Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐട്യൂണും ആപ്പിൾ ലൈബ്രറിയും കണ്ടം ചെയ്യും; ഐഫോണിന് ഡാർക്ക് മോഡ് തുടങ്ങും; ഐഒഎസ് 13ൽ ഞെട്ടിക്കുന്ന സവിശേഷതകൾ; ആപ്പിൾ വാച്ചിന് പ്രത്യേക ഐവാച്ച് സോഫ്റ്റ് വെയർ വരും; വരാൻ പോകുന്ന പരിഷ്‌കാരങ്ങൾ എണ്ണിപ്പറഞ്ഞ് ആപ്പിൾ കോൺഫറൻസ്

ഐട്യൂണും ആപ്പിൾ ലൈബ്രറിയും കണ്ടം ചെയ്യും; ഐഫോണിന് ഡാർക്ക് മോഡ് തുടങ്ങും; ഐഒഎസ് 13ൽ ഞെട്ടിക്കുന്ന സവിശേഷതകൾ; ആപ്പിൾ വാച്ചിന് പ്രത്യേക ഐവാച്ച് സോഫ്റ്റ് വെയർ വരും; വരാൻ പോകുന്ന പരിഷ്‌കാരങ്ങൾ എണ്ണിപ്പറഞ്ഞ് ആപ്പിൾ കോൺഫറൻസ്

മറുനാടൻ ഡെസ്‌ക്‌

നകീയമായ ആപ്പിൾ പ്രൊഡക്ടുകളിൽ ഉടച്ച് വാർക്കൽ നടത്താനൊരുങ്ങുന്നുവെന്ന് ആപ്പിൾ കോൺഫറൻസ് വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഐട്യൂണും ആപ്പിൾ ലൈബ്രറിയും റദ്ദാക്കാൻ പോവുകയാണ്. ഐഫോണിന് ഡാർക്ക് മോഡ് തുടങ്ങാനും പദ്ധതിയുണ്ട്. ഐഒഎസ് 13ൽ ഞെട്ടിക്കുന്ന സവിശേഷതകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ആപ്പിൾ വാച്ചിന് പ്രത്യേക ഐവാച്ച് സോഫ്റ്റ് വെയർ വരുമെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ ആപ്പിളിനെ ആധുനികവൽക്കരിക്കുന്നതിനായി വിപ്ലവകരമായ പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്.

ആപ്പിളിന്റെ വേൾഡ് വൈഡ് ഡെവലപേർസ് കോൺഫറൻസ് ഇന്നലെ കാലിഫോർണിയയിൽ ആരംഭിച്ച വേളയിലാണ് പുതിയ നീക്കങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഐഫോൺ പതിപ്പിനെക്കുറിച്ചുള്ള ഏർലി പ്രിവ്യൂ ഈ കോൺഫറൻസിൽ വച്ച് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. 18 വർഷം പഴക്കമുള്ള തങ്ങളുടെ മ്യൂസിക് ലൈബ്രറിയായ ഐട്യൂൺസ് റദ്ദാക്കുമെന്ന അഭ്യൂഹം കഴിഞ്ഞ കുറേ മാസങ്ങളായി ഉയർന്ന് വന്നിരുന്നു. ഇതിന് പകരമായി ആപ്പിൾ മ്യൂസിക്ക്, ആപ്പിൾ പോഡ്കാസ്റ്റ്, ആപ്പിൾ ടിവി എന്നിങ്ങനെ മൂന്ന് പുതിയ എന്റർടെയ്ന്മെന്റ് ആപ്പുകളാണ് നിലവിൽ വരാൻ പോകുന്നത്.

സോംഗുകൾ ഡൗൺലോഡ് ചെയ്താലോ വാങ്ങിയാലോ അല്ലെങ്കിൽ സിഡിയിൽ നിന്നും എടുത്താലോ നിങ്ങൾക്ക് നിലവിലുള്ള മ്യൂസിക്ക് എല്ലാം ആക്സസ് ചെയ്യാനാവുമെന്നാണ് ആപ്പിൾ ഉറപ്പേകുന്നത്. ഉപയോക്താക്കൾ ഐട്യൂൺസിൽ നിന്നും പ്രതീക്ഷിക്കുന്ന എല്ലാ ഫീച്ചറുകളും പുതിയ സിസ്റ്റത്തിൽ അടങ്ങിയിരിക്കുമെന്നാണ് ആപ്പിൾ വാഗ്ദാനമേകുന്നത്. ഇതിന് പുറമെ പുതിയ സിസ്റ്റത്തിലൂടെ ഇവ വളരെ വേഗത്തിൽ ലഭിക്കുകയും ചെയ്യും. ഐഫോണിനായി ഡാർക്ക് മോഡ് ലോഞ്ച് ചെയ്യുന്നുവെന്നതും വളരെക്കാലമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളിലൊന്നായിരുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ ആപ്പിൾ അതും സ്ഥിരീകരിച്ചിട്ടുണ്ട്.

ഐഒഎസ് 13 സഹിതമുള്ള പുതിയ ഓപ്ഷൻ വരുന്നുവെന്ന് ആപ്പിൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് വളരെ വേഗത്തിലുള്ള ഡൗൺലോഡ് സ്പീഡും സ്മാർട്ടർ ടാസ്‌ക് റിമൈൻഡറുകളും അൾട്രാ ഫാസ്റ്റ് ടൈപ്പിംഗിന് അനുവദിക്കുന്ന പുതിയ കീബോർഡും മെയിൽ അപ്ഡേററുകളും നോട്സുകളും സഫാരിയുമുണ്ടായിരിക്കും. തങ്ങളുടെ പുതിയ സ്ട്രീമിങ് സർവീസുകളെക്കുറിച്ചും തങ്ങളുടെ ഡിവൈസുകൾക്കുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെക്കുറിച്ചുംവിശദാംശങ്ങളും ഇന്നലെ ആരംഭിച്ച കോൺഫറൻസിലൂടെ ആപ്പിൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ഗൂഗിളിലും ഫേസ്‌ബുക്കിലും ഇപ്പോൾ തന്നെ നിലവിലുള്ള സെക്യൂരിറ്റി ഫീച്ചറുകൾക്ക് സമാനമായ ഫീച്ചറുകൾ പ്രാബല്യത്തിൽ വരുത്തുന്നുവെന്ന ശ്രദ്ധേയമായ പ്രസ്താവനയും ആപ്പിൾ കോൺഫറൻസിൽ ഉണ്ടായിട്ടുണ്ട. സൈൻ ഇൻ വിത്ത് ആപ്പിൾ ടൂൾ ഇത്തരത്തിലുള്ള ഒന്നാണ്. ഫേസ്ഐഡി ഉപോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റിയുടെ വിശ്വസനീയത ഇതിലൂടെ വർധിപ്പിക്കാനാവും. ഇതിനായി യാതൊരു വിധത്തിലുമുള്ള വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.ആപ്പിൾ വാച്ചിൽ ആപ്പ് സ്റ്റോർ വരുന്നുവെന്നതും എടുത്ത് പറയാവുന്ന നേട്ടമാണ്.

വാച്ചിലേക്ക് ഇതിലൂടെ ഇതാദ്യമായി ആപ്പുകൾ നേരിട്ട് ഡൗൺലോഡ് ചെയ്യാൻ യൂസർമാർക്ക് സാധിക്കും. സൈക്കിൽ ട്രാക്കർ എന്ന പുതിയ പിരിയോഡിക് ട്രാക്കിങ് ആപ് ആരംഭിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്. കോൺഫറൻസിന് ആരംഭം കുറിച്ച് ആപ്പിൾ സിഇഒ ടിം കുക്ക് ആപ്പിൾ ആർകേഡ്, ആപ്പിൾ കാർഡ്, ആപ്പിൾ ടിവി എന്നിവയെക്കുറിച്ചുള്ള നിർണായക പ്രഖ്യാപനം നടത്തിയിരുന്നു. എല്ലാ പ്രായത്തിലുള്ളവർക്കുമായി ബാറ്റിൽസ്റ്റാർ ഗലാക്ടിക ക്രിയേറ്റർ റോൻ മൂർ പ്രൊഡ്യൂസ് ചെയ്യുന്ന പുതിയ സീരീസ് ആരംഭിക്കുന്നുവെന്നും കുക്ക് വെളിപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP