Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ വമ്പൻ ഓഡിറ്റ് കമ്പനികളെ നിരീക്ഷിക്കാൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നീക്കം; നിരീക്ഷിക്കുന്നത് 35 ഓഡിറ്റ് സ്ഥാപനങ്ങളേയും ഓഡിറ്റർമാരേയും; ഇ വൈ ഇന്ത്യ അടക്കമുള്ള കമ്പനികളിലെ ഓഡിറ്റർമാർ അടക്കമുള്ളവർക്ക് നോട്ടീസ്; കോടികളുടെ വരുമാനമുള്ള കമ്പനികളുടെ അക്കൗണ്ട് പരിശോധനയിൽ വീഴ്‌ച്ചയെന്നും സൂചന

രാജ്യത്തെ വമ്പൻ ഓഡിറ്റ് കമ്പനികളെ നിരീക്ഷിക്കാൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നീക്കം; നിരീക്ഷിക്കുന്നത് 35 ഓഡിറ്റ് സ്ഥാപനങ്ങളേയും ഓഡിറ്റർമാരേയും; ഇ വൈ ഇന്ത്യ അടക്കമുള്ള കമ്പനികളിലെ ഓഡിറ്റർമാർ അടക്കമുള്ളവർക്ക് നോട്ടീസ്; കോടികളുടെ വരുമാനമുള്ള കമ്പനികളുടെ അക്കൗണ്ട് പരിശോധനയിൽ വീഴ്‌ച്ചയെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാജ്യത്തെ ഓഡിറ്റ് സ്ഥാപനങ്ങളെ കർശനമായി നിരീക്ഷിക്കാൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) നീക്കം. ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐഎൽ ആൻഡ് എഫ് എസ്) ഹോൾഡിങ് കമ്പനിയേയും ഐഎൽ ആൻഡ് എഫ്എസ് ട്രാൻസ്‌പോർട്ടേഷൻ നെറ്റ്‌വർക്കും അടങ്ങുന്ന ശൃംഖലയിലെ ഓഡിറ്റർമാരും 35 ഓഡിറ്റ് സ്ഥാപനങ്ങളുമാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ രാജ്യത്തെ ഏറ്റവും വലിയ ഓഡിറ്റ് സ്ഥാപനങ്ങളും പെടും. കമ്പനികളിലെ സീനിയർ എക്‌സിക്യൂട്ടീവുമാർ, സ്വതന്ത്ര ഡയറക്ടറുമാർ, ഓഡിറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവരുൾപ്പടെയുള്ളവരെയാണ് നിരീക്ഷിക്കുന്നത്.

35 ഓഡിറ്റ് കമ്പനികളിലായി 300 അനുബന്ധ കമ്പനികളുമുണ്ട്. എസ്‌ഐഎഫ്ഒയുടെ നേതൃത്വത്തിൽ ഐഎൽ ആൻഡ് എഫ് എസ് ഫിനാൻഷ്യൽ സർവീസസിനെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്ത ശേഷം അന്വേഷണം ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. വരും ദിവസങ്ങളിൽ ഓഡിറ്റർമാർക്കും കമ്പനികൾക്കും നോട്ടീസ് നൽകുമെന്നും ഇതിന് പിന്നാലെ രേഖകൾ സമർപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് വിവരം. ഇതിന് പിന്നാലെ ഓഡിറ്റർമാരിൽ നിന്നും മൊഴിയും രേഖപ്പെടുത്തും.

ഇ വൈ ഇന്ത്യ അടക്കമുള്ള കമ്പനികളിലെ ഓഡിറ്റർമാരടക്കമുള്ള ആളുകൾക്കാണ് നോട്ടീസ് നൽകുന്നത്. 2016-17 വരെ ഡെലോയിറ്റ് ഹസ്‌കിൻസ് ആൻഡ് സെൽസായിരുന്നു ഐഎൽ ആൻഡ് എഫ്എസിന്റെ പ്രിൻസിപ്പൽ ഓഡിറ്റിങ് കമ്പനി. എന്നാൽ ഇതിന് പിന്നാലെ ഇത് എസ്ആർബിസി ആൻ കോ എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്. രണ്ട് വർഷത്തേക്ക് കരാർ ലഭിച്ച എസ്ആർബിസിയും ഇ വൈ കമ്പനിയും തമ്മിൽ ബന്ധമുണ്ടെന്നും സൂചനയുണ്ട്.

ഐഎൽആൻഡ് എഫ്എസ് , ഐടിഎൻഎൽ, ഐഎഫ്‌ഐഎൻ എന്നീ കമ്പനികളുടെ അക്കൗണ്ടുകളുടെ കാര്യം നോക്കിയാൽ പ്രിൻസിപ്പൽ ഓഡിറ്ററുമാർ ഭാഗികമായി മാത്രമാണ് അക്കൗണ്ടുകൾ പരിശോധിച്ചിരിക്കുന്നത്. ഇതിനു ശേഷം മറ്റ് ഓഡിറ്റർമാരുടേയും അനുബന്ധ കമ്പനികളുടേയും നിർദ്ദേശം തേടുക മാത്രമാണ് ചെയ്തത്. എന്നാൽ ഇത്തരം കമ്പനികൾ ഇക്കാര്യത്തിൽ നേരിടുന്ന പ്രശ്‌നം എന്താണെന്ന് കാട്ടി എംജിബി ആൻഡ് കോ കമ്പനി പങ്കാളി ജീനേന്ദ്ര ഭണ്ഡാരി രംഗത്തെത്തിയിരുന്നു. 'കമ്പനികൾ നേരിടുന്ന പ്രധാന പ്രശ്‌നം എന്താണെന്ന് വച്ചാൽ ഓഡിറ്റ് ചെയ്യുന്നത് വ്യത്യമായ കമ്പനികളാണ്.

ചാർജ് ഷീറ്റ ്പ്രകാരം ലോണുകൾ നൽകുന്ന വേളയിൽ പണം ഒരു കമ്പനിയിൽ നിന്നും മറ്റൊരു കമ്പനിയിലേക്ക് കൊടുക്കുന്നത് ഒരു ബന്ധവുമില്ലാത്ത ഇടനിലക്കാർ വഴിയാണ്. ഇത്തരത്തിൽ പണമിടപാട് നടക്കുമ്പോൾ ലോൺ വിതരണം ചെയ്ത ശേഷം ആ തുകയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അതാത് കമ്പനികളുടെ ഓഡിറ്ററുമാർക്ക് തിരിച്ചറിയാൻ പ്രയാസമാണ്', ഭണ്ഡാരി പറയുന്നു. ഇതിൽ ഐഎൽ ആൻ എഫ്എസിന്റെ കേസാണ് ഏറെ ശ്രദ്ധേയം. എസ്ആർബിസി പ്രിൻസിപ്പൽ ഓഡിറ്റർ 141 അനുബന്ധ കമ്പനികളുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്തിട്ടില്ല.

എല്ലാ കമ്പനികൾക്കും ചേർത്ത് ഒരു ലക്ഷം കോടി ആസ്തിയും 18,226 കോടി രൂപ വരുമാനവുമുണ്ട്. മാത്രമലല് ഇവയുമായി സഹകരിക്കുന്ന 26 കമ്പനികൾക്ക് 3400 കോടി രൂപയുടെ വരുമാനവും 18,000 കോടി രൂപയുടെ ആസ്തിയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP