Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാ. വടക്കേക്കരയ്ക്ക് സുവർണജൂബിലി: കൃതജ്ഞതാബലി 9ന് സോമർസെറ്റിൽ

ഫാ. വടക്കേക്കരയ്ക്ക് സുവർണജൂബിലി: കൃതജ്ഞതാബലി 9ന് സോമർസെറ്റിൽ

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്‌സി: അമേരിക്കയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാർക്ക് ആത്മീയശുശ്രൂഷ ലഭ്യമാക്കുന്നതിൽ ശ്രദ്ധേയമായ ശുശ്രൂഷ നിർവഹിച്ച ഫാ. ഫിലിപ്പ് വടക്കേക്കരയുടെപൗരോഹിത്യ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം അവിസ്മരണീയമാക്കാൻ സോമർസെറ്റിലെ സീറോ മലബാർ വിശ്വാസീസമൂഹം ഒരുങ്ങുന്നു. സോമർസെറ്റ് സെന്റ്‌തോമസ് ദൈവാലയത്തിൽ ജൂൺ ഒമ്പത് രാവിലെ 9.30നാണ് കൃതജ്ഞതാബലി അർപ്പണം.

ഷിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതാ വികാരി ജനറൽ ഫാ. തോമസ് കടുകപ്പള്ളി, ഇടവക വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരൻ,കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റിപറമ്പുകാട്ടിൽ എന്നിവരും കാർമികരാകും. ദിവ്യബലിയെ തുടർന്ന് 11:30ന് അനുമോദന സമ്മേളനവുംസംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 50 വർഷം ഫാ. ഫിലിപ്പ് വടക്കേക്കര സഭയ്ക്കും സമൂഹത്തിനും ചെയ്ത സേവനങ്ങൾക്ക് നന്ദി അർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോമർസെറ്റ് ഇടവകആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രമുഖ ഇടവകയായ സോമർസെറ്റ് സെന്റ് തോമസ് ഫൊറോന ദൈവാലയത്തിന്റെസ്ഥാപകരിൽ പ്രധാനിയാണ് ഫാ. ഫിലിപ്പ് വടക്കേക്കര.

വിശ്വാസപരിശീലന കോർഡിനേറ്റർ, വിവിധ ആശുപത്രികളിലെ ചാപ്ലൈൻ, വിവിധ കോളജുകളിൽ അദ്ധ്യാപകൻ, ഊട്ടി രൂപത ചാൻസിലർ, ഊട്ടി ബിഷപ്പിന്റെ സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂജേഴ്‌സി വൈറ്റിംഗിൽ വിശ്രമജീവിതം നയിക്കുകയാണെങ്കിലും സമീപ ദൈവാലയങ്ങളിൽ ദിവ്യബലിയർപ്പണം ഉൾപ്പെടെയുള്ളശുശ്രൂഷകൾ ലഭ്യമാക്കുന്നതിൽ ഇപ്പോഴും ബദ്ധശ്രദ്ധനാണ് ഇദ്ദേഹം.

തോമസ് ചെറിയാൻ പടവിൽ, വിൻസെന്റ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് ആഘോഷ പരിപാടികളുടെ ഒരുക്കം നിർവഹിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP