Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാൻ പദ്ധതികളുമായി മോദി സർക്കാർ; പ്രശ്‌നപരിഹാരത്തിന് രണ്ട് പുതിയ മന്ത്രിസഭ സമിതികൾ; ബുധനാഴ്ച രൂപീകരിച്ച സമിതികളുടെ തലപ്പത്ത് പ്രധാനമന്ത്രി തന്നെ

സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാൻ പദ്ധതികളുമായി മോദി സർക്കാർ; പ്രശ്‌നപരിഹാരത്തിന് രണ്ട് പുതിയ മന്ത്രിസഭ സമിതികൾ; ബുധനാഴ്ച രൂപീകരിച്ച സമിതികളുടെ തലപ്പത്ത് പ്രധാനമന്ത്രി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് ആര് അധികാരത്തിൽ വന്നാലും നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും ആയിരിക്കും എന്ന് ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ നേരിടാൻ പുതിയ പദ്ധതികളുമായി രംഗത്ത് വന്നിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് തന്നെ മുന്നോട്ട് പോവുകയാണ് മോദി സർക്കാർ.രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി രണ്ട് പുതിയ മന്ത്രിസഭാ സമിതികൾ രൂപവത്കരിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ് മോദി. രണ്ടു സമിതികളുടെയും ചെയർമാൻ പ്രധാനമന്ത്രി തന്നെയാണ്.

ബുധനാഴ്ചയാണ് കമ്മറ്റികൾ രൂപവത്കരിച്ചത്. നിക്ഷേപവും വളർച്ചയും വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന മന്ത്രിസഭാ സമിതിയിൽ അഞ്ച് അംഗങ്ങളാണുള്ളത്. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ, ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരാണ് അംഗങ്ങൾ.

തൊഴിലവസരം സൃഷ്ടിക്കലും വികസനം ലക്ഷ്യമിടുന്ന മന്ത്രിസഭാ സമിതിയിൽ പത്ത് അംഗങ്ങളുണ്ട്. അമിത് ഷാ, നിർമലാ സീതാരാമൻ, പീയുഷ് ഗോയൽ, കാർഷിക-ഗ്രാമവികസന-പഞ്ചായത്തീ രാജ് വകുപ്പുമന്ത്രി നരേന്ദ്ര സിങ് തോമർ, മാനവ വിഭവശേഷി വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാൽ, പെട്രോളിയം-പ്രകൃതി വാതക വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാൻ, നൈപുണ്യ-സംരംഭക വകുപ്പുമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ, തൊഴിൽ വകുപ്പു സഹമന്ത്രി സന്തോഷ് കുമാർ ഗാങ്വർ, ഭവന-നഗരകാര്യ വകുപ്പുമന്ത്രി ഹർദീപ് സിങ് പുരി എന്നവരാണ് പ്രധാനമന്ത്രിയെ കൂടാതെയുള്ള അംഗങ്ങൾ. നാൽപ്പത്തഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന തൊഴില്ലായ്മ നിരക്കാണ് രാജ്യത്തുള്ളതെന്ന പീരിയോഡിക് ലേബർ ഫോഴ്സ് സർവേ ഫലം കഴിഞ്ഞ ജൂലൈയിൽ സർക്കാർ പുറത്തുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP