Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറം; പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ച് ഇമ്രാൻ ഖാൻ; സൈന്യം അനുമതി നൽകിയത് ഇമ്രാനുമായുള്ള നല്ല ബന്ധത്തെ തുടർന്ന്; തീരുമാനം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കാൻ; വെട്ടിക്കുറയ്ക്കുക എത്ര ശതമാനമെന്ന് തീരുമാനമായില്ല

സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറം; പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ച് ഇമ്രാൻ ഖാൻ; സൈന്യം അനുമതി നൽകിയത് ഇമ്രാനുമായുള്ള നല്ല ബന്ധത്തെ തുടർന്ന്; തീരുമാനം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കാൻ; വെട്ടിക്കുറയ്ക്കുക എത്ര ശതമാനമെന്ന് തീരുമാനമായില്ല

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: സാമ്പത്തിക ബാധ്യത രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കാനൊരുങ്ങി പാക്കിസ്ഥാൻ. ബജറ്റ് വിഹിതത്തിൽ ഒരു വർഷത്തേക്ക് കുറവ് വരുത്താൻ സൈന്യം സമ്മതിച്ചതായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെളിപ്പെടുത്തി. ബജറ്റ് കമ്മിയടക്കം കുറച്ചുകൊണ്ടിവരണമെന്ന് ഐ.എം.എഫ് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, പ്രതിരോധ വിഹിതം വെട്ടിക്കുറയ്ക്കാൻ ആ രാജ്യത്തെ മുൻ ഭരണാധികാരികളൊന്നും തയ്യാറായിട്ടില്ല. സൈന്യവുമായി ഭിന്നതയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്.

മുൻ ഭരണാധികാരികളെ അപേക്ഷിച്ച് ഇമ്രാൻ ഖാന് പാക് സൈന്യത്തിലെ ഉന്നതരുമായി വളരെ നല്ല ബന്ധമാണുള്ളതെന്നും ഇതാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിലേക്ക് എത്തിച്ചത് എന്നും വിലയിരുത്തപ്പെടുന്നു പ്രതിരോധ വിഹിതം വെട്ടിക്കുറയ്ക്കാൻ സമ്മതിച്ച സൈന്യത്തെ അഭിനന്ദിച്ച് ഇമ്രാൻ ഖാൻ തന്നെ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

പാക്കിസ്ഥാനിലെ മുൻ സർക്കാർ പ്രതിരോധ വിഹിതത്തിൽ 20 ശതമാനം വർധന വരുത്തുകയാണ് ചെയ്തത്. എന്നാൽ ഇത്തവണ വിഹിതം എത്രത്തോളം വെട്ടിക്കുറയ്ക്കുമെന്ന് വ്യക്തമാക്കാൻ ഇമ്രാൻ ഖാൻ തയ്യാറായിട്ടില്ല.രാജ്യത്തെ 40 ശതമാനത്തിൽ അധികം വരുന്ന ജനവിഭാഗം ഇപ്പോഴും നിരക്ഷരരാണെന്നും ഇത് ഇനിയും തുടരാനാകില്ലെന്നതുമാണ് ഇമ്രാൻ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തതിന് പിന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP