തിരുവനന്തപുരത്തെ സ്വർണ്ണക്കടുത്തുകാർക്ക് മേൽ പിടിവീണപ്പോഴും കോഴിക്കോടു വഴി കോടികളുടെ സ്വർണം ഒഴുകുന്നു; കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിക്കാൻ സ്വർണം കടത്തുന്നത് മലദ്വാരത്തിൽ ഒളിപ്പിച്ച്; ഇന്നലെ രാത്രി കരിപ്പൂർ വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിക്കവേ പിടികൂടിയത് 928ഗ്രാം സ്വർണം; കമ്പ്യൂട്ടർ പ്രിന്ററിനകത്തും ഷൂസിൽ ഒളിപ്പിച്ചും സ്വർണം കടത്തുന്നത് പതിവ്; കോടികളുടെ സ്വർണം കടത്തുമ്പോഴും പിടിക്കപ്പെടുന്നത് ചെറിയപങ്കു മാത്രം
ജംഷാദ് മലപ്പുറം
മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി കോടികളുടെ സ്വർണം ഒഴുകുന്നു. കഴിഞ്ഞ ദിവസം മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടർ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വർണവും പിടികൂടി. കരിപ്പൂർ വഴി അടുത്തിടെ പിടികൂടിയ സ്വർണക്കടത്തുകളിൽ കൂടുതലും മലദ്വാരം വഴി കടത്താൻ ശ്രമിച്ചതാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി സ്വർണം ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ചും സ്വർണക്കടത്തു നടക്കുന്നുണ്ട്, ഇന്നലെ രാത്രി കരിപ്പൂർ വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച 928ഗ്രാം സ്വർണമാണ് പിടികൂടിയത്. അതോടൊപ്പം പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 1220ഗ്രാമിന്റെ സ്വർണവും പിടികൂടി. മൊത്തം 52ലക്ഷം രൂപയുടെ സ്വർണമാണ് രണ്ടുപേരിൽനിന്നും പിടികൂടിയത്.
കാസർകോട് സ്വദേശി അബ്ദുൽ ഖാദർ ആഷിമാണ് പാന്റിനകത്ത് അറിയുണ്ടാക്കി സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. കൊടുവള്ളി സ്വദേശി ചെറിയാക്കച്ചാലിൽ നിഹാസാണ് മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. ഇവർക്കു പുറമെ കരിപ്പൂരിൽ നിന്ന് രണ്ട് യാത്രക്കാരിൽ നിന്നും,വിമാനത്തിൽ ഉപേക്ഷിച്ചതുമായ മൂന്നര കിലോ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.സ്പെയ്സ് ജെറ്റ് വിമാനത്തിൽ നിന്നാണ് 933 ഗ്രാം സ്വർണം കണ്ടെടുത്തത്.യാത്രക്കാരനെ കണ്ടെത്താനായില്ല. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ കോഴിക്കോട് പടനിലം ഉണ്ണികൃഷ്ണൻ ശരീരത്തിൽ ഒളിപ്പിച്ച 1039 ഗ്രാം സ്വർണം കണ്ടെടുത്തു.മലപ്പുറം സ്വദേശി ഫിറോസ് ഖാൻ കമ്പ്യൂട്ടർ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ 583 ഗ്രാം സ്വർണമാണ് പിടികൂടിയത്.എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നാണ് ഇയാളെത്തിയത്.അഞ്ച് സ്വർണ ബിസ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്.പിടികൂടിയ സ്വർണത്തിന് 1.15 കോടി വില ലഭിക്കും.
കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് ഇപ്പോഴും തകൃതിയായാണ് നടക്കുന്നത്. അതോടൊപ്പം വിവിധ രീതികളിലുള്ള കടത്തും നടക്കുന്നതായി കസ്റ്റംസ് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി മുഹ്സിൽ 19ലക്ഷംരൂപയുടെ സ്വർണം മലദ്വാരത്തിൽ കടത്തിയപ്പോൾ കോഴിക്കോട് സ്വദേശി റിയാസ് കടത്താൻ ശ്രമിച്ചത് 34 ലക്ഷം രൂപയുടെ സ്വർണമാണ്, സ്വർണം കറുത്ത നിറത്തിലുള്ള ക്യാപ്സൂൾ രൂപത്തിലാക്കിയാണു കടത്താൻ ശ്രമിച്ചത്. ഒരാളുടേത് ഏഴു ക്യാപ്സൂളും മറ്റൊരാളുടേത് നാലു ക്യാപ്സൂളും രൂപത്തിലായിരുന്നു. ഇവർക്കു പുറമെ മറ്റു മൂന്നുപേരിൽനിന്നുമായി മൊത്തം അഞ്ചു പേരിൽ നിന്ന് കരിപ്പൂർ വിമാനത്തവളത്തിൽ പിടികൂടിയത് 1.08കോടിയുടെ സ്വർണം,
കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച്പേരിൽ നിന്നായി 3.75 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസും പ്രിവന്റീവ് കസ്റ്റംസും ചേർന്ന് പിടികൂടിയത്. ഇതിൽ വടകര സ്വദേശി ഹനീഫ, മലപ്പുറം സ്വദേശി ശ്രീഗോപാൽ എന്നിവരിൽ നിന്നും 625 ഗ്രാം വീതമാണ് പിടിച്ചത്. കാസർകോട് സ്വദേശി അഫ്സലിൽ നിന്നും 640 ഗ്രാമും പിടിച്ചു. മൂന്ന് പേരിൽ നിന്നായി പിടികൂടിയ സ്വർണത്തിന് 55 ലക്ഷം രൂപ വില വരും. ഇവർ ട്രോളി ബാഗിന്റെ ബീഡിങിനുള്ളിലായിട്ടായിരുന്നു സ്വർണം ഒളിപ്പിച്ചത്.
ദുബൈയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശി പി.സി. റിയാസ്, മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി ടി. മുഹ്സിൻ എന്നിവരിൽ നിന്നാണ് പ്രിവന്റീവ് കസ്റ്റംസ് സ്വർണം പിടിച്ചത്. ഇവരാണ് മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. റിയാസിൽ 34 ലക്ഷം വില വരുന്ന 1,190 ഗ്രാമും മുഹ്സിനിൽ നിന്നും 19ലക്ഷത്തിന്റെ 670 ഗ്രാമുമാണ് പരിശോധനയിൽ കണ്ടെത്തിയത്. അസി. കമീഷണർമാരായ ഡി.എൻ. പന്ത്, പി.ജെ. ഡേവിഡ്, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, സി.സി. ഹാൻസൺ, ഇൻസ്പെക്ടർമാരായ കെ. മുരളീധരൻ, ശ്യാംകുമാർ ശർമ, പ്രമോദ്, അഭിനവ് ഭൈഷിക്, ഹവിൽദാർമാരായ മോഹനൻ, ഗഫൂർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
കരിപ്പൂർ വിമാനത്തവളംവഴി കടത്താൻ ശ്രമിച്ച 1.10കോടി രൂപയുടെ സ്വർണവുമായി രണ്ടുപേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതിൽ കുന്നമംഗലം സ്വദേശിയായ ഹാരിസ് സ്വർണം കടത്താൻ ശ്രമിച്ചത് മിക്സിയുള്ള മോട്ടോറിനകത്തു സ്വർണം ഉരുക്കി ഒഴിച്ചാണ്. 2.800 കിലോ തൂക്കംവരുന്ന 92ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ ഇത്തരത്തിൽ കരിപ്പൂർ വിമാനത്തവളംവഴി കടത്താൻ ശ്രമിച്ചത്. റിയാദ് അബൂദാബിയിൽനിന്നാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സംശയംതോന്നിയ എയർകസ്റ്റംസ് വിഭാഗമാണ് ഇയാളുടെ ലഗേജ് പരിശോധിച്ചത്. തുടർന്നു ടൂൾസുകൾ ഉപയോഗിച്ച് മിക്സിയുടെ മോട്ടോർ തുറന്നു പവിശോധിച്ചപ്പോഴാണ് ഇതിനുള്ള സ്വർണക്കട്ടിപോലെ സ്വർണം ഉരുക്കി ഒഴിച്ചതയായി കണ്ടെത്തിയത്. സ്വന്തംആവശ്യത്തിനാണ് സ്വർണം കൊണ്ടുവന്നതെന്നും, രണ്ടുവർഷം മുമ്പാണു താൻ അവസാനമായി നാട്ടിൽവന്നതെന്നും, താൻ കാരിയർ അല്ലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ടെങ്കിലും അധികൃതർ ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല, മറ്റൊരു യാത്രക്കാരനയ വടകര സ്വദേശി ഷമീറിൽനിന്നും 450ഗ്രാമിന്റെ സ്വർണമാണ് പിടികൂടിയത്. ഇയാൾ സ്വർണം മിശ്രിത രൂപത്തിലും, കോയിൻ രൂപത്തിലും ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. അസി. കമീഷണർമാരായ ഡി.എൻ. പന്ത്, ഡേവിഡ് പി.ജെ, മറ്റു ഓഫീസർമാരായ ഗോകുൽദാസ്, ബിമൽ ദാസ്, മ്രിദുൽ, ജയൻ, വി.എൻ നായിക്, ഫ്രാൻസിസ്, വിമ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയും കരിപ്പൂർ വിമാനത്തവളത്തിൽിന്നും 1.15കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു. അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണത്തിന് പുറമെ, മിശ്രിത രൂപത്തിലും, സ്വർണ ബിസ്കറ്റും, ചെയിനുവരെയാണ് വെള്ളിയാഴ്ച്ച മാത്രം കരിപ്പൂർ വിമാനത്തവളത്തിൽനിന്നും പിടികൂടിയത്. അഞ്ചുയാത്രക്കാരിൽനിന്നാണ് ഇത്രയധികം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് അന്ന് പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള 4,204 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഇതിൽ നിന്നും മൂന്നര കിലോ സ്വർണമാണ് വേർതിരിച്ചെടുത്തത്. ദുബൈ, ബഹ്റൈൻ, അബൂദാബി എന്നിവിടങ്ങളിൽ നിന്നായി വിവിധ വിമാനത്തിൽ എത്തിയവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിലായി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മിശ്രിത രൂപത്തിലുള്ള സ്വർണത്തിന് പുറമെ സ്വർണ ബിസ്കറ്റ്, ചെയിൻ എന്നിവയും പിടികൂടിയിട്ടുണ്ട്. ബഹ്റൈനിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലെത്തിയ വടകര സ്വദേശി അഷ്റഫ് ഉസ്മാനിൽ നിന്നും 233 ഗ്രാമിന്റെ ചെയിനാണ് പിടികൂടിയത്.
ദുബൈയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി സുഹൈബ് പുതിയകണ്ടത്തിൽ നിന്നും 1,178 ഗ്രാം സ്വർണമിശ്രിതം, ദുബൈയിൽ നിന്നും ഇൻഡിഗോയിലെത്തിയ കാസർകോട് സ്വദേശി മുസ്താഖിൽ നിന്നും മിശ്രിത രൂപത്തിലുള്ള 1.171 ഗ്രാം സ്വർണം, മൂന്ന് പേരും ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ദുബൈയിൽ നിന്നുള്ള എയർഇന്ത്യയിലെത്തിയ മെറ്റാരു യാത്രക്കാരനായ കാസർകോട് സ്വദേശി മുഹമ്മദ് ഇൻസമാനിൽ നിന്നും 700 ഗ്രാം സ്വർണമിശ്രിതവും 274 ഗ്രാമിന്റെ ചെയിനും കണ്ടെത്തി. ഇയാളുടെ ഷൂസിനുള്ളിലായിരുന്നു സ്വർണമുണ്ടായിരുന്നത്. മലപ്പുറം വഴിക്കടവ് സ്വദേശി റിയാസ് പണിക്കപ്പറമ്പനിൽ നിന്നും 1155 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. അസി. കമീഷണർമാരായ സുരേന്ദ്രനാഥ്, ഡി.എൻ. പന്ത്, സൂപ്രണ്ടുമാരായ കെ.വി. രാജേഷ്, രഞജി വില്ല്യം, ഇൻസ്പെക്ടർമാരായ ഗോപിനാഥ്, അഭിലാഷ്, സൗരബ്, രവീന്ദർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്
കരിപ്പൂർ വിമാനത്തവളംവഴി മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാഴ്ച്ച മുമ്പുമറ്റു രണ്ടുപേർകൂടി പിടിയിലായിരുന്നു. കർണാടക ബത്കൽ സ്വദേശി ഇംറ, മാംഗ്ളൂർ സ്വദേശി നിസാർ അഹമ്മദ് എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇവർ രണ്ടുപേരും മലദ്വരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 45ലക്ഷം രൂപയുടെ സ്വർണമാണ്. 1400ഗ്രാംവരുന്ന സ്വർണം ഇരുവരും ആറു വീതം ക്യാപ്സൂൾ രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. 938, 923 തൂക്കംവരുന്നവയാണ് രണ്ടുപേരും ശരീരത്തിൽ ഒളിപ്പിച്ചത്. ദുബായിൽനിന്നും സ്പൈസ് ജെറ്റ് വഴിയാണ് ഇരുവരും എത്തിയത്. അതേ സമയം റമദാൻ നോമ്പ് മാസത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു സ്വർണംകടത്തുന്നത് പരിശോധിക്കാൻ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി കസ്റ്റംസ് അധികൃതർ പറഞ്ഞു. ഇക്കാര്യം മനസ്സിലാക്കിതന്നെയാണ് സ്വർണക്കടത്ത് സംഘങ്ങൾ ഈ രീതിയിൽ സ്വർണക്കടത്ത് തുടരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചതായി സംശയിക്കുന്നവരെ കസ്റ്റംസ് വിശദമായ പരിശോധനക്കായി കുറച്ചു സമയം കസ്റ്റംസ് ഹാളിൽ തടഞ്ഞു നിർത്താറുണ്ട്, എന്നാൽ റമദാൻ മാസമായതോടെ ഇത്തരത്തിൽ കാരിയർമാരെ പിടിച്ചുനിർത്തുമ്പോൾ പ്രതിഷേധമുണ്ടാക്കുകയും, നോമ്പാണെന്നും നോമ്പ് തുറക്കാൻ വീട്ടിൽഎത്താൻ സമയമില്ലെന്നും, അല്ലെങ്കിൽ നോമ്പ് തുറന്നില്ലെന്നും അടക്കം സമയത്തിന് അനുസരിച്ച് ഉദ്യോഗസ്ഥരോട് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ വേഗത്തിൽ രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സ്വർണക്കടത്ത് കാരിയർമാർ ഇത്തരത്തിൽ സ്വർണം കടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂരിൽ വിമാനത്തവളം വഴി മല ദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 852 ഗ്രാം സ്വർണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി പിടിയിലായിരുന്നു. പന്നിക്കോട്ടൂർ കൊടുവള്ളിയിലെ തറയിൽ മുഹമ്മദ് ഹാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണം അഞ്ച് ക്യാപ്സുളുകൾ ആയാണ് കടത്താൻ ശ്രമിച്ചത്, മലദ്വാരത്തിൽ സൂക്ഷിച്ച അഞ്ചു ക്യാപ്സൂൾ സ്വർണത്തിൽ നാലെണ്ണം എയർപോർട്ടിലെ കസ്റ്റംസ് ഹാളിൽ വച്ച് തന്നെ പുറത്ത് എടുക്കാൻ സാധിച്ചിരുന്നു. ഒരു എണ്ണം വളരെ അകത്തേക്ക് പോകുകയും പിന്നീട് രക്തം വരുകയും ചെയ്തു. തുടർന്ന് കൊണ്ടോട്ടിയിലെ ആശുപത്രിയിൽ കൊണ്ട് പോയാണ് അവസാനത്തെ അവസാനത്തെ ക്യാപ് സൂൾ പുറത്ത് എടുത്തത്.
ഗൾഫിൽ നിന്ന് വിമാനത്താവളങ്ങൾ വഴി നടത്തുന്ന സ്വർണക്കടത്തിന് സ്വർണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വർണക്കട്ടികളും ബിസ്ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്. കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്.
ഇപ്പോൾ സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വർണക്കടത്ത് വ്യാപകമായതായാണ് റിപ്പോർട്ട്. ആദ്യം സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെൽറ്റ്രൂപത്തിലാക്കി അരയിൽകെട്ടും, അല്ലെങ്കിൽ അല്ലെങ്കിൽ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കിൽ അവരുടെ ബ്രാക്ക് ഉള്ളിൽ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തിൽ പതിച്ച്് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിൻ പാഡ്പോലെ രൂപംമാറ്റിയും വെള്ളപൊതിയിൽ മണ്ണ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തിൽ ഗൾഫിൽനിന്നും നാട്ടിലേക്ക് വ്യാപകമായി സ്വർണം ഒഴിക്കുന്നതായാണ് റിപ്പോർട്ട്, കരിപ്പൂർ വിമാനത്തവളതത്തിൽനിന്നുംഇത്തരം സ്വർണക്കടത്ത് പലതവണ പിടിച്ചിട്ടുണ്ടെങ്കിലും, പിടിക്കപ്പെടാതെ നിരവധിപേർ രക്ഷപ്പെട്ടതായും സൂചനകളുണ്ട്, പിടിക്കപ്പെടാതിരിക്കാനായി കൂടുതൽ സ്ത്രീ കാരിയർമാരെ സ്വർണക്കടത്ത് മാഫിയ ഉപയോപ്പെടുത്തുന്നതായും വിവരങ്ങളുണ്ട്, സ്ത്രീകളുടെ അടിവസ്ത്രത്തിനകത്തും മറ്റും ഒളിപ്പിച്ചുകടത്തുന്ന സ്വർണം പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതിനാലാണ് ഇത്തരം കടത്തു സജീവമാകുന്നതെന്നാണ് റിപ്പോർട്ട്. കരിപ്പൂർ വിമാനത്തവളത്തിൽനിന്നും ഇത്തരത്തിലുള്ള 300ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.
ബ്രാക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും, നാപ്കിൻ പാഡ് രൂപത്തിലാക്കിയും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂരിൽ നിന്നും കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. സ്വർണം മണ്ണ്രൂപത്തിലുള്ള മിശ്രിതമാക്കി ഒളിപ്പിച്ചു കടത്തുന്ന സ്വർണം പിടികുടാനുള്ള നൂതന സംവിധാനങ്ങളും വിമാനത്തവളങ്ങളിൽ കുറവാണ്, കരിപ്പൂർവിമാനത്താവളം വഴി ഇത്തരം സ്വർണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്, വിമാനത്തവളത്തിൽ പിടികൂടുന്നത് പലപ്പോഴും പിടികൂടുന്നത് സംശയാസ്പദമായി കാണുന്നവരേയും, രഹസ്യവിവരം ലഭിക്കുന്നവരെയും മാത്രമാണ്,
എയർഇന്ത്യ എക്സപ്രസിന്റെ ഐ.എക്സ്-348 വിമാനത്തിൽ കരിപ്പൂരിലെത്തിയ നാദാപുരം ജൻഷീർ(22)എന്ന യാത്രക്കാരനിൽനിന്നാണ് കാലിൽവെച്ചുകെട്ടിയ സ്വർണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളിൽ പരിശോധനക്കെത്തിയപ്പോൾ ഇയാളുടെ നടത്തത്തിൽ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തത്. രണ്ട് കാലുകളിൽ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വർണ്ണുണ്ടായിരുന്നത്.ഓരോ കാലിലും നാലു പൊതുകൾ വീതം വെച്ചുകെട്ടി അതിനു മുകളിൽ ബാൻഡേജിട്ടാണ് ഇയാൾ വന്നിരുന്നത്.കളിമണ്ണ് രൂപത്തിലുള്ള എട്ടു പ്ലാസ്റ്റിക് കവറിൽ നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്. പിടികൂടിയ പ്ലാസ്റ്റിക്ക് കവർ പൊതികൾ മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.മൂന്ന് കിലോ സ്വർണമാണ് മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. മിശ്രിതത്തിൽ സ്വർണം പൊടിച്ച് കലർത്തിയാണ് ഇയാൾ കൊണ്ടുവന്നത്.സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത രീതിയിലായിരുന്നു സ്വർണം. ഇവക്ക് ഇന്ത്യൻ മാർക്കറ്റിൽ 80 ലക്ഷം രൂപ വിലലഭിക്കും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്