്ക് രണ്ട് പെൺമക്കളുണ്ട്; മരിച്ച ആദ്യ ഭർത്താവ് കുടുംബ സുഹൃത്തും ആത്മമിത്രവും; 2016ലെ രണ്ടാം വിവാഹവും പരാജയം; ഇനി ഒരു വിവാഹത്തിന് സാധ്യത കുറവ്; മുസ്ലിം വ്യക്തി നിയമം അനുസരിച്ച് അവരെ വിവാഹം ചെയ്യണമെന്ന് ഭാര്യയും മക്കളുമുള്ള എഞ്ചിനീയറുടെ അപേക്ഷ; സർക്കാർ ജീവനക്കാരൻ ഒന്നിൽ കൂടുതൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നത് അച്ചടക്കവും വിശ്വാസ്യതയും ധാർമികതയും സത്സ്വഭാവവും സംശുദ്ധിയും തകർക്കുമെന്ന് സർക്കാരും; എഞ്ചിനിയറുടെ രണ്ടാം വിവാഹം മുടങ്ങിയ കഥ ചർച്ചയാക്കി സർവ്വീസ് ലോകം

അവർക്ക് രണ്ട് പെൺമക്കളുണ്ട്; മരിച്ച ആദ്യ ഭർത്താവ് കുടുംബ സുഹൃത്തും ആത്മമിത്രവും; 2016ലെ രണ്ടാം വിവാഹവും പരാജയം; ഇനി ഒരു വിവാഹത്തിന് സാധ്യത കുറവ്; മുസ്ലിം വ്യക്തി നിയമം അനുസരിച്ച് അവരെ വിവാഹം ചെയ്യണമെന്ന് ഭാര്യയും മക്കളുമുള്ള എഞ്ചിനീയറുടെ അപേക്ഷ; സർക്കാർ ജീവനക്കാരൻ ഒന്നിൽ കൂടുതൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നത് അച്ചടക്കവും വിശ്വാസ്യതയും ധാർമികതയും സത്സ്വഭാവവും സംശുദ്ധിയും തകർക്കുമെന്ന് സർക്കാരും; എഞ്ചിനിയറുടെ രണ്ടാം വിവാഹം മുടങ്ങിയ കഥ ചർച്ചയാക്കി സർവ്വീസ് ലോകം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. എറണാകുളം ജില്ലയിലെ അസിസ്റ്റന്റ് ഹൈവേ എഞ്ചിനിയർക്ക് അങ്ങനെ ഇരുന്നപ്പോൾ ഒരു പൂതി ഒന്നൂടെ കല്യാണം കഴിക്കണം. തന്റെ സമുദായം ബഹു ഭാര്യത്വം അനുവദിക്കുന്നുവെങ്കിൽ കൂടി അത് നിയമവിധേയമായി തന്നെ വേണമെന്നും അദ്ദേഹം ഉറപ്പിച്ചു. താൻ രണ്ടാമതൊന്ന് കെട്ടുന്നതിൽ ആദ്യ ഭാര്യയ്ക്ക് എതിർപ്പില്ലന്നാണ് സഹ പ്രവർത്തകരോടു അസിസ്റ്റന്റ് എഞ്ചിനിയർ പറഞ്ഞിരിക്കുന്നത്, മലപ്പുറത്തും കോഴിക്കോടും ഉള്ള അടുത്ത ബന്ധുക്കൾക്ക് പോലും രണ്ടും മൂന്നും ഭാര്യമാരുണ്ട്. ഇവിടെ എറണാകുളത്ത് മാത്രമാണ് ബന്ധുക്കൾക്കിടയിൽ പരതിയാൽ അങ്ങനെ കാണാത്തത്. കല്ല്യാണ പൂതി മൂത്ത് കഴിയുന്നതിനിടെ ഒന്നു രണ്ട് പെണ്ണു കാണൽ നടന്നുവെങ്കിലും എഞ്ചിനിയർക്ക് ഒന്നും ബോധിച്ചില്ല ഇതിനിടെയാണ് പത്തു വർഷം മുൻപ് വാഹനപകടത്തിൽ മരിച്ച സുഹൃത്തിന്റെ ഭാര്യ രണ്ടാം വിവാഹവും പരാജയപ്പെട്ട് കഴിയുകയാണന്ന് അറിഞ്ഞത്.

ഇവരെ വിവാഹം കഴിക്കാനാണ് എഞ്ചിനിയർ സർക്കാരിന്റെ അനുമതി തേടിയത്. ഇത് നിഷേധിക്കുകയും ചെയ്തു. ഇതിന് വേണ്ടി സർക്കാരിന് നൽകിയ അപേക്ഷയും അതിന് പൊതുമരാമത്ത് വകുപ്പെടുത്ത തീരുമാനവും വിചിത്ര സ്വഭാവമുള്ളതായി. കേരളത്തിലെ സർവ്വീസ് ചരിത്രത്തിലെ തന്നെ അപൂർവ്വ സംഭവമാണ് ഇത്. രണ്ടാം വിവാഹത്തിനായി നൽകിയ അപേക്ഷയും അതിന് സർക്കാർ നൽകിയ മറുപടിയും ഏറെ ചർച്ചയായി. ഇത് രണ്ടും മറുനാടന് ലഭിച്ചു. ഏറെ രസകരമായാണ് വിവാഹത്തിനുള്ള അപേക്ഷ ഉദ്യോഗസ്ഥൻ നൽകിയത്. ഇതിനെ അതേ നാണയത്തിൽ നിരസിക്കുകയാണ് സർക്കാർ.

ആദ്യ വിവാഹത്തിൽ രണ്ടു മക്കളുള്ള ഇവരെ എഞ്ചിനിയർ സമീപിച്ചു കാര്യം അവതരിപ്പിച്ചു. അവർക്കും എതിർപ്പില്ല പ്രതിസന്ധിക്കിടെ ഭർത്താവിന്റെ സുഹൃത്തിന്റെ നല്ല മനസിനെ അവർ ഉള്ളാലെ പ്രശംസിക്കുകയും ചെയ്തു. എന്നാൽ ഭർത്താവിന്റെ സ്വത്തിലും എല്ലാ കാര്യങ്ങളിലും ആദ്യ ഭാര്യയെ പോലെ തനിക്കും അവകാശം വേണ്ടതല്ലേ എന്ന സംശയം അവർ ഉന്നയിച്ചു. അങ്ങനെയെങ്കിൽ വിവാഹം നിയമപരമായി നടത്തണം. അതിന് സർക്കാർ അനുമതി കിട്ടിയാലെ അംഗീകാരം ഉണ്ടാകു. മുൻപ് മറ്റു ചിലർക്ക് ഇങ്ങനെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് എഞ്ചിനിയർക്ക് അന്വേഷണത്തിൽ തന്നെ മനസിലായി. എന്നാൽ മുത്തലാഖ് ഓർഡിനൻസ് കേന്ദ്രം പാസാക്കിയ സാഹചര്യത്തിൽ അനുകൂല നടപടി ഉണ്ടാകുമോ എന്ന ആശങ്ക എഞ്ചിനിയർക്ക് ഉണ്ടായിരുന്നു.

ഒപ്പം സഹപ്രവർത്തകരിൽ പലരും വിലക്കി. ബന്ധമാണെങ്കിൽ ആവു. വിവാഹം വേണ്ട അത് പിന്നീട് ഇടങ്ങേറ് ആവും. എന്നാൽ മുസ്ലിം വ്യക്തി നിയമ സംരക്ഷണം ഉള്ളതു കൊണ്ട് തന്നെ സർക്കാരിൽ നിന്നും അനുകൂല നടപടി ഉണ്ടാകുമെന്ന് എഞ്ചിനിയർ കണക്കു കൂട്ടി. മാർച്ചിന് മുൻപ് വിവാഹം നടത്താനും തീരുമാനിച്ചു. ഇതിനിടെ മുസ്ലിം സമുദായത്തിലെ തന്നെ പണ്ഡിതരിൽ ചിലർ കൂടി നല്കിയ ഉപദേശം കണക്കിലെടുത്ത് തിടുക്കത്തിൽ തന്റെ മേലധികാരിക്ക് ഹൈവേ വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയർ അപേക്ഷ നല്കി. മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ആദ്യം ഭാര്യ നിലനിൽക്കെ രണ്ടാം വിവാഹത്തിന് അനുമതി നല്കണം.

തന്റെ ആദ്യ വിവാഹം1999 ഓഗസ്റ്റ് 2ന് നടന്നു.മുപ്പത്തിനാല് വയസുള്ള ഏറണാകുളം സ്വദേശിയായ വിധവയെ ആണ് രണ്ടാം ഭാര്യയാക്കാൻ തീരുമാനിച്ചത് അവർക്ക് ഇനി് മറ്റൊരു വിവാഹം നടക്കില്ലന്നും ഇസ്ളാം നിയമ പ്രകാരം വിധവയുടെ സംരക്ഷണത്തിന് മുസ്ലിം വ്യക്തി നിയമം അനുസരിച്ച് വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും ഇതിന് അനുമതി തരണമെന്നുമാണ് അപേക്ഷയിൽ പറഞ്ഞിരുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എഞ്ചിനിയറിങ് കോളേജിൽ സിവിൽ എഞ്ചിനിയറിങ് വിഭാഗം അദ്ധ്യാപകന് രണ്ടാം വിവാഹത്തിന് നിയമാനുസൃതം അനുവാദം നല്കിയിട്ടുണ്ടായിരുന്നുവെന്ന വിവരം ഓർമ്മപ്പെടുത്തുന്നതായും അപേക്ഷയിൽ പറയുന്നു.

ഈ വർഷം മാർച്ച് 31 ന് മുൻപ് തന്നെ വിവാഹം നടത്തേണ്ടതിനാൽ സർക്കാരിൽ നിന്നും അടയിന്തിര അനുമതി ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അപേക്ഷയിൽ പറയുന്നു. അപേക്ഷ പരിശോധിച്ച ഹൈവേ വിഭാഗം ചീഫ് എഞ്ചിനിയർ തീരുമാനം എടുക്കാനായി ബന്ധപ്പെട്ട ഫയൽ സർക്കാരിലേക്ക് അയച്ചു. ഇതേ തുടർന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം ചീഫ് എഞ്ചിനിയറോടു ആവിശ്യത്തിന്റെ നിയമപരമായ സാധുത പഠിച്ച് റിപ്പോർട്ട് നല്കാൻ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി നിർദ്ദേശിച്ചു. സർക്കാർ തീരുമാനം വൈകിയതിനാൽ എഞ്ചിനിയറുടെ വിവാഹം മാർച്ച്ൽ നടന്നില്ല സർക്കാർ അനുമതിക്കായി കാത്തിരുന്നു.

ഇതിനിടെ ഫയൽ ചുവപ്പു നാടയിൽ കുടുങ്ങിയെന്ന് മനസിലാക്കി വിജിലൻസ് വിഭാഗം ചീഫ് എഞ്ചിനിയറുടെ ഓഫീസിലും ഇദ്ദേഹം പല വട്ടം കയറി ഇറങ്ങി.ഒടുവിൽ ജനുവരി അവസാനം ലഭിച്ച എൻക്വയറി ഫയലിൽ നിയമപരമായ സാധുത പരിശോധിച്ച വിജിലൻസ് വിഭാഗം ചീഫ് എഞ്ചിനിയർ നാലു മാസത്തിനിപ്പുറം അതായത് കഴിഞ്ഞ മാസം അവസാനമാണ് റിപ്പോർട്ട് നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമാരാമത്ത് വകുപ്പ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. പൊതുമരമാത്ത് വിഭാഗം പ്രിൻസിപ്പിൾ സെക്രട്ടറിക്ക് വേണ്ടി അണ്ടർ സെക്രട്ടറി പ്രീതകുമാരി നല്കിയ മറുപടിയിൽ ഇങ്ങനെ പറയുന്നു അപേഷകന് ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നുവെങ്കിലും സർക്കാരിന്റെ മുൻ കൂർ അനുമതി ഇല്ലാതെ സർക്കാർ ജീവനക്കാരൻ മറ്റൊരു വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ പാടില്ലന്ന് ഗവൺമെന്റ് സർവ്വെൻസ് കണ്ടക്ട് റൂൾസ് 1960 സെക്ഷൻ 93 വ്യവസ്ഥ ചെയ്യുന്നു.

ഒരു സർക്കാർ ജീവനക്കാരൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും അച്ചടക്കവും വിശ്വാസ്യതയും ധാർമ്മികതയും സൽസ്വഭാവവും സംശുദ്ധിയും പുലർത്തുക എന്ന ഉദ്ദേശത്തോടെയാണ് നിയമ നിർമ്മാണ സഭ മേൽ ചട്ടങ്ങൾക്ക് രൂപം കൊടുത്തിട്ടുള്ളത്.ഒരു സർക്കാർ ജീവനക്കാരൻ ഒന്നിൽ കൂടുതൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നത് മേൽ പരാമർശിച്ച ചട്ടങ്ങളുടെ ഉദ്ദേശ ശുദ്ധിയെ തന്നെ ഹനിക്കുന്ന ഒന്നാണ് ആയതിനാൽ ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹ ബന്ധത്തിൽ ഏർപ്പെടുത്തതിനുള്ള അസിസ്റ്റന്റ് എഞ്ചിനിയറുടെ ആവിശ്യം പരിഗണനാർഹമല്ലന്ന് അറിയിക്കുന്നു.

ഈ മാസം ഒന്നാം തിയ്യതി അയച്ച മറുപടി ബന്ധപ്പെട്ട എഞ്ചിനിയർ കൈപറ്റി. സർക്കാർ അനുമതി നിഷേധിച്ചതിനാൽ നിയമ പോരാട്ടം നടത്താനാണ് എഞ്ചിനിയറുടെ നീക്കം എന്നറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP