Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ കഠിന പ്രയ്ത്‌നം നടത്തിയനെ കുറിച്ച് എന്തുകൊണ്ട് വിട്ടു പോയി? ശബരിമലയിലെ നവോത്ഥാനവും ലിംഗനീതിയും എന്തുകൊണ്ട് വിട്ടു കളഞ്ഞു; ഫ്‌ളാഗ് ഷിപ്പ് പദ്ധതിയായ നവോത്ഥാനത്തെ കുറിച്ച് എന്താണ് മൗനം പാലിക്കുന്നത്? പിണറായി വിജയന്റെ പ്രോഗ്രസ് റിപ്പോർട്ടിനെ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ഉയർത്തുന്ന ചോദ്യങ്ങൾ ഇങ്ങനെ

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ കഠിന പ്രയ്ത്‌നം നടത്തിയനെ കുറിച്ച് എന്തുകൊണ്ട് വിട്ടു പോയി? ശബരിമലയിലെ നവോത്ഥാനവും ലിംഗനീതിയും എന്തുകൊണ്ട് വിട്ടു കളഞ്ഞു; ഫ്‌ളാഗ് ഷിപ്പ് പദ്ധതിയായ നവോത്ഥാനത്തെ കുറിച്ച് എന്താണ് മൗനം പാലിക്കുന്നത്? പിണറായി വിജയന്റെ പ്രോഗ്രസ് റിപ്പോർട്ടിനെ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ഉയർത്തുന്ന ചോദ്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിപ്പോർട്ടർ ടിവിയിലെ മുതിർന്ന ജേർണലിസ്റ്റാണ് ബാലഗോപാൽ. ശബരിമലിയിലെ സുപ്രീംകോടതി നടപടികളെ കൃത്യമായി പിന്തുടരുന്ന മാധ്യമ പ്രവർത്തകൻ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഇന്നലെ പുറത്തിറക്കിയ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലേക്കും ബാലഗോപാൽ അതിവേഗം കണ്ണോടിച്ചു. ഇതിൽ ശബരിമലയും സുപ്രീംകോടതിയും നവോത്ഥാനവും എങ്ങനെ ചർച്ചയാകുന്നുവെന്ന് വിശദീകരിക്കുകയാണ് ബാലഗോപാൽ. തന്റെ വിലയിരുത്തലുകളിലേക്ക് പോകാതെ കാര്യങ്ങൾ മാത്രം അവതരിപ്പിക്കുന്ന ശൈലി. എന്നാൽ ഇതിൽ ഒളിച്ചിരിക്കുന്നത് പരിഹാസമാണ്. ശബരിമലയേയും യുവതി പ്രവേശനത്തേയും പിണറായി വിട്ടുകളയുന്നുവെന്ന സൂചന.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20ൽ 19 സീറ്റിലും ഇടതുപക്ഷം തോറ്റു. ഇതോടെ ശബരിമലയാണ് തോൽവിക്ക് കാരണമെന്ന വിലയിരുത്തലുമെത്തി. അതുകൊണ്ട് തന്നെ ശബരിമല യുവതി പ്രവേശനത്തെ സർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കുന്നുമില്ല. കേന്ദ്ര സർക്കാർ പദ്ധതിയായ 'തീർത്ഥാടനകേന്ദ്രങ്ങളെയും സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളെയും ബന്ധപ്പെടുത്തിയുള്ള പിൽഗ്രിംസ് ടൂറിസം പോലും ചർച്ചയാക്കുന്നു. സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശബരിമല- പത്മനാഭസ്വാമി ക്ഷേത്രം പദ്ധതി നടപ്പാക്കിവരുന്നുവെന്ന് പറയുന്നുമുണ്ട്. അങ്ങനെ ശബരിമലയിലെ വികസനം മാത്രമാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. നവോത്ഥാനത്തെ മറക്കുകയാണ് പിണറായി. ഇതാണ് ബാലഗോപാലും ചർച്ചയാക്കുന്നത്.

മൂന്ന് വർഷത്തെ ഭരണനേട്ടങ്ങൾ / എൽ ഡി എഫ് സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാന പുരോഗതി എന്നിവ സംബന്ധിച്ച് ഇറക്കിയ പ്രോഗ്രസ് റിപ്പോർട്ട് വായിച്ചു. 176 പേജും ഒരു തവണ ഓടിച്ച് വായിച്ചു. എനിക്ക് ഇഷ്ടപെട്ട / താത്പര്യം ഉള്ള മൂന്ന് വിഷയങ്ങളെ (സുപ്രീം കോടതി, ശബരിമല, നവോത്ഥാനം) കുറിച്ച് റിപ്പോർട്ടിൽ എന്ത് പറഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമികം ആയി നോക്കിയത്. മറ്റ് വിഷയങ്ങളിൽ താത്പര്യം ഇല്ലാത്തതുകൊണ്ട് അല്ല, മറിച്ച് ഈ മൂന്ന് വിഷയങ്ങളോടും കൂടുതൽ താത്പര്യം ഉള്ളതുകൊണ്ടാണ് ആ ഭാഗങ്ങൾ കൂടുതൽ ശ്രദ്ധയോടെ വായിച്ചതെന്നാണ് ബാലു വിശദീകരിക്കുന്നത്.

ബാലഗോപാലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലെ സുപ്രീം കോടതി, ശബരിമല, നവോത്ഥാന പരാമർശങ്ങൾ.
***************************************

മൂന്ന് വർഷത്തെ ഭരണനേട്ടങ്ങൾ / എൽ ഡി എഫ് സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാന പുരോഗതി എന്നിവ സംബന്ധിച്ച് ഇറക്കിയ പ്രോഗ്രസ് റിപ്പോർട്ട് വായിച്ചു. 176 പേജും ഒരു തവണ ഓടിച്ച് വായിച്ചു. എനിക്ക് ഇഷ്ടപെട്ട / താത്പര്യം ഉള്ള മൂന്ന് വിഷയങ്ങളെ (സുപ്രീം കോടതി, ശബരിമല, നവോത്ഥാനം) കുറിച്ച് റിപ്പോർട്ടിൽ എന്ത് പറഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമികം ആയി നോക്കിയത്. മറ്റ് വിഷയങ്ങളിൽ താത്പര്യം ഇല്ലാത്തതുകൊണ്ട് അല്ല, മറിച്ച് ഈ മൂന്ന് വിഷയങ്ങളോടും കൂടുതൽ താത്പര്യം ഉള്ളതുകൊണ്ടാണ് ആ ഭാഗങ്ങൾ കൂടുതൽ ശ്രദ്ധയോടെ വായിച്ചത്.

I. സുപ്രീം കോടതി

പിണറായി വിജയൻ സർക്കാരും സുപ്രീം കോടതിയും തമ്മിൽ ഉള്ള ബന്ധം ഒരു ഗവേഷണ പഠനം തന്നെ ആകാവുന്ന വിഷയം ആണ്. എന്നാൽ പ്രോഗ്രസ് റിപ്പോർട്ടിൽ ഒരു സ്ഥലത്ത് മാത്രം ആണ് സുപ്രീം കോടതി എന്ന് കണ്ടത്.

1. 160 മത്തെ പേജിൽ 580 മത്തെ പോയിന്റിൽ സുപ്രീം കോടതിയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട് .ആ പരാമർശം ഇങ്ങനെ.

' എസ്.സി-എസ്.ടി സംവരണം സ്വകാര്യമേഖലയിലേക്കു കൂടി വ്യാപിപ്പിക്കാൻ പരിശ്രമിക്കും. ഏയിഡഡ് മേഖലയിൽ എസ്.സി.എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്ന കാര്യം ഹൈക്കോടതി വിധിയെത്തുടർന്ന് തടസ്സപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നിലവിലുണ്ട്'.

(സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ വിവിധ ഘട്ടങ്ങളിൽ ആയി നാല് സീനിയർ അഭിഭാഷകരെ കൊണ്ട് ലിംഗ സമത്വം വേണം എന്ന് വാദിച്ച സർക്കാർ ആണ് പിണറായി വിജയന്റേത്. എന്തുകൊണ്ടോ അത് എന്റെ വായനയിൽ ഈ പ്രോഗ്രസ് റിപ്പോർട്ടിൽ കണ്ടില്ല)

----------------------------------------------

II. ശബരിമല

കഴിഞ്ഞ ഒരു വർഷത്തിൽ കേരള സർക്കാരും ആയി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും റിപ്പോർട്ട് ചെയ്യപ്പെട്ട / ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു വിഷയം ആണ് ശബരിമല യുവതി പ്രവേശന വിഷയം. സർക്കാർ എടുത്ത നിലപാട് ശരി ആണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്നതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ പ്രോഗ്രസ് റിപ്പോർട്ട് എങ്ങനെ വിലയിരുത്തുന്നു എന്ന് നോക്കി. കുറച്ച് കൂടി കൃത്യമായി പറഞ്ഞാൽ 'ശബരിമല' യെ കുറിച്ച് എന്തൊക്കെ ആണ് പരാമർശിച്ചിരിക്കുന്നത് എന്ന് പരിശോധിച്ച് നോക്കി. ആ കണ്ടെത്തലുകൾ ഇങ്ങനെ

1. മുപ്പത്തിഒന്നാമത്തെ പേജിലെ രണ്ടാമത്തെ പാരഗ്രാഫിൽ ആണ് ശബരിമലയെ കുറിച്ചുള്ള ആദ്യ പരാമർശം. രണ്ടാമത്തെ പാരഗ്രാഫിലെ അവസാന വരി ഇങ്ങനെ

''മിഷൻ ഗ്രീൻ ശബരിമല' പദ്ധതിയുടെ ഭാഗമായി പൂങ്കാവനവും നടപ്പാതകളും മാലിന്യമുക്തമാക്കാൻ നടപടിയെടുത്തു'.

2. അതേ പേജിലെ മൂന്നാമത്തെ പാരഗ്രാഫിലെ രണ്ടാമത്തെ വരി ഇങ്ങനെ

'ശബരിമല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള നടപടികൾ വിജയത്തിലേക്ക്. 'മാലിന്യമുക്തകേരളം പദ്ധതി' യുടെ ഭാഗമായി ഇക്കോടൂറിസം മേഖലകളിലും മറ്റു വനമേഖലകളിലും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി യഥാസമയം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് 'പ്രോജക്റ്റ്
ഗ്രീൻ ഗ്രാസ് പദ്ധതി'-ക്കു രൂപരേഖ തയ്യാർ ആക്കി'.

3. 57 മത്തെ പേജിൽ ആണ് മൂന്നാമത്തെ ശബരിമല പരാമർശം. 201 a എന്ന പോയിന്റിൽ.

'തീർത്ഥാടനകേന്ദ്രങ്ങളെയും സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങളെയും ബന്ധപ്പെടുത്തിയുള്ള പിൽഗ്രിംസ് ടൂറിസം നയം ആവിഷ്‌കരിക്കും എന്ന തലകെട്ടിന് ശേഷം ഉള്ള പാരഗ്രാഫിലെ ആദ്യ വരി ഇങ്ങനെ 'ടൂറിസം നയത്തിൽ പിൽഗ്രിം ടൂറിസം പ്രോൽസാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശബരിമല- പത്മനാഭസ്വാമി ക്ഷേത്രം പദ്ധതി നടപ്പാക്കിവരുന്നു'

4. 65 മത്തെ പേജിലെ 216 c യിൽ ആണ് ശബരിമലയെ കുറിച്ചുള്ള നാലാമത്തെ പരാമർശം. അത് ഇങ്ങനെ

'ശബരിമലയിലേയ്ക്കുള്ള റോഡുകൾ, കെ.എസ്.റ്റി.പി റോഡുകൾ, ആർ.ഐ.സി.കെ ഏറ്റെടുക്കുന്ന റോഡുകൾ എന്നിവ മെയിന്റനൻസ് കോൺട്രാക്ടോടുകൂടിയാണ് നടപ്പാക്കി വരുന്നത്'

5. 67 മത്തെ പേജിൽ 220 മത്തെ പോയിന്റ് താഴെ രണ്ടാമത്തെ പാരഗ്രാഫിൽ ആണ് അഞ്ചാമത്തെ ശബരിമല പരാമർശം

'സേഫ് കേരള പ്രോജക്ട് : ശബരിമല സേഫ് സോൺ പദ്ധതിയുടെ വിജയത്തെത്തുടന്ന് പ്രസ്തുത പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാൻ തീരുമാനിച്ചതി ന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച സേഫ് കേരള പ്രോജക്ടിനായി മോട്ടോർവാഹനവകുപ്പിൽ പുതുതായി 51 എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകൾ രൂപവത്ക്കരിക്കു കയും നിലവിലുള്ളത് ഉൾപ്പെടെ ആകെ 85 സ്‌ക്വാഡുകളിലേക്കായി 187 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, 65 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, 10 ആർ.ടി.ഒ. എന്നീ തസ്തികകൾ സൃഷ്ടിക്കുകയും പി.എസ്.സി. മുഖാന്തരം നിയമിക്കപ്പെട്ട എ.എം വി ഐ.മാർ ട്രെയിനിങ് പൂർത്തിയാക്കി ജോലിയിൽ പ്ര
വേശിക്കുകയും ചെയ്തിട്ടുണ്ട്'.

6. 68 മത്തെ പേജിൽ ആണ് ആറാമത്തെ ശബരിമല പരാമർശം.67 മത്തെ പേജിൽ ആരംഭിച്ച സേഫ് കേരള പ്രോജെക്ടിനെ സംബന്ധിച്ച വിശദീകരണത്തിന്റെ തുടർച്ച ആയി 68 മത്തെ പേജിലെ ആദ്യ പാരഗ്രാഫിലെ ശബരിമലയെ കുറിച്ച് പരാമർശിച്ചിരിക്കുന്നത് ഇങ്ങനെ

'കൂടാതെ, ശബരിമല സേഫ് സോൺ പദ്ധതിക്കായി 2.82 കോടി രൂപയും ബ്ലാക്ക് സ്പോട്ടുകൾ പരിഹരിക്കു ന്നതിനായി ഒരു കോടി രൂപയും ട്രോമാ കെയറിനായി 4.5 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്'.

7. (8. 9) 174 മത്തെ പേജിലെ രണ്ടാമത്തെ പോയിന്റിൽ ആണ് ഏഴാമത്തെയും എട്ടാമത്തെയും ഒന്മ്പതാമത്തെയും ശബരിമല പരാമർശം. അത് ഇങ്ങനെ

'ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചും ശബരിമല മാസ്റ്റർ പ്ലാൻ നിർവ്വഹണത്തിനുമായി ചെലവ ഴിക്കുന്ന തുക ഈ സർക്കാർ വന്നതുമുതൽ ഗണ്യമായി വർദ്ധിപ്പിച്ചു. കഴിഞ്ഞ ആറുവർഷം ആകെ ചെലവഴിച്ചത് 959.805 കോടി രൂപയാണ്. ഏതാണ്ട് ഇത്രത്തോളം പണമാണു നടപ്പു സാമ്പത്തിക വർഷം
ആകെ 917 കോടി രൂപയാണു ശബരിമലയ്ക്കു 2019- 20ൽ നീക്കിവച്ചിരിക്കുന്നത്'.

10, 11. 174 മത്തെ പേജിലെ മൂന്നാമത്തെ പോയിന്റിൽ ആണ് ശബരിമലയെ കുറിച്ചുള്ള പത്താമത്തെയും പതിനൊമ്മത്തെയും പരാമർശം

'ശബരിമലവികസനത്തിനുള്ള പദ്ധതിവിഹിതം ഉൾപ്പെടെയുള്ള തുക വിനിയോഗിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സെക്രട്ടറിതല സമിതികൾ. ശബരിമലയുടെ നിർമ്മാണപ്രവർത്തനങ്ങൾ അന്താരാഷ്ട്രനിലവാരത്തിലുള്ള ഏജൻസികളെക്കൊണ്ടു നടപ്പാക്കിക്കാൻ പ്രത്യേക എസ്‌പി.വി രൂപവത്ക്കരിക്കുന്നു'.

(ഇതിന് പുറമെ എഴുപതാമത്തെ പേജിൽ രണ്ട് തവണ ശബരി പാതയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്)

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് ഏതെങ്കിലും ഒരു പരാമർശം ഓടിച്ചുള്ള എന്റെ വായനയിൽ കണ്ടില്ല.

------------------------------------------

III. നവോത്ഥാനം

പിണറായി വിജയൻ സർക്കാരിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതി എന്താണ് എന്ന് ചോദിച്ചാൽ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക ആണെന്ന് പറയുന്ന സുഹൃത്തുക്കൾ എനിക്ക് ഉണ്ട്. കഴിഞ്ഞ ഒരു വർഷത്തിന് ഇടയിൽ പിണറായി വിജയൻ സർക്കാരിന്റെ മുഖ്യ അജണ്ടകളിൽ ഒന്ന് ആയി മാറിയ നവോത്ഥാനത്തെ കുറിച്ച് ഈ റിപ്പോർട്ടിൽ ഉള്ള ഡാറ്റയും പഠന വിഷയം ആണ്. ഏഴ് തവണ ആണ് നവോത്ഥാനത്തെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്.

1. മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ആമുഖത്തിൽ തന്നെ നവോത്ഥാനത്തെ കുറിച്ച് പരാമർശിച്ചിച്ചിട്ടുണ്ട്. മൂന്നാമത്തെ പേജിൽ മുഖ്യമന്ത്രി എഴുതിയ മുഖകുറിപ്പിലെ നാലാമത്തെ പാരഗ്രാഫിലെ മൂന്നാമത്തെ വരിയിൽ ആണ് ആദ്യ പരാമർശം. ആ വാചകം ഇങ്ങനെ

കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെയും മതനിരപേക്ഷപാരമ്പര്യങ്ങളെയും സംരക്ഷിച്ചു മുന്നോട്ടു പോകുന്നതിനുള്ള ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്.

2. പൊതു വിദ്യാഭ്യാസത്തെ സംബന്ധിച്ച് വിശദീകരിക്കുന്ന 95 മത്തെ പേജിൽ ആണ് രണ്ടാമത്തെ നവോത്ഥാന പരാമർശം കണ്ടത്. 307 മത്തെ പോയിന്റിന് കീഴിൽ പാഠപുസ്തകങ്ങളെ കുറിച്ച് വിശദീകരിച്ചിരിക്കുന്നു പാരഗ്രാഫിലെ അവസാന വരി ഇങ്ങനെ

നവോത്ഥാനം, കൃഷി, പ്രളയ, പ്രളയാനന്തരപ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുതിയ പാഠപുസ്തകങ്ങളിൽ ഉൾച്ചേർത്തിട്ടുണ്ട്.

3. 123 മത്തെ പേജിൽ ആണ് മൂന്നാമത്തെ നവോത്ഥാന പരാമർശം കണ്ടത്.

വനിത മതിലിന്റെ ചിത്രത്തോട് ഒപ്പം നൽകിയിരിക്കുന്ന തലക്കെട്ട് ഇങ്ങനെ 'നവോത്ഥാനമൂല്യങ്ങളിൽ അധിഷ്ഠിതമായ തുല്യാവകാശത്തിനായി കേരളീയസ്ത്രീകൾ തീർത്ത വനിതാമതിൽ' (വനിതാ മതിലിനെ കുറിച്ചും മറ്റ് ഒരിടത്തും പരാമർശിച്ചു കണ്ടില്ല.

4. 142 മത്തെ പേജിൽ ആണ് നാലാമത്തെ നവോത്ഥാന പരാമർശം. ആ പേജിലെ മൂന്നാമത്തെ പാരഗ്രാഫ് ഇങ്ങനെ

'2019-20 വർഷം നവോത്ഥാനമ്യൂസിയം ആരംഭിക്കുന്നതാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുവേണ്ട നടപടി കൾ സ്വീകരിച്ചുവരുന്നു'.

5. 149 മതെ പേജിലെ ആണ് അഞ്ചാമത്തെ നവോത്ഥാന പരാമർശം. ക്രമസമാധാന നില വിശദീകരിക്കുന്ന 539 മത്തെ പോയിന്റിലെ അവസാന വരി ഇങ്ങനെ

'കേരളം കൈവരിച്ച നവോത്ഥാനമൂല്യങ്ങളെ തകർക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കിയും വർഗീയപ്രചരണങ്ങളെ നേരിട്ടും സമാധാനാന്തരീക്ഷം നിലനിർത്തി'.

(നവോത്ഥാനമൂല്യങ്ങളെ തകർക്കുവാനുള്ള ശ്രമങ്ങൾ എന്താണ് എന്ന് ഇവിടെ വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും ശബരിമല യുവതി പ്രവേശനവും ആയി ഈ വരിയെ വ്യാഖ്യാനിക്കാം)

6. 164 മത്തെ പേജിലെ വാഗ്ദാനങ്ങൾക്കപ്പുറം എന്ന തലക്കെട്ടിന് താഴെ ആണ് ആറാമത്തെ നവോത്ഥാന പരാമർശം. ആ പേജിലെ മൂന്നാമത്തെ പാരഗ്രാഫ് തുടങ്ങുന്നത് ഇങ്ങനെ

'ഇത്തരമൊരു അതിജീവനത്തിന് ഇടയായിട്ടുള്ളത് കേരളത്തിന്റെ മതനിരപേക്ഷതയുടെയും നവോത്ഥാനത്തിന്റെയും കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട് വികസിച്ച കേരളീയസമൂഹത്തിന്റെ സവിശേഷത
യാണ്'.

7. 169 മതെ പേജിൽ ആണ് നവോത്ഥാനത്തെ കുറിച്ചുള്ള ഏഴാമത്തെ പരാമർശം കണ്ടത്

'എന്നാൽ കേരളീയസമൂഹം ഈ പ്രകൃതിദുരന്തത്തെ അസാമാന്യമായ നിശ്ചയദാർഢ്യത്തോടെയാണ് നേരിട്ടത്. പ്രത്യേകിച്ച് യുവാക്കളും വിദ്യാർത്ഥികളും അസാധാരണമായ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചു. കേരള സമൂഹത്തിൽ വേരൂന്നിയ നവോത്ഥാനമൂല്യങ്ങൾ ഉൾക്കൊണ്ടതുകൊണ്ടാണ് അവർക്കിത് സാധ്യ മായത്'.

-----------------------------------------------

പെട്ടെന്ന് ഉള്ള വായനയിൽ കണ്ട കാര്യങ്ങൾ ആണ് ഇതൊക്ക. വേറെ എന്തെങ്കിലും ഈ മൂന്ന് വിഷയവും ആയി ബന്ധപ്പെട്ട് ആ റിപ്പോർട്ടിൽ കാണുക ആണെങ്കിൽ അറിയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP