Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ദശാബ്ദി ആഘോഷങ്ങൾ ഷിക്കാഗോയിൽ

മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ദശാബ്ദി ആഘോഷങ്ങൾ ഷിക്കാഗോയിൽ

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: കതൃശിഷ്യനായ മാർത്തോമാ ശ്ശീഹായാൽ ഇന്ത്യയിൽ സ്ഥാപിതമായ, 2000 വർഷങ്ങൾക്കധികമായ പാരമ്പര്യവും പൈതൃകവുമുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ അതിരുകൾ വിസ്തൃതമാക്കുന്നതിനായി കഷ്ടതകൾ സഹിച്ച് കടന്നുവരവിന്റേയും, കൂട്ടായ പ്രവർത്തനങ്ങളുടേയും വിജയത്തിന്റേയും മകുടോദാഹരണമാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലുള്ള സൗത്ത് വെസ്റ്റ് ഭദ്രാസനം.

ജനിച്ച മണ്ണും, വളർന്ന ദേശവും വിട്ട് ഉപജീവനത്തിനായി കടലുകൾ കടന്ന് ഇവിടെ വന്നപ്പോഴും തങ്ങളെ ഇത്രത്തോളം അനുഗ്രഹിച്ച ദൈവകൃപയും, സഭാ മാതാവിനോടുള്ള ബന്ധവും മറന്നുപോകാതെ ഓർത്തഡോക്സ് സഭാ മക്കൾ ഈ ഭദ്രാസനത്തിന്റെ വളർച്ചയ്ക്കുവേണ്ടി അത്യധ്വാനത്തിന്റെ സാക്ഷാത്കാരമാണ് ഈ ഭദ്രാസനമെന്നു ദശാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗങ്ങളും അഭിപ്രായപ്പെട്ടു.

2009-ൽ ഈ ഭദ്രാസനം രൂപീകൃതമായപ്പോൾ ഇതിന്റെ പ്രഥമ മെത്രാപ്പൊലീത്തയായി ഇതിനെ വളർത്തിയ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വവും അധ്വാനവും ഈ ഭദ്രാസനത്തിന്റെ വിവിധോമുഖമായ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.

ഭദ്രാസനത്തിന് സ്ഥിരമായി ഒരു ആസ്ഥാനം ഹൂസ്റ്റണിനടുത്ത് നൂറിൽപ്പരം ഏക്കർ വാങ്ങി ആരംഭിച്ചു. ഇപ്പോൾ ഭദ്രാസനത്തെ നയിക്കുന്ന ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും, സഹായ മെത്രാപ്പൊലീത്ത അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയും ഈ ഭദ്രാസനത്തിന്റെ വളർച്ചയ്ക്ക് എല്ലാവിധത്തിലുള്ള നേതൃത്വവും നൽകിവരുന്നു.

ദശാബ്ദി ആഘോഷങ്ങൾ ഷിക്കാഗോ ഹിൽട്ടൺ ഓക്‌ബ്രൂക്ക് കോൺഫറൻസ് സെന്ററിൽ ജൂലൈ 19-നു വെള്ളിയാഴ്ച ചേരുന്ന സമ്മേളനത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും മാർത്തോമാ ശ്ശീഹായുടെ പിൻഗാമിയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനി ഉദ്ഘാടനം ചെയ്യുന്നതാണ്.

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ചുമതലയുള്ള അഭി. ഡോക്ടർ സഖറിയാസ് മാർ അപ്രേമിനെ കൂടാതെ മലങ്കര സഭയിലെ മെത്രാപ്പൊലീത്തമാരും, മറ്റു സഹോദരസഭകളിലെ മേൽപ്പട്ടക്കാർ, വൈദീകർ, അത്മായ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

അമേരിക്കൻ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ വിവിധ ഇടവകകളിലെ വൈദീകരും യുവജനങ്ങളും സമ്മേളനത്തിൽ സംബന്ധിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

ദശാബ്ദി ആഘോഷങ്ങളുടെ വിജയത്തിനു നൂറിൽപ്പരം അംഗങ്ങളുള്ള വിവിധ കമ്മിറ്റികൾ അഭി. സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.
ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP