Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ എന്ന് പ്രാർത്ഥിച്ചാൽ അർത്ഥം ദൈവം പ്രലോഭനത്തിന് വഴങ്ങുമെന്നല്ലേ ? സംശയം തോന്നിയത് കത്തോലിക്കാ സഭ തലവനായ സാക്ഷാൽ പോപ്പിന് തന്നെ; കത്തോലിക്കാ വിശ്വാസികളുടെ ഏറ്റവും പ്രധാന പ്രാർത്ഥനയായ സ്വർഗസ്ഥനായ പിതാവേയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പോപ്പ് ഫ്രാൻസിസ്

ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ എന്ന് പ്രാർത്ഥിച്ചാൽ അർത്ഥം ദൈവം പ്രലോഭനത്തിന് വഴങ്ങുമെന്നല്ലേ ? സംശയം തോന്നിയത് കത്തോലിക്കാ സഭ തലവനായ സാക്ഷാൽ പോപ്പിന് തന്നെ; കത്തോലിക്കാ വിശ്വാസികളുടെ ഏറ്റവും പ്രധാന പ്രാർത്ഥനയായ സ്വർഗസ്ഥനായ പിതാവേയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പോപ്പ് ഫ്രാൻസിസ്

ത്തോലിക്കാ സഭയിൽ നിർണായകമായ പരിഷ്‌കരണങ്ങൾ വരുത്തുന്നതിന് മുൻകൈയെടുത്തുകൊണ്ടിരിക്കുന്ന നിലവിലെ പോപ്പായ ഫ്രാൻസിസ് വിശ്വാസികളുടെ പ്രധാന പ്രാർത്ഥനയായ ' ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ...'' എന്ന പ്രാർത്ഥനയിലെ ഒരു വരിയിൽ വ്യത്യാസം വരുത്തിയിരിക്കുന്നുവെന്ന് പുതിയ റിപ്പോർട്ട്.

ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ എന്ന് വിശ്വാസികൾ ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവം പ്രലോഭനത്തിന് വഴങ്ങുമെന്നല്ലേ...? എന്ന സംശയമാണ് പോപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനെ തുടർന്നാണ് പോപ്പ് പ്രാർത്ഥനയിലെ ഒരു വരിയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ' ലീഡ് അസ് നോട്ട് ഇൻടു ടെംപ്റ്റേഷൻ' എന്നതിന് പകരമായി ' ഡു നോട്ട് ലെറ്റ് അസ് ഫാൾ ഇൻടു ടെപ്റ്റേഷൻ ' എന്ന തിരുത്തലിനാണ് പോപ്പ് അംഗീകാരം നൽകിയിരിക്കുന്നത്.

പ്രലോഭനത്തിലേക്ക് വീഴാതിരിക്കുന്നതിൽ നിന്നും കാത്ത് രക്ഷിക്കുക ദൈവത്തിന്റെ ഉത്തരവാദിത്വമല്ലെന്ന് പുതിയ വരിയിലൂടെ പോപ്പ് വ്യക്തമാക്കുന്നു.ദൈവമല്ല സാത്താനാണ് വിശ്വാസികളെ പ്രലോഭനത്തിലേക്ക് വീഴ്‌ത്തുന്നതെന്നാണ് പ്രാർത്ഥന തിരുത്തിയതിന് പോപ്പ് വിശദീകരണം നൽകിയിരിക്കുന്നത്. ഇതിന് മുമ്പും നിരവധി മതപരമായ പരിഷ്‌കാരങ്ങൾക്ക് പോപ്പ് മുൻകൈയെടുത്തിരുന്നു.

വിശ്വാസത്തെ മനുഷ്യത്വപരമാക്കാനാണ് തന്റെ ശ്രമങ്ങളെന്ന് പോപ്പ് ഫ്രാൻസിസ് തന്റെ നിരവധി പ്രവർത്തികളിലൂടെ തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP