Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയലിനിസ്റ്റിന്റെ പ്രളയ സഹായ അഭ്യർത്ഥനയിൽ നിറഞ്ഞത് ബിൽഡറുമായുള്ള ബന്ധം; മരണമെത്തിയപ്പോൾ സഹതാപം മുതലെടുത്ത് ബ്രാൻഡ് അംബാസിഡറുടെ ഫ്ളക്സുമായി കച്ചവടം ഇരട്ടിയാക്കൽ; സംശയമെത്തിയപ്പോൾ എല്ലാം അപ്രത്യക്ഷം; കോൺഡോർ ബിൽഡേഴ്സിന്റെ സഹോദരന്റെ കമ്പനിയുമായി സംഗീത പ്രതിഭയെ അടുപ്പിച്ചതും വിഷ്ണു; ബാലഭാസ്‌കറിന്റെ സുഹൃത്തിന് സൺ പ്രോജക്ടിൽ ഉണ്ടായിരുന്നത് മാർക്കറ്റിങ് മാനേജരുടെ ജോലി; ക്രൈംബ്രാഞ്ച് സംശയിക്കുന്ന ഫ്ളാറ്റ് ഇടപാടിന് പിന്നിലെ യഥാർത്ഥ കഥ

വയലിനിസ്റ്റിന്റെ പ്രളയ സഹായ അഭ്യർത്ഥനയിൽ നിറഞ്ഞത് ബിൽഡറുമായുള്ള ബന്ധം; മരണമെത്തിയപ്പോൾ സഹതാപം മുതലെടുത്ത് ബ്രാൻഡ് അംബാസിഡറുടെ ഫ്ളക്സുമായി കച്ചവടം ഇരട്ടിയാക്കൽ; സംശയമെത്തിയപ്പോൾ എല്ലാം അപ്രത്യക്ഷം; കോൺഡോർ ബിൽഡേഴ്സിന്റെ സഹോദരന്റെ കമ്പനിയുമായി സംഗീത പ്രതിഭയെ അടുപ്പിച്ചതും വിഷ്ണു; ബാലഭാസ്‌കറിന്റെ സുഹൃത്തിന് സൺ പ്രോജക്ടിൽ ഉണ്ടായിരുന്നത് മാർക്കറ്റിങ് മാനേജരുടെ ജോലി; ക്രൈംബ്രാഞ്ച് സംശയിക്കുന്ന ഫ്ളാറ്റ് ഇടപാടിന് പിന്നിലെ യഥാർത്ഥ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ മുഴുവൻ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തതോടെ അന്വേഷണ നിഴലിൽ പ്രമുഖ ബിൽഡർ ആയ സൺ ഹോംസും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ ഡിആർഐ അന്വേഷിക്കുന്ന ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലുണ്ടായിരുന്ന വിഷ്ണു സൺ ഹോംസിന്റെ മാർക്കറ്റിങ് വിഭാഗത്തിലെ സ്റ്റാഫ് ആയിരുന്നു എന്ന വിവരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം സൺ ഹോംസിലേക്കും നീളാൻ ഇടയാക്കുന്നത്.

സൺ പ്രോജക്ടിന്റെ സജീവ് വിദ്യാധരന് ബാലഭാസ്‌ക്കറുമായും വിഷ്ണുവുമായും അടുത്ത ബന്ധമാണ് നിലനിന്നിരുന്നത്. സജീവിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ല. എന്നാൽ സൺ പ്രോജക്ടിനെയും വിഷ്ണു ദുരുപയോഗം ചെയ്‌തോ എന്നാണ് പരിശോധിക്കുന്നത്. ഇതിൽ കള്ളക്കളി കണ്ടെത്തിയാൽ അന്വേഷണം സൺ ഹോംസിനെതിരേയും സജീവമാകും. ഇപ്പോൾ സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐയും ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും വിഷ്ണുവിനുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കുമ്പോൾ ആണ് സൺ ഹോംസ് കൂടി അന്വേഷണത്തിന്റെ ഭാഗമാകുന്നത്.

ബാലഭാസ്‌ക്കറുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പരസ്യങ്ങളും സൺ ഹോംസിന്റെ ചില ഫ്‌ളാറ്റിൽ നിന്ന് നീക്കം ചെയ്തും സംശയത്തിന് ഇടനൽകുന്നുണ്ട്. സ്വന്തം മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരൻ ബാലഭാസ്‌ക്കറിനെ പോലുള്ള ഒരു പ്രമുഖ സംഗീതജ്ഞന്റെ മരണത്തിലും സ്വർണ്ണക്കടത്തിലും ഒരേ സമയം അന്വേഷണം നേരിടുമ്പോൾ സ്വയം പ്രതിരോധത്തിലാണ് ഇപ്പോൾ സൺ ഹോംസ്. മരിച്ച ബാലഭാസ്‌ക്കർ സണ്ണിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണെന്നത് ക്രൈംബ്രാഞ്ചും സമ്മതിക്കുന്നുണ്ട്. ഇവിടെ വിഷ്ണുവിന് ജോലിയുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ പേരുപയോഗിച്ചാണോ ഇവിടെ വിഷ്ണു ജോലിക്ക് കയറിയതെന്നും പരിശോധിക്കുന്നുണ്ട്. തന്റെ കച്ചവടങ്ങൾക്കുള്ള മറയായി സൺ ഹോംസിനെ തന്ത്രപരമായി ഉപയോഗിച്ചെന്നാണ് സംശയം.

സൺ പ്രോജക്ടിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു മരിക്കും വരെ ബാലഭാസ്‌ക്കർ. ബാലഭാസ്‌ക്കറിന്റെ ട്രൂപ്പിലെ കാര്യങ്ങൾ നോക്കിയിരുന്ന വിഷ്ണു അതേ സമയം സൺ പ്രോജക്ടിന്റെ മാർക്കറ്റിങ് വിഭാഗത്തിൽ ജീവനക്കാരൻ കൂടിയായിരുന്നു. വിഷ്ണുവാണ് ബാലഭാസ്‌ക്കറിനെ സൺ പ്രൊജക്ടുമായി അടുപ്പിക്കുന്നത്. മധ്യ കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ പ്രളയബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ സഹായവും ആഹ്വാനവുമായി ബാലഭാസ്‌കറും രംഗത്തുണ്ടായിരുന്നു. ആ ഘട്ടത്തിൽ ബാലഭാസ്‌ക്കർ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ലൈവ് എത്തിയിരുന്നു. ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നായിരുന്നു ആഹ്വാനം. ദുരിതബാധിതർക്ക് എത്തിക്കാൻ സഹായ സാമഗ്രികൾ നൽകാൻ നൽകാൻ ആഗ്രഹിക്കുന്നവർ അത് എത്രയും പെട്ടെന്ന് സൺ പ്രൊജക്റ്റ് ഓഫീസിൽ എത്തിക്കാനായിരുന്നു ബാലഭാസ്‌കർ നൽകിയ നിർദ്ദേശം.

ബാലഭാസ്‌ക്കർ ആ സമയത്ത് സൺ പ്രോജക്ടിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു. ഇതിനെ തുടർന്നാണ് ദുരിതാശ്വാസ സഹായം സൺ പ്രോജക്ട് വഴി നൽകാൻ സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി ബാലഭാസ്‌ക്കർ ആഹ്വാനം ചെയ്യുന്നത്. പ്രമുഖ ബിൽഡേഴ്സ് ആയ കോൺഡോർ ബിൽഡേഴ്സിന്റെ ഉടമയുടെ സഹോദരനാണ് സൺ പ്രോജക്ട് ചെയർമാൻ സജീവ് വിദ്യാധരൻ. ചില പ്രശ്‌നങ്ങളെ തുടർന്ന് വഴിപിരിഞ്ഞ സജീവ് സ്വന്തമായി ആരംഭിച്ചതാണ് സൺ പ്രോജക്ട്. ബാലഭാസ്‌ക്കർ ബ്രാൻഡ് അംബാസഡർ ആയതോടെ പ്രോജക്ടുകളുടെ വിശ്വാസ്യത നിലനിർത്താൻ സൺ ഉപയോഗപ്പെടുത്തിയിരുന്നത് ബാലഭാസ്‌ക്കറിന്റെ ചിത്രങ്ങളും ഫ്‌ളക്‌സുകളുമായിരുന്നു.

ഇതേരീതിയിൽ ബാലഭാസ്‌ക്കറിനെ ഉപയോഗിച്ച് സൺ മുന്നോട്ടു പോയപ്പോഴാണ് ബാലഭാസ്‌ക്കറിന്റെ മരണത്തിനു കാരണമായ വാഹനാപകടം സംഭവിക്കുന്നത്. ഈ അപകടവേളയിൽ ബാലഭാസ്‌ക്കറിന്റെ കൂടുതൽ ഫ്‌ളക്‌സുകളും പോസ്റ്ററുകളും സൺ രംഗത്തിറക്കിയിരുന്നു. ബാലഭാസ്‌ക്കർ മരിച്ചപ്പോഴും പരസ്യ പോസ്റ്ററിൽ നിന്ന് ബാലഭാസ്‌കറിന്റെ ചിത്രങ്ങൾ മാറ്റിയിരുന്നില്ല. പക്ഷെ സ്വർണ്ണക്കടത്ത് കേസ് വന്നതോടെ, വിഷ്ണുവിന്റെ പങ്കു സ്വർണ്ണക്കടത്തിൽ തെളിഞ്ഞതോടെ ബാലഭാസ്‌കറിന്റെ പോസ്റ്ററുകൾ സൺ ധൃതിപിടിച്ച് മാറ്റി. സ്വന്തം സ്റ്റാഫ് ആയിരുന്ന വിഷ്ണുവിന്റെ പങ്ക് ഈ സ്വർണക്കടത്ത് കേസിൽ തെളിഞ്ഞതോടെയാണ് ബാലഭാസ്‌കറിന്റെ ചിത്രങ്ങൾ എല്ലാ പരസ്യങ്ങളിൽ നിന്നും സൺ പ്രോജക്ട് നീക്കിയത്. ഇനിയും പിടിയിലായിട്ടില്ലാത്ത വിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമ്പോൾ സ്വാഭാവികമായും സൺ ഹോംസ് കൂടി ഈ ചോദ്യം ചെയ്യലിൽ കടന്നുവരികയും ചെയ്യും.

സൺ പ്രോജക്ടും ബാലഭാസ്‌ക്കറുമായി അടുത്തതോടെയാണ് ബാലഭാസ്‌ക്കർ സൺ പ്രോജക്ട് ബ്രാൻഡ് അംബാസഡർ ആകുന്നത്. സൺ പ്രോജക്ടും ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് കെ.സി.ഉണ്ണി മറുനാടൻ മലയാളിയോട് സ്ഥിരീകരിച്ചു. സൺ പ്രൊജക്ടിന്റെ കാര്യവട്ടം പ്രൊജക്ടിൽ ബാലഭാസ്‌ക്കറിന് ഒരു ഫ്ളാറ്റും സ്വന്തമായിട്ടുണ്ടായിരുന്നു. ആ ഫ്ളാറ്റ് വിഷ്ണുവിന്റെ കയ്യിലായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു. അത് 20000 രൂപയ്ക്ക് വിഷ്ണു മറ്റാർക്കോ വാടകയ്ക്ക് നൽകിയതായി വിവരമുണ്ടായിരുന്നു. ഇപ്പോൾ ആ ഫ്‌ളാറ്റ് ആരുടെ കയ്യിലാണെന്ന് അറിയില്ലെന്നും ഉണ്ണി പറഞ്ഞു.

ബാലഭാസ്‌ക്കറിനെക്കൊണ്ട് ഫ്‌ളാറ്റ് എടുപ്പിച്ച ശേഷം വിഷ്ണു തന്റെയടുക്കലും വന്നിരുന്നുവെന്നു ഉണ്ണി പറഞ്ഞു. തങ്ങൾ കൂടി കാര്യവട്ടത്തെ ഫ്ളാറ്റിൽ ഒരു ഫ്‌ളാറ്റ് കൂടി എടുക്കണം എന്നായിരുന്നു വിഷ്ണുവിന്റെ ഡിമാൻഡ്. തങ്ങളുടെ സാമ്പത്തിക അവസ്ഥയും ഒരു ഫ്ളാറ്റ് വാങ്ങാൻ വേണ്ടിവരുന്ന ചിലവുമെല്ലാം എന്റെ മുന്നിലുണ്ടായിരുന്നു. വിഷ്ണു പറഞ്ഞപ്പോൾ തന്നെ ഈ ആവശ്യം ഞാൻ തള്ളിയിരുന്നു. ഇപ്പോൾ ഒരു വീടുണ്ട്. പിന്നെന്തിനു ഒരു ഫ്ളാറ്റ് കൂടി. ഞാൻ അത് അന്നേ അത് വേണ്ടെന്നു വെച്ചു. പിന്നെ വിഷ്ണുവിനെ എനിക്ക് തീരെ വിശ്വാസമുണ്ടായിരുന്നില്ല. ഒരു കള്ളലക്ഷണം വിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നു.-അച്ഛൻ പറയുന്നു.

ഞങ്ങൾക്ക് ഒരിക്കലും വിഷ്ണു മുഖം തന്നിരുന്നില്ല. സംസാരിക്കുമ്പോൾ തന്നെ വിഷ്ണുവിന്റെ മുഖത്തുണ്ടായിരുന്നു കള്ളലക്ഷണം തെളിഞ്ഞു നിന്നിരുന്നു. വിഷ്ണുവിനെക്കുറിച്ച് ഞാൻ മാത്രമല്ല പലരും ബാലഭാസ്‌ക്കറിന് മുന്നറിയിപ്പ് നൽകിയിരുന്നു. വിഷ്ണുവിനെക്കുറിച്ച് മാത്രമല്ല പ്രകാശ് തമ്പി, പൂന്തോട്ടം ആശുപത്രിയിലെ ലത, ആശുപത്രിയുമായുള്ള ബന്ധം എല്ലാത്തിനെക്കുറിച്ചും ബാലഭാസ്‌ക്കറിന് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ എല്ലാ മുന്നറിയിപ്പുകളൂം ബാലു തള്ളി. അതുകൊണ്ട് ഞങ്ങൾക്ക് എല്ലാം എല്ലാം നഷ്ടമായി-ഉണ്ണി പറയുന്നു.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് മാനേജർ ആയിരുന്ന പ്രകാശ് തമ്പി സ്വർണ്ണക്കടത്ത് കേസിൽ ജയിലിൽ ആണെങ്കിലും വിഷ്ണു ഇതേവരെ അന്വേഷണ സംഘങ്ങളുടെ പിടിയിൽ അകപ്പെട്ടിട്ടില്ല. വിഷ്ണു എവിടെയുണ്ടെന്ന് ക്രൈംബ്രാഞ്ചിനോ അന്വേഷണ സംഘത്തിനോ ഇപ്പോഴും നിശ്ചയമില്ല. ബാലഭാസ്‌കറിന് സംഭവിച്ച വാഹനാപകടത്തിന്റെ നിജസ്ഥിതി ഇതുവരെ വെളിയിൽ വന്നിട്ടില്ല. ബാലഭാസ്‌കറിന് സംഭവിച്ച വാഹനാപകടം അപകടം യാദൃശ്ചികമല്ല നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങുമ്പോൾ വിഷ്ണുവിന് ബാലഭാസ്‌കറിന്റെ മരണത്തിലും സ്വർണ്ണക്കടത്തിലുമുള്ള പങ്ക് ദുരൂഹമായി തുടരുകയാണ്.

വിഷ്ണു പിടിയിലായെങ്കിൽ മാത്രമേ ബാലഭാസ്‌ക്കറിന് സംഭവിച്ച അപകടമരണത്തിലെ ദുരൂഹതകൾ മാറുകയുള്ളൂ. ഇതേ ഘട്ടത്തിൽ തന്നെയാണ് സൺ ഹോംസും വിഷ്ണുവും ബാലഭാസ്‌ക്കറുമായുള്ള ബന്ധവും വെളിയിൽ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP