Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിൽ നാടുകടത്തിയത് പതിനായിരം വിദേശികളെ; നാടുകടത്തൽ തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തി; റമദാൻ കാലത്ത് പിടികൂടിയവരെക്കൂടി നാടുകടത്തുമെന്ന് അധികൃതർ; അധികവും തൊഴിൽനിയമവും താമസനിയമവും ലംഘിച്ചവർ

കുവൈറ്റിൽ നാടുകടത്തിയത് പതിനായിരം വിദേശികളെ; നാടുകടത്തൽ തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തി; റമദാൻ കാലത്ത് പിടികൂടിയവരെക്കൂടി നാടുകടത്തുമെന്ന് അധികൃതർ; അധികവും തൊഴിൽനിയമവും താമസനിയമവും ലംഘിച്ചവർ

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി: കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട്. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്. റമദാൻ കാലയളവിൽ നടത്തിയ പരിശോധനയിൽ പിടിയിലായവരെ കൂടി ഉടൻ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.ഇന്ത്യക്കാരെ കൂടാതെ ഈജിപ്ത്, ഫിലിപ്പൈൻസ്, എത്യോപ്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരേയും നാടുകടത്തിയെന്ന് താമസകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ ആളുകളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ താക്കീതുണ്ടായിട്ടും കുവൈത്തിൽ യാചനയും അനധികൃത താമസവും വർധിച്ചതിനെ തുടർന്നാണ് അധികൃതർ പരിശോധന ശക്തമാക്കിയത്. റമദാനിൽ നടത്തിയ പരിശോധനയിൽ 370 പേരെ പിടിച്ചിരുന്നു. ഇതിൽ 270 പേർ അനധികൃത താമസത്തിന്റെ പേരിലും ബാക്കിയുള്ളവർ യാചനകുറ്റത്തിനുമാണ് പിടിയിലായത്.

റമദാനിൽ പിടിക്കപ്പെട്ടവരിൽ യാചന നടത്തിയ 50 പേരെ നടകടത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ നാടുകടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഒരാഴ്ചക്കകം എല്ലാവരെയും നാടുകടത്തും. താമസ നിയമലംഘകരിൽ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. യാചകരിൽ അധികവും അറബ് വംശജരാണ്.

കുവൈറ്റിൽ നിന്ന് കഴിഞ്ഞവർഷം 13,000 വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഗുരുതരമായ ഗാതാഗതനിയമ ലംഘനം ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ പെട്ടവർ, മെഡിക്കൽ ടെസ്റ്റിൽ പരായപ്പെട്ടവർ, ഹെപ്പറ്റൈറ്റിസ് സി, എയ്ഡ്‌സ് സ്ഥിരീകരിക്കപ്പെട്ടവർ, താമസാനുമതി രേഖാനിയമം ലംഘിച്ചവർ, തൊഴിൽ നിയമ ലംഘകർ എന്നിവരെയാണ് നാടുകടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP