Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവയവദാന രംഗത്ത് ഒരു വർഷത്തിനിടയിൽ ആയിരം പേരെ എത്തിച്ച കൂത്താട്ടുകുളം സ്വദേശി ഷിബു ചാക്കോയ്ക്ക് എലിസബെത്ത് രാജ്ഞിയുടെ ആദരവ്; എംബിഇ പട്ടികയിൽ ഇടം നേടി മലയാളി സ്‌പെഷ്യലിസ്റ്റ് നഴ്സും; യുകെ മലയാളി സമൂഹത്തിന് മറ്റൊരു പൊൻതൂവൽ കൂടി

അവയവദാന രംഗത്ത് ഒരു വർഷത്തിനിടയിൽ ആയിരം പേരെ എത്തിച്ച കൂത്താട്ടുകുളം സ്വദേശി ഷിബു ചാക്കോയ്ക്ക് എലിസബെത്ത് രാജ്ഞിയുടെ ആദരവ്; എംബിഇ പട്ടികയിൽ ഇടം നേടി മലയാളി സ്‌പെഷ്യലിസ്റ്റ് നഴ്സും; യുകെ മലയാളി സമൂഹത്തിന് മറ്റൊരു പൊൻതൂവൽ കൂടി

മറുനാടൻ ഡെസ്‌ക്‌

കവൻട്രി: രാജ്യത്തിന് സേവനം നൽകി ധീര ചരമം പ്രാപിച്ച സൈനികരെ ഓർമ്മിക്കുന്ന ഡി ഡേ പ്രമാണിച്ചു ബ്രിട്ടൻ ആദരിക്കുന്ന മികച്ച പൗരന്മാരുടെ കൂട്ടത്തിൽ ഇത്തവണയും ഒരു മലയാളിക്കിടം ലഭിച്ചു. അവയവദാന പ്രചാരണ രംഗത്ത് സജീവമായ സ്‌പെഷ്യലിസ്‌റ് നഴ്‌സ് ഷിബു ചാക്കോയ്ക്കാണ് എംബിഇ ആദരം ലഭിച്ചിരിക്കുന്നത്. കൂത്താട്ടുകുളം സ്വദേശിയായ ഷിബു നാല് വർഷം മുൻപ് ബ്രിട്ടീഷ് മലയാളിയുടെ മികച്ച നേഴ്‌സ് പുരസ്‌കാരം നേടിയ പ്രതിഭയാണ്.കെന്റിലെ ചാത്തം നിവാസിയായ ഷിബുവിനെ നേട്ടം ഒരർത്ഥത്തിൽ കെന്റ് മലയാളികളുടെ കൂടെ ആഘോഷമായി മാറുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആയിരത്തോളം പേരെ അവയവ ദാനത്തിനായി സജ്ജമാക്കി എന്നതാണ് ഷിബുവിന് നേട്ടമായി മാറിയത്.

കഴിഞ്ഞ വർഷം അവയവ ദാന പ്രചാരണവുമായി ബന്ധപ്പെട്ടു എൻഎച്എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോൾ ചുമതല ഏൽപ്പിച്ചതും ഷിബുവിനെയാണ്. മലയാളികൾ ഉൾപ്പെടെയുള്ള ഏഷ്യാക്കാരുടെ ഇടയിൽ ഷിബു ചെലുത്തിയ നിർണായക സ്വാധീനം പുരസ്‌കാര മികവിൽ പ്രധാന നേട്ടമായി സമിതി വിലയിരുത്തി. രാജ്യത്തു ആദ്യമായി ഓർഗൻ ഡൊണേഷൻ അംബാസിഡർ പദവി തേടിയെത്തിയ ഷിബുവിന് അടുത്തകാലത്ത് ഓർഗൻ റെസിപിയന്റ് കോ ഓഡിനേറ്റർ ആയി നിയമിതനായിരുന്നു. ഇവിടെ നിന്നും ആരും ആഗ്രഹിക്കുന്ന തരത്തിൽ അവയവ ദാന പ്രചാരണത്തിന് വേണ്ടി മാത്രം എൻഎച്ച്എസ് ഒരു കോഴ്‌സ് ആരംഭിക്കുമ്പോൾ മുഖ്യ ചുമതലക്കാരന്റെ റോളിൽ എത്തിയതും മലയാളിയായ ഷിബു തന്നെയാണെന്നാണ് യുകെ മലയാളികൾക്ക് മൊത്തം അഭിമാനമായി മാറുകയാണ്. ഒരു സാധാരണ ക്രിട്ടിക്കൽ കെയർ നേഴ്‌സ് ആയി തുടങ്ങിയ ഷിബുവാണ് അത്ഭുതപ്പെടുത്തും വിധം നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തു തന്നെ ഇത്തരത്തിലെ ആദ്യ കോഴ്‌സ് ആണെന്ന് സൂചന ലഭിക്കുമ്പോൾ ഭാവിയിൽ ആരോഗ്യ രംഗത്ത് വിപ്ലവമായേക്കാവുന്ന മാറ്റത്തിനാണ് ഷിബു ഉൾപ്പെടെയുള്ള ടീം നെത്ര്വതം നൽകിയത്.

ഒരർത്ഥത്തിൽ ഷിബുവിന്റെ നേട്ടത്തിൽ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ റോളും ചെറുതല്ല. നാല് വര്ഷം മുൻപ് ബ്രിട്ടനിലെ മലയാളി നേഴ്‌സുമാർക്കിടയിലെ പ്രതിഭയെ കണ്ടെത്താൻ ഷിബു ഉൾപ്പെടെയുള്ള അഞ്ചു നേഴ്സുമാരെ ബ്രിട്ടീഷ് മലയാളി അവതരിപ്പിച്ചപ്പോൾ കൂടെയുള്ളവരെ ബഹുദൂരം പിന്നിലാക്കി ഷിബു ബേസ്റ്റ് നേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു. എൻ എച് എസ ഗോളബൽ നെറ്റ്‌വർക്കിങ് സിസ്റ്റം ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് അന്ന് ഷിബു വിജയി ആയി മാറിയത്. മുൻപിൽ വലിയ ലക്ഷ്യം കാണുന്നവർക്കു സമൂഹം നൽകുന്ന ഏതൊരു അംഗീകാരവും കരുത്തും പിന്തുണയുമായി മാറും എന്നത് കൂടിയാണ് പിന്നീടുള്ള ഷിബുവിന്റെ വളർച്ച തെളിയിക്കുന്നത്. ഏകദേശം ഇതേ വഴികളിലാണ് ഡോ അജിമോൾ പ്രദീപും ലോകം അറിയപ്പെടുന്ന നേഴ്‌സ് ആയി മാറിയത്. ഇരുവരുടെയും നേട്ടങ്ങൾ ആദ്യമായി പുറംലോകത്തു എത്തിച്ചത് ബ്രിട്ടീഷ് മലയാളിയുടെ പേജുകൾ ആണെന്നതിനാൽ ഇരുവരുടെയും നേട്ടങ്ങൾ ബ്രിട്ടനിലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറുകയാണ് സൗത്ത് വെസ്റ്റിലെ 53 ആശുപത്രികൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഷിബുവിന് ഇപ്പോൾ ദേശീയ തലത്തിൽ തന്നെ ശ്രദ്ധ ലഭിക്കുന്ന നേട്ടമാണ് ലഭിച്ചിരിക്കുന്നത്.

കൂത്താട്ടുകുളം സ്വദേശി യുകെ മലയാളികൾക്ക് അഭിമാനമാകുന്നത് ഇങ്ങനെ യുകെയിലെ ആരോഗ്യ രംഗത്ത് അവയവ മാറ്റ ശസ്ത്രക്രിയാ മേഖലയ്ക്ക് വൻ പ്രാധാന്യമുള്ളത്. മനുഷ്യന്റെ ആരോഗ്യം ദിനംപ്രതി നശിക്കുവാനുള്ള സാഹചര്യങ്ങൾ നമുക്കു ചുറ്റും നിറഞ്ഞു നിൽക്കുമ്പോൾ ബ്രിട്ടീഷ് സർക്കാർ വളരെയധികം പ്രചാരണം നൽകുന്നതും പണം ചെലവഴിക്കുന്നതുമായ രംഗമാണ് അവയവ ദാന പ്രചാരണം. ഈ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും അതുവഴി എൻഎച്ച്എസിന്റെ ഓർഗൻ ഡൊണേഷൻ അംബാസിഡർ പദവി വരെ നേടുകയും ചെയ്ത വ്യക്തിയാണ് ഷിബു ചാക്കോ എന്ന കൂത്താട്ടുകുളം സ്വദേശി.

ഒരു സാധാരണ ക്രിട്ടിക്കൽ കെയർ നഴ്സ് ആയി തുടങ്ങിയ ഷിബുവാണ് അത്ഭുതപ്പെടുത്തുന്ന വിധം നേട്ടങ്ങൾ സ്വന്തമാക്കിയത്. ലോകത്തു തന്നെ ആദ്യമായി തുടങ്ങിയ അവയവ ദാനത്തിനായുള്ള ഈ കോഴ്സിന്റെ ചുമതലക്കാർ മെഡിക്കൽ വിദ്യാഭ്യാസം മാത്രം കൈകാര്യം ചെയ്യുന്ന സെന്റ് ജോർജ് യൂണിവേഴ്സിറ്റിയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കോഴ്സ് തുടങ്ങിയത്. ഒരു വർഷം തികയും മുന്നേ ഏതാണ്ട് 78 രാജ്യങ്ങളിൽ നിന്നായി 2800ലധികം പേരാണ് ക്ലാസുകളിൽ പങ്കെടുത്തത്.

2015ലാണ് എൻഎച്ച്എസിന്റെ ഓർഗൻ ഡൊണേഷൻ അംബാസിഡർ പദവി ഷിബു ചാക്കോയ്ക്ക് ലഭിച്ചത്. മാത്രമല്ല, അവയവ ദാന രംഗത്തെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തിനങ്ങളിലൂടെ സൗത്ത് ഇംഗ്ലണ്ടിൽ നിന്നും 3000ത്തിൽ അധികം പേരാണ് അവയവ ദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഇതു കൂടാതെ, 2016ൽ ബാഴ്സലോണയിൽ വച്ചു നടന്ന യൂറോപ്യൻ ഓർഗൻ ഡൊണേഷൻ കോൺഗ്രസിൽ പങ്കെടുക്കുകയും ന്യൂനപക്ഷ സമൂഹത്തിലേക്ക് അവയവ ദാനത്തിന്റെ പ്രാധാന്യം എത്തിക്കുവാനുള്ള പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

യുകെയിൽ അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്ത് ബ്ലാക്ക് ഏഷ്യൻ കമ്മ്യൂണിറ്റിയിൽ പെടുന്ന രോഗികൾ നേരിടുന്ന പ്രശ്‌നങ്ങളും കഴിഞ്ഞ കുറേ വർഷങ്ങൾ ആയി നടന്നു വരുന്ന പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ നേട്ടങ്ങളും എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിച്ചത്. 40 ഓളം രാജ്യങ്ങളുടെ പ്രതിനിധികൾ ആയി 350 ഓളം ആളുകൾ ആണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത്. ഓർഗൻ ഡൊണേഷൻ, ട്രാൻസ് പ്ലാന്റേഷൻ രംഗത്തെ അതികായകരായ അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ മുൻപിൽ യുകെയിൽ നടക്കുന്ന ഒരു നിശബ്ദ വിപ്ലവത്തിന്റെ കഥ പറയുകയും ഇതുമൂലം സൗത്ത് ഈസ്റ്റ്ഇംഗ്ലണ്ടിൽ ബ്ലാക്ക് ഏഷ്യൻ കമ്മ്യൂണിറ്റിയിൽ നിന്നും 100% അവയവ ദാന നിരക്ക് നേടിയെടുത്തതിന്റെ നേട്ടങ്ങളും ആണ് പ്രധാനമായും അവതരിപ്പിച്ചത്

ഇത്തരത്തിൽ എൻഎച്ച്എസ് ട്രസ്റ്റുമായി കൈകോർത്തു കഴിഞ്ഞ രണ്ടു വർഷമായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. കഴിഞ്ഞ വർഷം നാഷണൽ ഹോപ്പ് അവാർഡും ലഭിച്ചു. ഈ വർഷം ബ്രിട്ടീഷ് ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി കോൺഗ്രസിന്റെ അവയവ ദാന പ്രചാരണ രംഗത്തെ അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ ചെറുതും വലുതുമായി നടത്തിയ അനേകം പ്രവർത്തനങ്ങളാണ് ഇപ്പോൾ എലിസബത്ത് രാജ്ഞിയുടെ എംബിഇ അവാർഡ് കരസ്ഥമാക്കുവാൻ ഷിബു ചാക്കോയെ അർഹനാക്കിയത്. മുൻപ് അവയവ ദാന പ്രചാരണ രംഗത്തെ ശ്രദ്ധേയ നേട്ടങ്ങൾക്ക് അജിമോൾ പ്രദീപിനും എലിസബത്ത് രാജ്ഞിയുടെ ബിഇഎം അവാർഡ് ലഭിച്ചിരുന്നു.

2014 ന് ശേഷം മൈനോരിറ്റി കമ്യൂണിറ്റികളിലും, മലയാളി കമ്യൂണിറ്റിക്കും ഇടയിൽ ഓർഗൻ ഡൊണേഷനെക്കുറിച്ച് ക്ലാസുകൾ നടത്തി വരുന്ന ഷിബുവിന് ബ്രിട്ടീഷ് മലയാളി അവാർഡ് നേട്ടം കൈവരിച്ചത് ഒരിക്കലും മറക്കാനാവില്ലെന്നും ആദ്യമായി ലഭിച്ച അംഗീകാരത്തിന് വിലമതിക്കാനാവത്താതാണെന്നും പറയുന്നു. പാലാ സ്വദേശി ഷിനോയാണ് ഷിബുവിന്റെ ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ജോയൽ, ജോഷ്വ എന്നിവർ മക്കളാണ്. കെന്റിലെ ജില്ലിങ്ഹാമിലാണ് താമസം.മുൻപിൽ വലിയ ലക്ഷ്യം കാണുന്നവർക്കു സമൂഹം നൽകുന്ന ഏതൊരു അംഗീകാരവും കരുത്തും പിന്തുണയുമായി മാറും എന്നത് കൂടിയാണ് പിന്നീടുള്ള ഷിബുവിന്റെ വളർച്ച തെളിയിക്കുന്നത്.യുകെ മലയാളി സമൂഹത്തിനിടയിൽ നിന്ന് ലഭിച്ച അംഗീകാരത്തിന് ബ്രിട്ടീഷ് മലയാളി ടീമംഗങ്ങളുടെയും അഭിനന്ദനങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP