Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപ് വിരുദ്ധരും അനുകൂലികളും തെരുവിൽ ഏറ്റ് മുട്ടി; 11 വയസുകാരന്റെ വിവരമേ ട്രംപിനുള്ളൂ എന്ന് പറഞ്ഞ് സാദിഖ് ഖാൻ; കോർബിൻ ബ്രിട്ടനെ നാശത്തിലേക്ക് നയിക്കുന്ന നെഗറ്റീവ് ഫോഴ്സ് എന്ന് ട്രംപ്; ബ്രിട്ടണിൽ ട്രംപിന്റെ വരവുണ്ടാക്കിയത് വിവാദങ്ങളും

ട്രംപ് വിരുദ്ധരും അനുകൂലികളും തെരുവിൽ ഏറ്റ് മുട്ടി; 11 വയസുകാരന്റെ വിവരമേ ട്രംപിനുള്ളൂ എന്ന് പറഞ്ഞ് സാദിഖ് ഖാൻ; കോർബിൻ ബ്രിട്ടനെ നാശത്തിലേക്ക് നയിക്കുന്ന നെഗറ്റീവ് ഫോഴ്സ് എന്ന് ട്രംപ്; ബ്രിട്ടണിൽ ട്രംപിന്റെ വരവുണ്ടാക്കിയത് വിവാദങ്ങളും

മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുകെ സന്ദർശനം സംഭവബഹുലവും സംഘർഷപൂരിതവുമായിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ട്രംപിന്റെ സന്ദർശനത്തെ എതിർക്കുന്നവരും ട്രംപ് അനുകൂലികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റ് മുട്ടിയിരുന്നു. ഇതിനിടെ ട്രംപിന് വെറും 11 വയസുകാരന്റെ ബുദ്ധി മാത്രമേയുള്ളുവെന്ന കടുത്ത വിമർശനവുമായി കടുത്ത ട്രംപ് വിരുദ്ധനായ ലണ്ടൻ മേയർ സാദിഖ് ഖാൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ലേബർ പാർട്ടി നേതാവാ ജെറമി കോർബിൻ ബ്രിട്ടനെ നാശത്തിലേക്ക് നയിക്കുന്ന നെഗറ്റീവ് ഫോഴ്സ് ആണെന്ന് തുറന്നടിച്ച് സന്ദർശനത്തിനിടെ സാക്ഷാൽ ട്രംപ് തന്നെ മുന്നോട്ട് വന്നതും കടുത്ത വിവാദമാണുണ്ടാക്കിയിരിക്കുന്നത്. തനിക്കെതിരെയുള്ള റാലിയിൽ കോർബിൻ പ്രസംഗിച്ചതാണ് ട്രംപിനെ പ്രകോപിതനാക്കിയിരിക്കുന്നത്.

ലണ്ടനിൽ ട്രംപ് വിരുദ്ധരും അനകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ട്രംപ് അനുകൂലിയുടെ തലയിൽ ട്രംപ് വിരുദ്ധർ മല്ക്കഷെയ്ക്ക് ഒഴിച്ച സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൻജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി മാർച്ച് നടത്തുമ്പോഴാണ് ട്രംപ് വിരുദ്ധർ ഇത്തരത്തിൽ തന്നോട് പെരുമാറിയിരിക്കുന്നതെന്നാണ് മിൽക്ക് ഷേയ്ക്കിൽ കുളിച്ച ട്രംപ് അനുകൂലി പ്രതികരിച്ചത്. ട്രംപ് വിരുദ്ധരുമായി താൻ സമാധാന പരമായി വാഗ്വാദം നടത്തവെ ഇതിലൊരാൾ തന്റെ തലയിലൂടെ മിൽക്ക് ഷെയ്ക്ക് ഒഴിക്കുകയും അവർ തന്നെ പരിഹസിച്ച് ചിരിക്കുകയുമായിരുന്നുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇദ്ദേഹം പറയുന്നു.

നാസി സ്‌കം എന്ന് കൂട്ടത്തോടെ വിളിച്ച് ആക്ഷേപിച്ചായിരുന്നു ട്രംപ് വിരുദ്ധർ ട്രംപ് അനുകൂലിയുടെ തലയിൽ മിൽക്ക് ഷെയ്ക്ക് ഒഴിച്ചത് . പാർലിമെന്റ് സ്‌ക്വയറിനടുത്ത് നടന്ന ട്രംപ് വിരുദ്ധ റാലിയിൽ ലേബർ നേതാവ് ജെറമി കോർബിൻ പ്രസംഗിച്ച് അധികം കഴിയുന്നതിന് മുമ്പാണ് ട്രംപ് അനുകൂലി ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിരിക്കുന്നത്. ട്രംപ് വിരുദ്ധ റാലിയിൽ രണ്ടരലക്ഷത്തോളം പേർ പങ്കെടുത്തുവെന്ന് സംഘാകർ അവകാശപ്പെടുന്നുവെങ്കിലും ഇത് വ്യാജമാണെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രലോകത്തിന്റെ പ്രസിഡന്റാണ് ട്രംപ് എന്നും അതിനാൽ ജനാധിപത്യത്തിന്റെ ശത്രുക്കളാണ് അദ്ദേഹത്തെ എതിർക്കുന്നവരെന്നുമാണ് ട്രംപ് അനുകൂലികൾ വാദിച്ചിരുന്നത്.

അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും ശത്രുക്കളെ പോലെ കാണുന്ന ആളാണ് ട്രംപ് എന്നാണ് കോർബിൻ തന്റെ പ്രസംഗത്തിൽ ആരോപിച്ചത്. കാലാവസ്ഥാ മാറ്റങ്ങളെ ട്രംപ് അവഗണിക്കുന്നുവെന്നും എൻഎച്ച്എസിനെ ലാഭത്തിനായി ചൂഷണം ചെയ്യാനൊരുങ്ങുന്നുവെന്നും കോർബിൻ ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു. കോർബിന്റെ ചുവട് പിടിച്ച് അൽപം കൂടി കടുത്ത ഭാഷയിലാണ് ലണ്ടൻ മേയർ സാദിഖ് ഖാൻ ട്രംപിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. വെറും 11 വയസുകാരന്റെ ബുദ്ധിമാത്രമേ ട്രംപിനുള്ളുവെന്നായിരുന്നു ഖാന്റെ പരിഹാസം. തനിക്കെതിരെ ട്രംപ് നടത്തുന്ന വിമർശനാത്കവും പരിഹാസം നിറഞ്ഞതുമായ ട്വീറ്റുകൾ തന്നെ ഒരിക്കലും ബാധിക്കുന്നവയല്ലെന്നും ഖാൻ പ്രസ്താവിച്ചിട്ടുണ്ട്. ബുദ്ധിയുറക്കാത്തതും ചാപല്യം നിറഞ്ഞതുമായ 11 വയസുകാരന്റെ മനസുള്ള ട്രംപിൽ നിന്നും താൻ ഇത്തരം പെരുമാറ്റം മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്നാണ് സിഎൻഎന്നിനോട് പ്രതികരിക്കവേ ഖാൻ വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ തനിക്കെതിരെയുള്ള റാലിയിൽ പ്രസംഗിച്ച ലേബർ നേതാവ് കോർബിനെതിരെ ആഞ്ഞടിച്ച് ട്രംപ് മുന്നോട്ട് വന്നിരുന്നു. ബ്രിട്ടനെ നാശത്തിലേക്ക് നയിക്കുന്ന നെഗറ്റീവ് ശക്തിയാണ് കോർബിനെന്നായിരുന്നു ഫോറിൻ ഓഫീസിന് സമീപത്ത് വച്ച് പത്രക്കാരോട് സംസാരിക്കവെ ട്രംപ് ആഞ്ഞടിച്ചത്. ഈ സന്ദർശനത്തിനിടെ താനുമായി കൂടിക്കാഴ്ച നടത്താൻ കോർബിൻ അനുവാദം ചോദിച്ചിരുന്നുവെങ്കിലും താൻ നിഷേധിക്കുകയായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തുന്നു. താൻ ആളുകളോട് മാന്യമായിട്ടാണ് പെരുമാറാറുള്ളതെന്നും മറ്റുള്ളവരിൽ നിന്നും തിരിച്ചും ഇത് പ്രതീക്ഷിക്കുന്നുവെന്നും അതിനാലാണ് കോർബിനെ കാണാന് ഇഷ്ടപ്പെടാത്തതെന്നും ട്രംപ് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP