Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഇളയരാജ സർ ഒരു തുള്ളി ദാഹജലത്തിനായി താങ്കൾ കേഴുന്ന കാലം വിദൂരമല്ല'; സംഗീത പരിപാടിക്കിടെ ഗായകർക്ക് വെള്ളം കൊടുത്ത ജീവനക്കാരനെ ശകാരിച്ച് ഇളയരാജ; ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണോ വെള്ളം കൊണ്ടുവന്നതെന്ന ചോദ്യത്തിന് പിന്നാലെ ഉത്തരം മൈക്കിലൂടെ പറയാനും ആവശ്യം; പേടിച്ച് വിറച്ച ജീവനക്കാരൻ വേദി വിട്ടത് കാലുപിടിച്ച് മാപ്പു പറഞ്ഞ്; വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഗീത ചക്രവർത്തിക്ക് സമൂഹ മാധ്യമത്തിൽ വിമർശന പൊങ്കാല

'ഇളയരാജ സർ ഒരു തുള്ളി ദാഹജലത്തിനായി താങ്കൾ കേഴുന്ന കാലം വിദൂരമല്ല';  സംഗീത പരിപാടിക്കിടെ ഗായകർക്ക് വെള്ളം കൊടുത്ത ജീവനക്കാരനെ ശകാരിച്ച് ഇളയരാജ; ആരെങ്കിലും ആവശ്യപ്പെട്ടിട്ടാണോ വെള്ളം കൊണ്ടുവന്നതെന്ന ചോദ്യത്തിന് പിന്നാലെ ഉത്തരം മൈക്കിലൂടെ പറയാനും ആവശ്യം; പേടിച്ച് വിറച്ച ജീവനക്കാരൻ വേദി വിട്ടത് കാലുപിടിച്ച് മാപ്പു പറഞ്ഞ്; വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഗീത ചക്രവർത്തിക്ക് സമൂഹ മാധ്യമത്തിൽ വിമർശന പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

സംഗീത ലോകത്തെ മുടി ചൂടാ മന്നനാണ് ഇളയരാജ. കലയിൽ വിസ്മയം തീർക്കുന്ന ഈ പ്രതിഭയുടെ ദേഷ്യത്തെ പറ്റിയും കലാ ലോകത്ത് ഏവർക്കും അറിയാം. ക്ഷിപ്ര കോപത്തിന്റെ പേരിൽ കാര്യമായ വിമർശനം ഉണ്ടായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വന്ന വീഡിയോയ്ക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഇളയരാജയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം സുരക്ഷാ ജീവനക്കാരനെ ശകാരിച്ചത്.

എന്നാൽ കാര്യമെന്തെന്ന് വ്യക്തമായതിന് പിന്നാലെ അദ്ദേഹത്തിനെതിരെ വൻ വിമർശനങ്ങളും എത്തിത്തുടങ്ങി. വേദിയിലിരുന്ന ഗായകർക്ക് വെള്ളം കൊണ്ടു കൊടുത്തത് എന്തിനാണെന്ന് ചോദിച്ചായിരുന്നു ശകാരം. ആരെങ്കിലും ചോദിച്ചിട്ടാണോ താങ്കൾ സ്‌റ്റേജിലിരുന്നവർക്ക് വെള്ളം കൊണ്ടു കൊടുത്തതെന്നും ഉത്തരം മൈക്കിലൂടെ പറയണമെന്നും ഇളയരാജ ആവശ്യപ്പെട്ടു.

വേദിയിൽ എല്ലാവരുടേയും മുൻപിൽ വച്ച് ചോദിച്ചപ്പോൾ പാവം ജീവനക്കാരൻ പരിഭ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തന്റെ ജോലിയുടെ ഭാഗമായിട്ടാണ് വെള്ളം കൊണ്ടു നൽകിയതെന്ന് തുറന്നു പറഞ്ഞിട്ടും അതു കേൾക്കാൻ ഇളയരാജ തയാറായില്ല. പിന്നീടും കോപത്തോടെ ശകാരം തുടർന്നതോടെ ജീവനക്കാർ വേദിയിൽ വച്ചുതന്നെ അദ്ദേഹത്തിന്റെ കാല് പിടിച്ച് മാപ്പു ചോദിച്ചു.

പണം നൽകി എത്തുന്ന കാഴ്ചക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങൾ ശരിയല്ലെന്നും ഇളയരാജ പറഞ്ഞു. ഈ വിഡിയോ ഇപ്പോൾ വലിയ രോഷമാണ് സമൂഹ മാധ്യമങ്ങളിലും ഉയർത്തുന്നത്. 

സ്റ്റേജിൽ വെച്ച് ഇളയരാജയുടെ വാക്കുകൾ ഇങ്ങനെ :

ദാഹവും അസ്വസ്ഥതകളുമെല്ലാം സഹിച്ച് ആസ്വാദകർക്കായി മണിക്കൂറുകൾ സ്റ്റേജിൽ നിൽക്കാറുണ്ട്. അഞ്ച് മണിക്കൂർ നേരം സ്റ്റേജിൽ ഒറ്റ നിൽപ്പ് നിൽക്കാറുണ്ട്. നിങ്ങൾക്ക് ആർക്കെങ്കിലും അത് പറ്റുമോ. അതിലൂം കൂടുതൽ നേരം നിൽക്കാൻ തയ്യാറുള്ളവനാണ് ഞാൻ. നിങ്ങൾക്കായി ഈണമിട്ട് ഞാനിത് നടത്തിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ വേദിയിൽ കാണിക്കുന്നത് ശരിയാണോ?. ഇങ്ങനെ ചെയ്യാൻ എങ്ങനെ മനസ് വരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP