Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാർട്ടി ഓഫീസുകൾക്കായി പടവെട്ടി തൃണമൂലും ബിജെപിയും; പർഗന ജില്ലയിലുള്ള ബിജെപി ഓഫീസ് പിടിച്ചെടുത്തത് മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി;തൃണമൂൽ ഓഫീസുകൾ ബിജെപി പിടിച്ചെടുക്കുന്നത് പാർട്ടിവിട്ട നേതാക്കളെ ഉപയോഗിച്ച്; ബംഗാളിൽ ബിജെപി വളർച്ച രണ്ടിൽ നിന്ന് 18 സീറ്റിലേക്ക്; ബിജെപിയേയും ആർഎസ്എസിനേയും നേരിടാൻ രണ്ട് പ്രത്യേക സംഘടനകൾ രൂപീകരിക്കും; തൃണമൂലിന്റെ വേരോടിക്കാൻ മമതയും വേരറുക്കാൻ ബിജെപിയും നടത്തുന്നത് നിർണായക നീക്കങ്ങൾ; ഇനി ബംഗാളിൽ അട്ടിമറികളുടെ ദിനങ്ങൾ

പാർട്ടി ഓഫീസുകൾക്കായി പടവെട്ടി തൃണമൂലും ബിജെപിയും; പർഗന ജില്ലയിലുള്ള ബിജെപി ഓഫീസ് പിടിച്ചെടുത്തത് മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി;തൃണമൂൽ ഓഫീസുകൾ ബിജെപി പിടിച്ചെടുക്കുന്നത് പാർട്ടിവിട്ട നേതാക്കളെ ഉപയോഗിച്ച്; ബംഗാളിൽ ബിജെപി വളർച്ച രണ്ടിൽ നിന്ന് 18 സീറ്റിലേക്ക്; ബിജെപിയേയും ആർഎസ്എസിനേയും നേരിടാൻ രണ്ട് പ്രത്യേക സംഘടനകൾ രൂപീകരിക്കും; തൃണമൂലിന്റെ വേരോടിക്കാൻ മമതയും വേരറുക്കാൻ ബിജെപിയും നടത്തുന്നത് നിർണായക നീക്കങ്ങൾ; ഇനി ബംഗാളിൽ അട്ടിമറികളുടെ ദിനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വ്യാപക കൂറുമാറ്റത്തിന് പിന്നാലെ പാർട്ടി ഓഫീസുകൾ പിടിച്ചടക്കുന്നതിൽ മത്സരിച്ച് തൃണമൂലും ബിജെപിയും. നോർത്ത് 24 പർഗന ജില്ലയിലുള്ള ബിജെപി ഓഫീസ് മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി പിടിച്ചെടുത്ത് ചുമരിൽ തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നം വരച്ചു. പുതുതായി തിരഞ്ഞെടുത്ത ബിജെപി എംപി അർജുൻ സിങിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത ഓഫീസ് തങ്ങൾ തിരിച്ച് പിടിക്കുകയായിരുന്നുവെന്ന് തൃണമൂൽ പ്രവർത്തകർ പറയുന്നത്.

അതേസമയം കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിന്നും ത്രിപുര പിടിച്ചെടുത്ത ശേഷം ഇനി പശ്ചിമ ബംഗാളിലേക്കും കേരളത്തിലേക്കുമാണ് ബിജെപിയുടേയും ആർഎസ്എസിന്റെയും നോട്ടം. കേരളത്തിൽ ഇക്കുറിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ സാധിച്ചില്ലെങ്കിലും ബംഗാളിലെ അവസ്ഥ വ്യത്യസ്തമാണ്. 2ൽ നിന്നും 18ലേക്കാണ് ബിജെപി സീറ്റ് നേട്ടം ഉയർത്തിയത്. ഇത് മമത ബാനർജിയേയും തൃണമൂലിനേയും ആശങ്കപ്പെടുത്തുന്നതാണ്.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത ദിവസമായിരുന്നു ഓഫീസ് പിടിച്ചെടുത്ത് മമത നേരിട്ട് ബിജെപിയ്‌ക്കെതിരെ പടനയിച്ചത്. നോർത്ത് 24 പർഗനസിലെ നൈഹിതിയിൽ പ്രതിഷേധം നടത്തിയ ശേഷമാണ് മമത ബിജെപി ഓഫീസിലേക്കെത്തിയത്. ഓഫീസിൽ വാതിൽ തകർത്ത് അകത്ത് കയറിയ ശേഷം ചുമരിൽ തൃണൂൽ കോൺഗ്രസ് എന്നെഴുതുകയും പാർട്ടിയുടെ ചിഹ്നം വരയ്ക്കുകയുമായിരുന്നു. മമത തന്നെയാണ് ചുമരിൽ പാർട്ടിയുടെ ചിഹ്നം വരച്ചത്.

തൃണമൂൽ കോൺഗ്രസിന്റെ മുൻ എംഎൽഎ ആയ അർജുൻ സിങ് പാർട്ടി വിട്ടപ്പോൾ ഓഫീസ് പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് തൃണമൂലിന്റെ ആരോപണം. ബരാക്പുർ മണ്ഡലത്തിൽ നിന്ന് ദിനേശ് ത്രിവേദിയെ പരാജയപ്പെടുത്തിയാണ് അർജുൻ സിങ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി എംഎൽഎമാരടക്കം നിരവധി തൃണമൂൽ കോൺഗ്രസ് ജനപ്രതിനിധികൾ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഈ നേതാക്കളുടെ നേതൃത്വത്തിൽ പലയിടങ്ങളിലും തൃണമൂൽ ഓഫീസുകൾ ബിജെപി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

തൃണമൂൽ എംഎൽഎമാരടക്കം ബിജെപിയിലേക്ക് പോകുന്നതും മമതയെ വിറളി പിടിപ്പിച്ചിരിക്കുന്നുണ്ട് ഇതോടെ ബിജെപിയെ പൂട്ടാൻ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മമത. ബംഗാൾ പിടിക്കാൻ ബിജെപി പശ്ചിമ ബംഗാളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ച് ഭരണം പിടിക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. അതിലേക്ക് ഓരോ ചുവടായി ബിജെപി നടന്നടുത്തുകൊണ്ടിരിക്കുന്നു. 2014ൽ ബംഗാളിൽ നിന്ന് ബിജെപിക്ക് കിട്ടിയത് 2 സീറ്റ് മാത്രമായിരുന്നു. ഇത്തവണ അത് 18 സീറ്റായി ഉയർന്നു. തിരിച്ചടിയേറ്റ് മമത കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനത്തിലേക്ക് മമതയുടെ തൃണമൂൽ കോൺഗ്രസ് വീണു.

ആകെയുള്ള 42ൽ 22 സീറ്റുകൾ മാത്രമാണ് തൃണമൂലിന് ലഭിച്ചത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മൂന്ന് എംഎൽഎമാർ തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നു. യുദ്ധം പ്രഖ്യാപിച്ച് മമത അൻപതിന് മുകളിൽ കൗൺസിലർമാരും നേതാക്കളുമടക്കം ബിജെപിയിൽ എത്തി. ഇങ്ങനെ പോയാൽ ബിജെപിക്ക് ബംഗാൾ ഭരണം പിടിക്കാൻ വലിയ വിയർപ്പൊഴുക്കേണ്ടി വരില്ല. അത് ആദ്യം തിരിച്ചറിഞ്ഞിരിക്കുന്നത് മമത ബാനർജി തന്നെയാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിറകെ മമത ബിജെപിയോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഇനി പ്രതികാരത്തിന്റെ സമയമാണെന്ന് മമത പറയുന്നു.

പ്രതിരോധിക്കാൻ പുതിയ വഴി സംസ്ഥാനത്ത് ബിജെപിയേയും ആർഎസ്എസിനേയും നേരിടാൻ രണ്ട് പ്രത്യേക സംഘടനകൾ രൂപീകരിക്കാനാണ് മമതയുടെ നീക്കം. ബംഗ ജനനി ബാഹിന, ജയ് ഹിന്ദ് ബാഹിനി എന്നീ രണ്ട് സംഘടനകൾ രൂപീകരിച്ച് സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കാനാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരോട് മമത ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി അക്രമങ്ങൾ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ബിജെപിയേയും ആർഎസ്എസിനേയും ഈ രണ്ട് സംഘടനകളും ചെറുക്കുമെന്നും മമത ബാനർജി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സംസ്ഥാനത്ത് ബിജെപി നടത്തിയ അക്രമങ്ങൾക്കെതിരെ മമത തുറന്നടിച്ചു. ബിജെപി ഗുണ്ടകൾ 400ൽ അധികം വീടുകൾ തകർത്തു. ജനം ശബ്ദം ഉയർത്തണം ഈ ഗുണ്ടകളെയൊന്നും വെറുതേ വിടില്ലെന്നും മമത ബാനർജി പറഞ്ഞു.ബിജെപിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന പൊലീസ് ഓഫീസർമാരെ വെറുതെ വിടില്ലെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും മമത ബാനർജി പറഞ്ഞു. ബിജെപി സംസ്ഥാനത്ത് സൃഷ്ടിക്കുന്ന അക്രമങ്ങൾക്കെതിരെ ജനം ശബ്ദം ഉയർത്തണം.

ബിജെപിയോട് വെറുപ്പ് ബംഗാളിലും അല്ലാത്തവരും എന്ന വിഭജനം സംസ്ഥാനത്ത് ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മതസൗഹാർദ്ദം തകർക്കാനാണ് അവരുടെ ശ്രമം. ബിജെപിയെ പോലുള്ള ഒരു പാർട്ടിയോട് തനിക്ക് വെറുപ്പാണെന്നും മമത ബാനർജി പറഞ്ഞു. വർഗീയ ചേരി തിരിവിന് എതിരെ ജനം ശബ്ദം ഉയർത്തണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു.

ജയ്ശ്രീറാം

'ജയ് ശ്രീറാം' വിളികളുമായെത്തിയ ബിജെപി പ്രവർത്തകർക്കു നേരെ രോഷാകുലയായ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ. ബംഗാളിലെ ബിജെപിയുടെ സാന്നിധ്യത്തിൽ മമത അസ്വസ്ഥയാണെന്നു ബാബുൽ ആരോപിച്ചു.'മമത പരിചയസമ്പന്നയായ രാഷ്ട്രീയ നേതാവാണ്. എന്നാൽ അവർ ഇപ്പോൾ അസ്വാഭാവികമായാണു പെരുമാറുന്നത് .കുറച്ചു ദിവസം മാറിനിൽക്കുന്നതു നന്നാകും. അവർ കൈകാര്യം ചെയ്യുന്ന പദവിയുടെ മഹത്വം മനസ്സിലാക്കണം. ബംഗാളിലെ ബിജെപിയുടെ സാന്നിധ്യത്തിൽ അവർ അസ്വസ്ഥയാണ്' ബാബുൽ പറഞ്ഞു. ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്ന് തൃണമൂലിന്റെ മൂൺ മൂൺ സെന്നിനെ പരാജയപ്പെടുത്തിയാണു ബാബുൽ ലോക്‌സഭയിലെത്തിയത്.

സമൂഹമാധ്യമത്തിൽ ഇന്ന് പ്രചരിക്കുന്ന തമാശകൾക്കു കാരണം മമതയാണ്. അത് ആർക്കും നല്ലതല്ല. തന്റെ നിയോജകമണ്ഡലമായ അൻസോളിൽനിന്ന് 'വേഗം സുഖം പ്രാപിക്കൂ' എന്നെഴുതിയ നിരവധി കാർഡുകൾ ദീദിക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദീദിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ട്. അതെന്താണെന്ന് അവർ തന്നെ പറയേണ്ടിയിരിക്കുന്നു ബാബുൽ പറഞ്ഞു.

'ജയ് ശ്രീറാം' എന്നതു ബിജെപി മുദ്രാവാക്യമായി ഏറ്റെടുത്തിരിക്കുകയാണെന്നും മതത്തെ രാഷ്ട്രീയമായി കൂട്ടികലർത്തുകയാണു ബിജെപി ചെയ്യുന്നതെന്നും മമത കുറ്റപ്പെടുത്തി. അക്രമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് അവർ നടത്തുന്നത്. ചിലയാളുകളെ ഒരാൾക്കു ചിലപ്പോഴൊക്കെ പറ്റിക്കാം. പക്ഷേ എല്ലാവരെയും എല്ലാക്കാലവും പറ്റിക്കാനാവില്ലെന്നും മമത കഴിഞ്ഞദിവസം ഫേസ്‌ബുക്കിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP