Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവനവന്റെ കാശും സ്വന്തം അന്തസും സൂക്ഷിക്കണം; വലിയ വലിയ ആളുകളുടെ പതനത്തിനും മരണത്തിനും പിന്നിൽ സ്ത്രീകളാണ്; അത് മറക്കരുത്: അതൊരു ട്രാപ്പാണെന്നാണ് എനിക്ക് തോന്നിയത്; അവിടെ നിന്ന് അവന് തലയൂരാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു; ഗുരുവായ അമ്മാവനുമായി പൂന്തോട്ടത്തിൽ കച്ചേരിക്ക് എത്തിയത് രണ്ട് തവണ; പന്തികേട് മണത്തപ്പോൾ തന്നെ ബാലഭാസ്‌കറിനെ ഉപദേശിച്ചിരുന്നു; 2017ലെ ബാലഭാസ്‌കറുമായുള്ള 'കച്ചേരി'യെ ശശികുമാർ ഇന്ന് ഓർക്കുന്നത് വേദനയോടെ

അവനവന്റെ കാശും സ്വന്തം അന്തസും സൂക്ഷിക്കണം; വലിയ വലിയ ആളുകളുടെ പതനത്തിനും മരണത്തിനും പിന്നിൽ സ്ത്രീകളാണ്; അത് മറക്കരുത്: അതൊരു ട്രാപ്പാണെന്നാണ് എനിക്ക് തോന്നിയത്; അവിടെ നിന്ന് അവന് തലയൂരാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു; ഗുരുവായ അമ്മാവനുമായി പൂന്തോട്ടത്തിൽ കച്ചേരിക്ക് എത്തിയത് രണ്ട് തവണ; പന്തികേട് മണത്തപ്പോൾ തന്നെ ബാലഭാസ്‌കറിനെ ഉപദേശിച്ചിരുന്നു; 2017ലെ ബാലഭാസ്‌കറുമായുള്ള 'കച്ചേരി'യെ ശശികുമാർ ഇന്ന് ഓർക്കുന്നത് വേദനയോടെ

എം മനോജ് കുമാർ

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ടു വിവാദത്തിലായ പൂന്തോട്ടം ആശുപത്രിയിൽ ബാലഭാസ്‌ക്കറിനൊപ്പം ഒന്നു രണ്ടു തവണ താൻ പോയിരുന്നതായി ബാലഭാസ്‌ക്കറിന്റെ അമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി.ശശികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സംഗീതകച്ചേരി അവതരിപ്പിക്കാനാണ് പൂന്തോട്ടം ആശുപത്രിയിൽ പോയത്. അവരുടെ ക്ഷണം ലഭിച്ചിട്ടാണ് പോയത്. കച്ചേരി അവതരിപ്പിച്ചു. കച്ചേരിക്ക് എനിക്ക് പണമൊക്കെ നൽകി. നൽകിയ പണം ബാലഭാസ്‌കറിന്റെതാണ് എന്നാണ് ഞാൻ ഊഹിച്ചത്. അത് ശരിയായിരുന്നിരിക്കണം. പൂന്തോട്ടത്തിൽ പോയപ്പോൾ എനിക്ക് അവരുടെ രീതികളിൽ അപാകത തോന്നിയിരുന്നു.

പൂന്തോട്ടവുമായി ബന്ധപ്പെട്ട് ബാലഭാസ്‌ക്കർ ഒരു ട്രാപ്പിൽ അകപ്പെട്ടതായാണ് എനിക്ക് തോന്നിയത്. പൂന്തോട്ടത്തിൽ നിന്ന് ബാലുവിന് തലയൂരാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ബാലു അവിടെ എത്തുന്നതും തങ്ങുന്നതുമൊന്നും ശരിയല്ലാത്ത രീതിയായി എനിക്ക് തോന്നി. ഗുരുവും അമ്മാവനും എന്ന നിലയിൽ ഈ കാര്യം ബാലുവിനോട് സംസാരിക്കണമെന്നും എനിക്ക് തോന്നി. ''അവനവന്റെ കാശും സ്വന്തം അന്തസും സൂക്ഷിക്കണം. വലിയ വലിയ ആളുകളുടെ പതനത്തിനും മരണത്തിനും പിന്നിൽ സ്ത്രീകളാണ്. അത് മറക്കരുത്.'' ഞാൻ ബാലുവിനോട് പറഞ്ഞു. ഞാൻ പറഞ്ഞത് അവനു മനസിലായി. അവൻ ബുദ്ധിയുള്ള ആളായിരുന്നു.

ഞാൻ പറഞ്ഞിരുന്നു. ഇതെല്ലാം അവനവന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. കലാകാരന്മാർ ആകുമ്പോൾ ഒരു പാട് രീതിയിലുള്ള ആളുകളുമായി ബന്ധം വരും. പക്ഷെ നമ്മുടെ അന്തസ്, നമ്മുടെ പണം. അത് സൂക്ഷിക്കണം-ഞാൻ ഉപദേശിച്ചിരുന്നു. എനിക്ക് പല സംശയങ്ങളും വന്നതിനാലാണ് ഞാൻ ബാലുവിനോട് കരുതിയിരിക്കണം എന്ന് പറഞ്ഞത്. ഞാനും എത്രയോ ആളുകളെ കണ്ടു വളർന്നതാണ്. മിക്കവരുടെ രീതികളും എനിക്ക് അറിയാം. ആളുകളെ കണ്ടാൽ എനിക്ക് അറിയാം. ആളുകളെ എങ്ങിനെയൊക്കെ ആണെന്ന്. ഇതുകൊണ്ട് തന്നെയാണ് ബാലുവിന് ഞാൻ ഉപദേശം നൽകിയത്.

അന്ന് എനിക്ക് തോന്നിയ ചിന്തകളും ഞാൻ ബാലുവിന് നൽകിയ ഉപദേശങ്ങളുമാണ് ഇപ്പോൾ ശരിയായി വന്നത്. അത് കാണാൻ പക്ഷെ ഇപ്പോൾ ബാലുവില്ല. പൂന്തോട്ടം ആശുപത്രിയിൽ പോകരുത് എന്നൊന്നും ഞാൻ പറഞ്ഞിരുന്നില്ല. ഞാൻ എന്റെ കടമ എന്ന നിലയിലാണ് ബാലുവിനോട് സംസാരിച്ചത്. ഞാൻ ഊന്നിയ കാര്യങ്ങൾ ബാലുവിന് മനസിലായി. പൂന്തോട്ടം ആശുപത്രിക്കാരുമായി ബന്ധപ്പെടുന്നത് എനിക്ക് സന്തോഷമുള്ള കാര്യമാണെന്നാണ് ബാലു എനിക്ക് മറുപടിയായി പറഞ്ഞത്. അവർ എന്നെ സ്വന്തം പോലെ കരുതുന്നു എന്നും പറഞ്ഞു. പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല-ശശികുമാർ പറയുന്നു.

ബാലുവിന്റെ വാഹനാപകടം വെറുമൊരു അപകടമല്ല എന്ന കാര്യം ഞങ്ങൾക്ക് അന്നേ സംശയമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ബാലുവിന്റെ വാഹനാപകടത്തിൽ ഞങ്ങൾ സംശയം പ്രകടിപ്പിച്ചത്. പൂന്തോട്ടം ആശുപത്രിക്കാരുടെ സംശയാസ്പദമായ നീക്കങ്ങളും ബാലുവിന്റെ കുടുംബത്തിന് മുന്നിൽ ലക്ഷ്മിയെ ഉപയോഗിച്ച് മതിലുകെട്ടിയുള്ള നീക്കവുമെല്ലാം ഞങ്ങളിൽ സംശയം ജനിപ്പിച്ചു. പ്രകാശ് തമ്പിയും ബാലുവിന്റെ കൂട്ടാളികളുടെ പെരുമാറ്റങ്ങളും ദുരൂഹമായിരുന്നു. ഒപ്പമുള്ളവർ ബാലുവിനെ ചൂഷണം ചെയ്തു.

ആശുപത്രിയിലെ പെരുമാറ്റം കാരണമാണ് പ്രകാശ് തമ്പിയെ കുറിച്ച് സംശയമുണ്ടായത്. പൂന്തോട്ടം ആശുപത്രി നടത്തിപ്പുകാരിയും ആശുപത്രിയിൽ വന്നിരുന്നു. അപകട ശേഷം ഇവരുടെ പെരുമാറ്റത്തിൽ സാരമായ മാറ്റമുണ്ടായി. ഞങ്ങളെ ഇവർ പൂർണമായി ഒഴിവാക്കി ആശുപത്രിയിലെ മുറിയിൽ ചർച്ചകൾ നടത്തി. ബാലുവിന്റെ സാമ്പത്തിക കാര്യങ്ങൾ തങ്ങളുടെ വരുതിയിലാക്കുന്നതിൽ ആയിരുന്നു ശ്രദ്ധ. അതിനുവേണ്ടിയാണ് പ്രകാശ്തമ്പി ചില രേഖകളിൽ ലക്ഷ്മിയുടെ വിരലടയാളം പതിപ്പിക്കാൻ ശ്രമം നടത്തിയത്. എന്നാൽ ഇത് ആശുപത്രിയിൽ നിന്നുള്ള എതിർപ്പ് കാരണം നടന്നില്ല-ശശികുമാർ പറയുന്നു.

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരുഹതയുടെ നിഴലിൽ നിൽക്കുന്ന അപകടസമയത്ത് കാർ ഓടിച്ച ഡ്രൈവർ അർജ്ജുനും പൂന്തോട്ടം ആശുപത്രി ഉടമ ഡോ.രവീന്ദ്രനാഥിന്റെ മകൻ ജിഷ്ണുവും ഒളിവിൽ പോയതായി സൂചനയുണ്ട്. അർജുനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ഇയാൾ ഇപ്പോൾ അസമിലാണ് ഉള്ളതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം. ചോദ്യം ചെയ്യലിനായി ജിഷ്ണുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ ജിഷ്ണു ഹിമാലയ യാത്രയ്ക്ക് പോയെന്നാണ് മാതാപിതാക്കൾ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.

പൂന്തോട്ടം ആയുർവേദാശ്രമത്തിനെതിരെയും ഉടമകൾക്കെതിരെയും ബാലബാസ്‌കറിന്റെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൂന്തോട്ടം ആശുപത്രി ഉടമയുടെ മകൻ ജിഷ്ണുവിന്റെ മൊഴിയെടുക്കാനും തീരുമാനിച്ചത്. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP