Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആകെയുള്ള പഞ്ചാബും കോൺഗ്രസിന് നഷ്ടമാകുമോ? മുഖ്യമന്ത്രിയോടുള്ള ഭിന്നതകളെ തുടർന്ന് രാജി സന്നദ്ധതയുമായി മന്ത്രി നവ്‌ജ്യോത് സിംങ് സിദ്ധു രാഹുൽ ഗാന്ധിയെ കണ്ടു; കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയം

ആകെയുള്ള പഞ്ചാബും കോൺഗ്രസിന് നഷ്ടമാകുമോ? മുഖ്യമന്ത്രിയോടുള്ള ഭിന്നതകളെ തുടർന്ന് രാജി സന്നദ്ധതയുമായി മന്ത്രി നവ്‌ജ്യോത് സിംങ് സിദ്ധു രാഹുൽ ഗാന്ധിയെ കണ്ടു; കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ പരമദയനീയം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ ശക്തമായ പരാജയത്തിന് ശേഷം പാർട്ടി നേതാക്കളുടെ രാജിയും ബിജെപിയിലേക്കുള്ള ഒഴുക്കും കോൺഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. രാജ്യമാകെ അടിപതറിയപ്പോഴും കോൺഗ്രസിന് തുണയായ ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. എന്നാൽ ഇപ്പോൾ പഞ്ചാബിലും പാർട്ടിക്കുള്ളിലെ ഭിന്നത കോൺഗ്രസിന് കീറാമുട്ടി ആകുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ, നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സന്ദർശിച്ചു.

രാഹുലിനു രാജിക്കത്തു കൈമാറിയെന്ന നിലയിൽ റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും പാർട്ടി നിഷേധിച്ചു. അതേസമയം, കത്തു കൈമാറിയെന്നു സമ്മതിച്ച സിദ്ദു ഉള്ളടക്കം വെളിപ്പെടുത്തിയില്ല. പഞ്ചാബിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ചു വിശദീകരിച്ചതായും വ്യക്തമാക്കി.

രണ്ടുവർഷമായി മുഖ്യമന്ത്രി അമരീന്ദറും സിദ്ദുവും സ്വരച്ചേർച്ചയിലല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പരസ്യപ്രസ്താവനകളിലൂടെ അത് മൂർച്ചിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള സിദ്ദുവിന്റെ ഉത്തരവാദിത്തമില്ലാത്ത നടപടികൾ കോൺഗ്രസിനു ദോഷം ചെയ്‌തെന്ന് അമരീന്ദർ കുറ്റപ്പെടുത്തിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 13 ൽ എട്ടു സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ നഗരമേഖലകളിൽ കോൺഗ്രസിനേറ്റ പരാജയം സിദ്ദുവിന്റെ മോശം പ്രവർത്തനം മൂലമാണെന്നും അമരീന്ദർ വിമർശിച്ചിരുന്നു. സിദ്ദുവിന് മുഖ്യമന്ത്രിയാകാനുള്ള അത്യാഗ്രഹമാണെന്നും അദ്ദേഹം യഥാർഥ കോൺഗ്രസുകാരനല്ലെന്നും അമരീന്ദർ പറഞ്ഞിരുന്നു.

മന്ത്രിസഭാ അഴിച്ചുപണിയിൽ സിദ്ദുവിനു പ്രധാന വകുപ്പു നഷ്ടമായിയിരുന്നു. തദ്ദേശ ഭരണ വകുപ്പിനു പകരം വൈദ്യുത, പാരമ്പര്യേതര ഊർജ വകുപ്പാണു നൽകിയത്. കൈകാര്യം ചെയ്തിരുന്ന ടൂറിസം വകുപ്പു അമരീന്ദർ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് സിദ്ദുവിനെ എട്ട് ഉപദേശക സമിതികളിൽ നിന്നും സർക്കാർ നീക്കിയിരുന്നു.

മന്ത്രിമാർക്ക് കൂടുതൽ ഫലപ്രദമായി കാര്യങ്ങൾ ചെയ്യാനാണ് വകുപ്പുമാറ്റമെന്നായിരുന്നു അമരീന്ദറിന്റെ വിശദീകരണം. പഞ്ചാബ് സർക്കാറിന്റെ വൻകിട പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി അമരീന്ദർ സിങ് എട്ട് മന്ത്രിമാരടങ്ങുന്ന ഉപദേശക സമിതികൾ പുതുതായി രൂപീകരിച്ചത്. കാബിനറ്റ് മന്ത്രിമാർ, മുതിർന്ന എംഎ‍ൽഎ മാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് കമ്മിറ്റികളിലുള്ളത്. കാബിനറ്റംഗമായ നവജോത് സിങ് സിദ്ദുവിനെ ഉൾപ്പെടുത്താതെയാണ് അമരീന്ദർ സിങ് ഈ കമ്മിറ്റികൾ രൂപീകരിച്ചിരിക്കുന്നത്. സിദ്ദുവിന് പുറമെ മറ്റൊരു കാബിനറ്റംഗമായ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഓംപ്രകാശ് സോണിയെയും കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച ചേർന്ന കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാതെ ഫേസ്‌ബുക്കിലൂടെ തത്സമയം മാധ്യമങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സിദ്ദുവിന്റെ വകുപ്പ് മാറ്റിയത്.രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, ട്രഷറർ അഹമ്മദ് പട്ടേൽ എന്നിവരേയും സിദ്ധു സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP