Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോഷ്യൽ മീഡിയയിൽ കിടന്ന് കൊലവിളിക്കുന്നവർ അറിയുക; അമേരിക്കയിൽ കാലു കുത്താൻ എന്നെങ്കിലും മോഹം ഉണ്ടായാൽ പണി കിട്ടും; അപേക്ഷയോടൊപ്പം സോഷ്യൽ മീഡിയ ഉപയോഗവും പരിശോധിച്ച് കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ

സോഷ്യൽ മീഡിയയിൽ കിടന്ന് കൊലവിളിക്കുന്നവർ അറിയുക; അമേരിക്കയിൽ കാലു കുത്താൻ എന്നെങ്കിലും മോഹം ഉണ്ടായാൽ പണി കിട്ടും; അപേക്ഷയോടൊപ്പം സോഷ്യൽ മീഡിയ ഉപയോഗവും പരിശോധിച്ച് കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ

നിങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വായിൽ തോന്നിയതൊക്കെ എഴുതി വിടുന്ന ആളാണോ...? എന്നാൽ സമീപഭാവിയിൽ എപ്പോഴെങ്കിലും അമേരിക്കയിലേക്ക് പോകാൻ ലക്ഷ്യമിടുന്നുവെങ്കിൽ പണി കിട്ടുമെന്നുറപ്പാണ്. ഇതിലൂടെ യുഎസിലേക്ക് പോവുകയെന്ന മോഹം വേണ്ടെന്ന് വയ്ക്കേണ്ടിയും വരും. ഭൂരിഭാഗം പേരുടെയും വിസ അപേക്ഷകൾക്കൊപ്പം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന നിയമം യുഎസിൽ പ്രാബല്യത്തിൽ വരാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ച നിലവിൽ വന്ന നിയമം അനുസരിച്ച് യുഎസ് വിസക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ സോഷ്യൽ മീഡിയ വിശദാംശങ്ങളും ഇമെയിലിന്റെയും ഫോൺ നമ്പറുകളുടെയും അഞ്ച് വർഷത്തെ വിവരങ്ങളും നിർബന്ധമായും അനാവരണം ചെയ്യേണ്ടി വരുമെന്നാണ് ദി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റെഗുലേഷൻസ് മുന്നറിയിപ്പേകുന്നത്. ഇത് വർഷം തോറും 14.7 മില്യൺ പേരെ ബാധിക്കുമെന്നാണ് ഇത് സംബന്ധിച്ച ആദ്യ നിർദ്ദേശം കഴിഞ്ഞ വർഷം പുറപ്പെടുവിച്ചപ്പോൾ വെളിപ്പെട്ടിരിക്കുന്നത്.

കർക്കശമായ ഈ പുതിയ ചട്ടത്തിൽ നിന്നും ചില പ്രത്യേക ഡിപ്ലോമാറ്റിക് , ഒഫീഷ്യൽ വിസ അപേക്ഷകൾക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ. അമേരിക്കയിലേക്ക് തൊഴിലിനും വിദ്യാഭ്യാസത്തിനുമായി വിമാനം കയറുന്നവർ തങ്ങളുടെ ഇത് സംബന്ധിച്ച വിശദാംശങ്ങളെല്ലാം നിർബന്ധമായും വെളിപ്പെടുത്തേണ്ടി വരും. അമേരിക്കയിലെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി വിസ അപേക്ഷകരെ സ്‌ക്രീൻ ചെയ്യുന്നത് കുററമറ്റതാക്കുമെന്നും അതേ സമയം യുഎസിലേക്കുള്ള നിയമാനുസൃതമായ യാത്രകളെ പിന്തുണയ്ക്കുമെന്നുമാണ് ദി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറയുന്നത്.

ഈ അടുത്ത കാലം വരെ ഇത്തരം നിബന്ധനകൾ തീവ്രവാദികൾ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ നിന്നും യുഎസിലേക്ക് എത്തുന്നവർക്ക് മാത്രമായിരുന്നു കർക്കശമാക്കിയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും യുഎസിലേക്ക് വരുന്നവർക്കും ഇത് കർക്കശമാക്കുന്നതാണ്. പുതിയ നിയമം അനുസരിച്ച് ഒരു പറ്റം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ട് വിവരങ്ങൾ വിസ അപേക്ഷകർ വെളിപ്പെടുത്തേണ്ടി വരുമെന്നുറപ്പാണ്. ഈ നിയമം ട്രംപ് ഭരണകൂടം ആദ്യം നിർദ്ദേശിച്ചിരുന്നത് കഴിഞ്ഞ വർഷം മാർച്ച് മാസത്തിലായിരുന്നു.

ഇത്തരത്തിൽ വിസ അപേക്ഷകർ തങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നൽകുന്നതെങ്കിൽ അവർക്ക് ഗുരുതരമായ ഇമിഗ്രേഷൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഒഫീഷ്യൽ ഹിൽ ടിവിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പ്രധാനപ്പെട്ട സോഷ്യൽ മീഡിയ വെബ്സൈറ്റുകളെ കുറിച്ച് മാത്രമായിരുന്നു വിസ അപേക്ഷാ വേളയിൽ വെളിപ്പെടുത്തേണ്ടിയിരുന്നത്.

എന്നാൽ അധികം വൈകാതെ അവർ ഉപയോഗിക്കുന്ന എല്ലാ സൈറ്റുകളെ കുറിച്ചുമുള്ള വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വരും. വിദേശികളെ വെറ്റിംഗിന് വിധേയമാക്കുന്നതിലെ എല്ലാ പഴുതുകളും അടക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് ഒഫീഷ്യൽ വിശദീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP