Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറ്റാർവാഴയിൽ ക്യാൻസർ ഉണ്ടാക്കുന്ന വസ്തുക്കളുണ്ട്; ആരോഗ്യപാനീയം എന്ന പേരിൽ അത് ജ്യൂസ് അടിച്ചു കുടിക്കുന്ന എത്ര പേർക്ക് ഇതറിയാം; നിലവിൽ മോഡേൺ മെഡിസിനെക്കാൾ സുരക്ഷിതമായും ഗുണകരമായും ഉപയോഗിക്കാവുന്ന ഒരൊറ്റ ആയുർവേദ മരുന്നും ഇല്ല; മറിച്ചു തെളിയിക്കാൻ കഴിയുമോ? നിങ്ങൾ ഒരു ആയുർവേദ ഡോക്ടറോ പ്രചാരകനോ വിശ്വാസിയോ ആണെങ്കിൽ നിങ്ങൾക്ക് ഈ ചലഞ്ച് ഏറ്റെടുക്കാം: ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

കറ്റാർവാഴയിൽ ക്യാൻസർ ഉണ്ടാക്കുന്ന വസ്തുക്കളുണ്ട്; ആരോഗ്യപാനീയം എന്ന പേരിൽ അത് ജ്യൂസ് അടിച്ചു കുടിക്കുന്ന എത്ര പേർക്ക് ഇതറിയാം; നിലവിൽ മോഡേൺ മെഡിസിനെക്കാൾ സുരക്ഷിതമായും ഗുണകരമായും ഉപയോഗിക്കാവുന്ന ഒരൊറ്റ ആയുർവേദ മരുന്നും ഇല്ല; മറിച്ചു തെളിയിക്കാൻ കഴിയുമോ? നിങ്ങൾ ഒരു ആയുർവേദ ഡോക്ടറോ പ്രചാരകനോ വിശ്വാസിയോ ആണെങ്കിൽ നിങ്ങൾക്ക് ഈ ചലഞ്ച് ഏറ്റെടുക്കാം: ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

ഡോ. മനോജ് ബ്രൈറ്റ്

 ആയുർവേദത്തെ കൂടെക്കൂടെ പരിശോധിക്കേണ്ട കാര്യമൊന്നുമില്ല. പരിശോധനയൊക്കെ പണ്ടേ കഴിഞ്ഞതാണ്. മുട്ട ചീഞ്ഞതാണോ എന്നറിയാൻ അത് മുഴുവൻ തിന്നു നോക്കേണ്ട കാര്യമൊന്നുമില്ല. ഒന്ന് മണത്താൽ മതി. നിലവിൽ ശരിയാണ് എന്ന് ഉറപ്പുള്ള വിവരങ്ങളുമായി യോജിച്ചു പോകാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും പരിഗണിക്കേണ്ട കാര്യം പോലുമില്ല. ഭൂമി പരന്നതാണ് എന്നഭിപ്രായമുള്ള ഒരാളുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള മറ്റു തിയറികൾ ഒന്നും നോക്കാതെ ചവറ്റുകുട്ടയിലിടാം. സമന്വയം എന്ന പേരിൽ ഭൂമി ഇനി ഉരുണ്ടതുമല്ല, പരന്നതുമല്ല, ഇഡ്ഡലി പോലെയാണ് എന്ന തരത്തിലുള്ള പരിഹാസ്യമായ നിലപാട് സയൻസല്ല. യുക്തിവാദികൾക്ക് ചില കാര്യങ്ങളിൽ തീർച്ചയായും അസഹിഷ്ണുത ഉണ്ട്. അതിൽ ഒരു ശരികേടുമില്ല. എല്ലാവരെയും തൃപ്തിപ്പെടുത്താൻ ഭൂമി ഇഡ്ഡലി പോലെയാണ് എന്ന തരം സമന്വയമൊന്നും നടക്കില്ല. അതല്ല ശാസ്ത്രത്തിന്റെ രീതി. ഭൂമി ഗോളം തന്നെയാണ്. ഫ്ളാറ്റ് എർത്ത് പുറത്തുതന്നെയാണ്.

പിന്നെ ഹെർബൽ മരുന്നുകളെ കുറിച്ച് പഠിക്കുന്നില്ല എന്നതും ശരിയല്ല. പഠിക്കുന്നുമുണ്ട്. അതിലെ പലതും എടുത്ത് തോട്ടിൽ കളയുന്നുമുണ്ട്. അതൊന്നും ഇവിടത്തെ ആയുർവേദക്കാർ അറിയുന്നുമില്ല. അറിഞ്ഞാലും പുറത്തു പറയുന്നുമില്ല.

കുറച്ചുമുമ്പ് അരിസ്റ്റോലോക്കിയ (Aristolochia) എന്ന ചെടിയിലെ അരിസ്റ്റോലോക്കിക്ക് ആസിഡ് (aristolochic acid) ലിവർ ക്യാൻസർ ഉണ്ടാക്കും എന്നതുകൊണ്ട് യൂറോപ്പിൽ നിരോധിച്ചിരുന്നു. ഈ നിരോധിച്ച അരിസ്റ്റോലോക്കിയ ആയുർവേദത്തിലെ ഗരുഡക്കൊടി എന്ന ചെടിയാണ്. ഈ പഠനം വന്നപ്പോൾ പതിവ് പോലെ ഇന്ത്യക്കാർ സായിപ്പിനെ തെറി വിളിച്ചതല്ലാതെ എതിർ പഠനങ്ങളൊന്നും കൊണ്ടു വന്നിട്ടില്ല. ഞാൻ വെല്ലുവിളിക്കുകയാണ്, ഇത് അറിയുന്ന ഒരു ആയുർവേദക്കാരനെ കാണിച്ചു തരാമോ? ഏതെങ്കിലും ഒരു ആയുർവേദക്കാരൻ ചികിത്സയിൽ അത് ഒഴിവാക്കുന്നുണ്ടോ? ചുരുങ്ങിയപക്ഷം കൂടുതൽ ശ്രദ്ധിച്ചെങ്കിലും അത് ഉപയോഗിക്കുന്നുണ്ടോ?അഥവാ അവരുടെ രോഗികൾക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുന്നുണ്ടോ? ഇവിടെ ഇപ്പോഴും ഇതൊക്കെ ഔഷധമാണ്.

കറ്റാർവാഴയിൽ ക്യാൻസർ ഉണ്ടാക്കുന്ന വസ്തുക്കളുണ്ട് (aloin A). ആരോഗ്യപാനീയം എന്ന പേരിൽ അത് ജ്യൂസ് അടിച്ചു കുടിക്കുന്ന എത്ര പേർക്ക് ഇതറിയാം? വെള്ളമടിച്ചുള്ള ഹാങ്ങ് ഓവർ ഇല്ലാതാക്കാൻ എന്ന പേരിൽ ഒരു ആയുർവേദ മരുന്ന് ഓൺലൈനിൽ കാണാം. ഇതിലുള്ള Andrographis paniculata നിലവേപ്പ്, കിരിയത്ത് എന്നൊക്കെ എന്നറിയപ്പെടുന്ന ആയുർവേദ സസ്യമാണ്. ഈയിടെ നിലവേപ്പ് വാർത്തകളിൽ വന്നിരുന്നു. തമിഴ് നാട്ടിൽ ഡെങ്കിപ്പനിക്ക് മരുന്നായി (നമ്മുടെ പപ്പായ ഇല പോലെ) ഇത് വിതരണം ചെയ്യുന്നത് കമൽഹാസൻ എതിർത്തിരുന്നു. കാരണം സൈഡ് എഫ്ഫെക്റ്റ് തന്നെ. ഇതുമൂലം ഗർഭം അലസാൻ സാധ്യതയുണ്ട്. ഈ മരുന്ന് അപകടമാണ് എന്ന് പറയുന്ന ഒരു ആയുർവേദക്കാരനെ കാണിക്കാമോ?

ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരൊറ്റ മരുന്ന് പോലും അതെ ആവശ്യത്തിന് മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നില്ല. ആരെങ്കിലും സർപ്പഗന്ധിയിലെ റീസർപ്പിനും കൊണ്ട് വരും എന്നറിയാം. ആയുർവേദത്തിൽ സർപ്പഗന്ധി രക്തസമ്മർദ്ദത്തിനു ഉപയോഗിക്കാം എന്ന് പറയുന്നുണ്ട് എന്നത് ശരിയല്ല. പലതരം വേദനകൾക്കും മറ്റുമാണ് അത് ഉപയോഗിക്കുന്നത്. ആയുർവേദത്തിൽ പറയുന്ന സർപ്പഗന്ധിയിൽ അമിത രക്ത സമർദ്ദത്തിനു ഉപയോഗിക്കാവുന്ന റിസർപ്പിൻ ഉണ്ട് എന്ന് മോഡേൺ മെഡിസിൻ കണ്ടെത്തിയപ്പോൾ ആയുർവേദക്കാർ കണ്ടാ, ഞങ്ങടെ മരുന്ന് എന്നു പറഞ്ഞു ചാടി വീണതാണ്. ഇന്ന് മോഡേൺ മെഡിസിനിൽ റിസർപ്പിൻ ഉപയോഗിക്കുന്നില്ല. സ്ഥിരമായി അത് ഉപയോഗിക്കുന്നത് പലവിധ പ്രശ്നങ്ങളും ഉണ്ടാക്കും എന്നതുകൊണ്ട്. ഇപ്പോൾ അതിനേക്കാൾ മികച്ച ധാരാളം മരുന്നുകളുണ്ട്. ഇന്നും സർപ്പഗന്ധി രക്തസമ്മർദ്ദത്തിനു ഉപയോഗിക്കുന്നത് ആയുർവേദക്കാർ മാത്രമാണ്. അവർ ആ ചെയ്യുന്നത് ദ്രോഹവുമാണ്.

ആയുർവേദവും മോഡേൺ മെഡിസിനും തമ്മിലുള്ള സമന്വയമൊന്നും ഒരു കാലത്തും നടക്കില്ല. രണ്ടും പരസ്പരം ചേരില്ല എന്നതുതന്നെ കാരണം. വെള്ളവും എണ്ണയും തമ്മിൽ ഒരു സമന്വയം ഒരിക്കലും സാധ്യമല്ല. നിങ്ങൾ എത്രയൊക്കെ ആഗ്രഹിച്ചാലും. ആയുർ വേദത്തിന്റെ വാത, പിത്ത, കഫവും പഞ്ചഭൂത സിദ്ധാന്തവും ശാസ്ത്രവുമായി ചേരില്ല. പിന്നെ അതിൽ ഉപയോഗിക്കുന്ന സസ്യജന്യ മരുന്നുകൾ. അതിൽ കൊള്ളാവുന്നത് (വേറെ ആവശ്യങ്ങൾക്കാണെങ്കിലും) മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നുണ്ട്. റീസർപ്പിൻ പോലുള്ളവ പിന്നീട് അത്ര പോര എന്ന് കണ്ടു ഉപേക്ഷിക്കുന്നുമുണ്ട്. അതാണ് മോഡേൺ മെഡിസിന്റെ ശക്തിയും.

ആയുർവേദത്തിൽ ഉപയോഗിക്കുന്നതും ഒരുകാലത്ത് ആധുനിക വൈദ്യത്തിലും ഉപയോഗിച്ചിരുന്നതുമായ ചില ഹെർബൽ മരുന്നുകൾ പെട്ടെന്ന് ഓർമ്മ വരുന്നത്.

ആവണക്കെണ്ണ- വയറിളക്കാൻ. കടുത്ത സൈഡ് എഫെക്റ്റ് കാരണം മോഡേൺ മെഡിസിനിൽ ഇപ്പോൾ ഉപയോഗിക്കുന്നില്ല. ആയുർവേദക്കാർ ഇപ്പോളും ഉപയോഗിക്കുന്നു.

സർപ്പഗന്ധി- അമിത രക്ത സമ്മർദ്ദം. മോഡേൺ മെഡിസിനിൽ ഇപ്പോൾ ഉപയോഗിക്കുന്നില്ല. ആയുർവേദക്കാർ ഇപ്പോളും ഉപയോഗിക്കുന്നു.

താലിസ് പത്രം- അതിൽ അടങ്ങിയിട്ടുള്ള chlorpromazine ആണ് ചുമ നിയന്ത്രിക്കുന്നത്. കൃത്യമായ അളവിൽ ഇത് അടങ്ങിയ മോഡേൺ ഗുളിക ഉപയോഗിക്കുന്നതാണ് നല്ലത്.

ഉമ്മത്തിന്റെ ഇല പുകക്കുന്നത് ശ്വാസം മുട്ടലിനു ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ അതിൽ അടങ്ങിയ hyosine കൃത്യമായ അളവിൽ ആധുനിക രീതിയിൽ ഉപയോഗിക്കുന്നതാണ് നല്ലത്.

അതുപോലെ ആയുർവേദത്തിലെ ആടലോടകം. അതിലെ ബ്രോംഹെക്സിൻ ആണ് ചുമ നിയന്ത്രിക്കുന്നത്. എന്നാൽ ബ്രോംഹെക്സിനേക്കാൾ മികച്ചതല്ല ആടലോടകം. ബ്രോംഹെക്സിന്റെ കൃത്യമായ ഡോസ് നമുക്കറിയാം. ഈ ആടലോടകം കഴിച്ചാൽ എത്ര ബ്രോംഹെക്സിൻ അകത്തു ചെല്ലും എന്ന് വല്ല പിടിയുമുണ്ടോ? ഇനി ആടലോടകത്തിൽ ഈ ബ്രോംഹെക്സിൻ മാത്രമല്ലല്ലോ ഉള്ളത്. വേറെ നൂറു കണക്കിന് ആൽക്കലോയ്ഡുകൾ ഉണ്ട്. അതിൽ ബ്രോംഹെക്സിന് വിപരീതമായി പ്രവർത്തിക്കുന്നതും ശരീരത്തിന് വേറെ ദോഷങ്ങൾ ഉണ്ടാക്കുന്നതുമായ പലതും ഉണ്ടാകും. I repeat.....നിലവിൽ മോഡേൺ മെഡിസിനെക്കാൾ സുരക്ഷിതമായും ഗുണകരമായും ഉപയോഗിക്കാവുന്ന ഒരൊറ്റ ആയുർവേദ മരുന്നും ഇല്ല.

( എഴുത്തുകാരനും ബ്ലോഗറും ഡോക്ടറുമായ മനോജ് ബ്രൈറ്റ് ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP