Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളിൽ വിടാൻ രക്ഷിതാക്കൾതന്നെ ഏർപ്പാടാക്കിയ ഓട്ടോമാമൻ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വണ്ടി നിർത്തി കാണിച്ചത് 'ഇച്ചീച്ചി' വീഡിയോ; ഫോണിൽ കണ്ടതുപോലെ ചെയ്യാൻ വഴങ്ങിയില്ലെങ്കിൽ പൊലീസിനെ കൊണ്ടു പിടിപ്പിക്കും എന്ന് ഭീഷണി; ഒന്നര വർഷമായി ഒമ്പതു വയസ്സുകാരിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ച വിവരം പുറത്തു വന്നത് പെൺകുട്ടി സ്വന്തം ശരീര ഭാഗങ്ങളുടെ വീഡിയോ രക്ഷിതാക്കളുടെ ഫോണിൽ റെക്കോഡ് ചെയ്തതോടെ; ഓപ്പറേഷൻ ഗുരുകുലം ടീം പ്രതിയെ അറസ്റ്റു ചെയ്തതും കുട്ടികളുമായി സവാരി പോകുന്നതിനിടെ

സ്‌കൂളിൽ വിടാൻ രക്ഷിതാക്കൾതന്നെ ഏർപ്പാടാക്കിയ ഓട്ടോമാമൻ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വണ്ടി നിർത്തി കാണിച്ചത് 'ഇച്ചീച്ചി' വീഡിയോ; ഫോണിൽ കണ്ടതുപോലെ ചെയ്യാൻ വഴങ്ങിയില്ലെങ്കിൽ പൊലീസിനെ കൊണ്ടു പിടിപ്പിക്കും എന്ന് ഭീഷണി; ഒന്നര വർഷമായി ഒമ്പതു വയസ്സുകാരിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ച വിവരം പുറത്തു വന്നത് പെൺകുട്ടി സ്വന്തം ശരീര ഭാഗങ്ങളുടെ വീഡിയോ രക്ഷിതാക്കളുടെ ഫോണിൽ റെക്കോഡ് ചെയ്തതോടെ; ഓപ്പറേഷൻ ഗുരുകുലം ടീം പ്രതിയെ അറസ്റ്റു ചെയ്തതും കുട്ടികളുമായി സവാരി പോകുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒമ്പതു വയസ്സുകാരിയെ ഓട്ടോറിക്ഷാ ഡ്രൈവർ പീഡനത്തിനിരയാക്കിയത് ഒന്നര വർഷത്തോളം. രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത് കുട്ടികളുമായി പോകുന്നതിനിടെ. ഒൻപതുവയസ്സുകാരിയായ വിദ്യാർത്ഥിനിയെ ഒന്നര വർഷമായി പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവർ ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്.

പെൺകുട്ടിയെ സ്‌കൂളിൽ കൊണ്ടുവിടുന്നതിനും തിരികെ കൊണ്ടുവരുന്നതിനും ഇയാളെയാണ് രക്ഷിതാക്കൾ ഏൽപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുട്ടി സ്വന്തം ശരീര ഭാഗങ്ങളുടെ വീഡിയോ രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു വച്ചിരിക്കുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ രക്ഷിതാക്കൾ വിവരം ഓപ്പറേഷൻ ഗുരുകുലം ടീമിനെ അറിയിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ന്റെ നിർദ്ദേശത്തെ തുടർന്ന് ഓപ്പറേഷൻ ഗുരുകുലം നോഡൽ ഓഫീസർ കൂടിയായ കോട്ടയം ഡിവൈഎസ്‌പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഗുരുകുലം ടീം കുട്ടിയോട് അനുനയത്തിൽ ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കി. പീഡന വിവരം മനസ്സിലാക്കിയതിനെ തുടർന്ന് അപ്പോൾ തന്നെ സ്‌കൂൾ വിദ്യാർത്ഥികളെയും കൊണ്ടു ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന ഇയാളെ ഗുരുകുലം ടീം പിൻ തുടർന്ന് പിടികൂടുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലങ്ങളിൽ എത്തുമ്പോൾ ഓട്ടോറിക്ഷ നിർത്തിയിടുകയും രണ്ട് വശങ്ങളിലെയും പടുത വലിച്ച് ഇടുകയും ചെയ്യും തുടർന്ന് തന്റെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കും. കണ്ടില്ലെങ്കിൽ അടി തരുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തും. പേടിച്ചരണ്ട കുട്ടിയെ ഇയാൾ തന്റെ ലൈഗിക വൈകൃതങ്ങൾക്ക് ഇരയാക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ ഇത് തുടരുന്നു. പുറത്ത് പറഞ്ഞാൽ പൊലീസിനെ കൊണ്ടു പിടിപ്പിച്ചു ജയിലിൽ ആക്കും എന്ന് വീണ്ടും ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ കൂടുതൽ കുട്ടികളെ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇതും പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ഓപ്പറേഷൻ ഗുരുകുലം ടീം അംഗങ്ങൾ ആയ സീനിയർ സിവിൽ പൊലീസ് ഓഫീസർ അരുൺ കുമാർ കെ. ആർ, എ എസ് ഐ ഉദയകുമാർ, സിവിൽ പൊലീസ് ഓഫീസർ രാധാകൃഷ്ണൻ കെ. എൻ, വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ മിനിമോൾ കെ എം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോട്ടയം ഈസ്റ്റ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ബിനു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇയാളെ റിമാണ്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP