Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാധ്യമപ്രവർത്തനം മുതൽ സംഗീതം വരെ വഴങ്ങുന്ന പ്രതിഭ; എഴുത്തിനും പഠനത്തിനുമായി വിവിധ മേഖലകളിൽ വ്യാപരിച്ച മനോജ് നായർക്ക് പൂർത്തിയാക്കാനാകാതെ പോയത് 'മദ്യപന്റെ നിഘണ്ടുവും'; ഇന്ത്യയുടെ സമാന്തര സംഗീതത്തിന്റെ വേരുകൾ ചികഞ്ഞുപോയ മനോജ് ബാക്കിയാക്കിയത് മരണത്തിലെ ദുരൂഹതകൾ; മനോജ് മരിച്ച വിവരം പുറം ലോകം അറിയുന്നത് മൂന്നാം ദിനം മാത്രം

മാധ്യമപ്രവർത്തനം മുതൽ സംഗീതം വരെ വഴങ്ങുന്ന പ്രതിഭ; എഴുത്തിനും പഠനത്തിനുമായി വിവിധ മേഖലകളിൽ വ്യാപരിച്ച മനോജ് നായർക്ക് പൂർത്തിയാക്കാനാകാതെ പോയത് 'മദ്യപന്റെ നിഘണ്ടുവും'; ഇന്ത്യയുടെ സമാന്തര സംഗീതത്തിന്റെ വേരുകൾ ചികഞ്ഞുപോയ മനോജ് ബാക്കിയാക്കിയത് മരണത്തിലെ ദുരൂഹതകൾ; മനോജ് മരിച്ച വിവരം പുറം ലോകം അറിയുന്നത് മൂന്നാം ദിനം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്രപ്രവർത്തകനും എഴുത്തുകാരനും സംഗീതജ്ഞനുമായ മനോജ് നായർ വിടപറഞ്ഞത് ഇന്ത്യൻ സംഗീതചരിത്രത്തെ ആസ്പദമാക്കിയുള്ള 'ബിറ്റുവീൻ ദി റോക്ക് ആൻഡ് എ ഹാർഡ് പ്ലേസ്' എന്ന പുസ്തകത്തിന്റെ രചനയ്ക്കായുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കെ. കേരളത്തിലെ ഇടതു രാഷ്ട്രീയം പ്രതിപാദ്യ വിഷയമാകുന്ന 'ഡിക്ഷണറി ഓഫ് ആൻ ആൽകഹോളിക്' എന്ന നോവൽ രചനയ്ക്കും തുടക്കമിട്ടിരുന്നു. 2010 മുതൽ ഫോർട്ടുകൊച്ചിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മനോജ് നായരെ (55) ഇന്നലെ ഉച്ചയോടെയാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇരിങ്ങാലക്കുട സ്വദേശിയായ മനോജ് കൊച്ചിയിൽ ഇന്ത്യൻ എക്സ്‌പ്രസിൽ പത്രപ്രവർത്തനം ആരംഭിച്ചെങ്കിലും പിന്നീട് പ്രവർത്തനമേഖല ഡൽഹിയിലേക്ക് മാറ്റി. ഏഷ്യൻ ഏജ്, ഹിന്ദുസ്ഥാൻ ടൈംസ്, ഇക്കണോമിക് ടൈംസ്, ഔട്ട്‌ലുക്, പയനിയർ എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ദൃശ്യകല, സിനിമ, സാഹിത്യം, സംഗീതം തുടങ്ങി മനോജിന്റെ എഴുത്തിനും പഠനത്തിനും വിഷയമാകാത്ത മേഖലകളില്ല. പെൻസിൽ സ്‌കെച്ചസ് എന്ന ആദ്യ പുസ്തകം തന്നെ ശ്രദ്ധേയമായി. പ്രവർത്തന രംഗം 10 വർഷം മുൻപ് ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കു മാറ്റിയ മനോജ് മികച്ച കലാ സംഘാടകനായും പേരെടുത്തു. കൊച്ചി മുസിരിസ് ബിനാലെയുടെ തുടക്കം മുതൽ അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. ബിനാലെയുടെ 'ആർടിസ്റ്റ് സിനിമ' വിഭാഗത്തിന്റെ ക്യുറേറ്ററായിരുന്നു മനോജ്.

ഹാർപർ കോളിൻസ് 2020ൽ പ്രസിദ്ധീകരിക്കാനിരുന്ന 'ബിറ്റ്‌വിൻ റോക്ക് ആൻഡ് ഹാർഡ് പ്ലേസസ്' എന്ന പുസ്തക രചനയ്ക്കായുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കെയാണു മരണം. ഇന്ത്യയിലെ സമാന്തര സംഗീതത്തിന്റെ വേരുകൾ തിരയുന്നതാണ് ഈ പുസ്തകം. ലണ്ടനിലെ ആർട്‌സ് യൂണിവേഴ്‌സിറ്റിയിൽ സാംസ്‌കാരിക പഠന വിഭാഗത്തിൽ ഗെസ്റ്റ് അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ആജ്തക്, ഇന്ത്യ ടുഡെ ടിവി, ന്യൂസ് ഫ്‌ളിക്‌സ് എന്നിവയിൽ ശ്രദ്ധയാകർഷിച്ച 'സോ സോറി' എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയുടെ രചയിതാവുമാണ് മനോജ് നായർ.

ഫോർട്ടുകൊച്ചി സൗദിയിലെ വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥനായ ഡെർസൻ ആന്റണിയാണ് ശനിയാഴ്ച പകൽ പന്ത്രണ്ടോടെ മനോജിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മനോജിനെ മൂന്നുദിവസംമുമ്പാണ് അവസാനമായി കണ്ടതെന്ന് ഡെർസൻ പൊലീസിനോട് പറഞ്ഞു. കണ്ടപ്പോൾ നല്ല സുഖമില്ലെന്ന് പറഞ്ഞതായും മരുന്ന് വാങ്ങാൻ നിർബന്ധിച്ചെങ്കിലും മനോജ് നിരാകരിച്ചതായും ഡെർസൻ പറഞ്ഞു. വെള്ളിയാഴ്ച മനോജിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ശനിയാഴ്ച പകൽ 11.30-ന് വിളിച്ചപ്പോഴും ഫോൺ സ്വിച്ച് ഓഫായതിനാലാണ് നേരിട്ട് ചെന്നത്. വീടിന്റെ കതക് പൂട്ടിയിരുന്നില്ല. വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ കട്ടിലിൽ മനോജിന്റെ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല. പ്രാഥമികപരിശോധനയിൽ പരിക്കുകൾ കണ്ടെത്തിയിട്ടില്ല. ബന്ധുക്കൾ എത്തിയശേഷം പോസ്റ്റുമോർട്ടം നടത്തുമെന്നും മരണകാരണം സംബന്ധിച്ച് ഇതിനുശേഷമേ അറിയാൻ കഴിയൂ എന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP