Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇൻകാസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഇൻകാസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ദോഹഃ ഇൻകാസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ത്യാഗത്തിന്റെയും ക്ഷമയുടെയും മഹത്തായ അനുഭവങ്ങൾ പ്രധാനം ചെയ്യുന്ന റംസാന്റെ സന്ദേശവും സന്തോഷവും പങ്കുവെയ്ക്കുന്നതിനും പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനുമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇൻകാസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അനീഷ് ബാബു മുഴുപ്പിലങ്ങാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ പ്രമുഖ പ്രഭാഷകനായ ഉസ്താദ് അബൂബക്കർ സാദിഖി റംസാൻ സന്ദേശം നൽകി.

ജാതിമത ചിന്തകൾക്കധീതമായി മനസ്സിന്റെ നന്മയും പരിശുദ്ധിയുമാണ് റംസാൻ നോമ്പിനാധാരമെന്നും. സഹജീവികളുടെ വിശപ്പും ദാരിദ്രവും മനസ്സിലാക്കാൻ നമുക്കേവർക്കും കഴിയണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് സമീർ ഏറാമല, ഇൻകാസ് ഗ്ലോബൽ കമ്മറ്റി വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാൻ, അഡൈ്വസറി ബോർഡ് ചെയർമാൻ സുരേഷ് കാര്യാട്, വൈസ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത് നോജ് കൂടൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

ജനഃ സെക്രട്ടറി ശ്രീ ജെനിറ്റ് ജോബ് സ്വാഗതവും, ജോ. ട്രഷറർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു. ഷാദുലി, നിഹാസ് കോടിയേരി,. ഷമീർ മട്ടന്നൂർ, ജംനാസ് മാലൂർ,ശ്രീ അബ്ദുൾ റഹീം,സുരേഷ്, ജയചന്ദ്രൻ, നിസാർ എ പി, ഷമ്മാസ്, നിയാദ്, .ശ്രീരാജ് കണ്ണൂർ, അഭിഷേക് മാവിലായി, അനീസ്, മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP