Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവ്വീസുകൾ നിർത്തിയ ജെറ്റ് എയർവേസിലെ രണ്ടായിരം ജീവനക്കാരെ കൂടി ജോലിക്കെടുക്കാൻ സ്‌പൈസ് ജെറ്റ് പദ്ധതി; പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത് മിടുക്കരായ ആളുകളെ കമ്പനിയിൽ എത്തിക്കാൻ; ഒരിക്കൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനി അടച്ചുപൂട്ടേണ്ടി വന്നത് ലോ ബജററ് ഫ്‌ളൈറ്റുകളുടെ വരവോടെ

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവ്വീസുകൾ നിർത്തിയ ജെറ്റ് എയർവേസിലെ രണ്ടായിരം ജീവനക്കാരെ കൂടി ജോലിക്കെടുക്കാൻ സ്‌പൈസ് ജെറ്റ് പദ്ധതി; പുതിയ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത് മിടുക്കരായ ആളുകളെ കമ്പനിയിൽ എത്തിക്കാൻ; ഒരിക്കൽ ഇന്ത്യയുടെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനി അടച്ചുപൂട്ടേണ്ടി വന്നത് ലോ ബജററ് ഫ്‌ളൈറ്റുകളുടെ വരവോടെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സ്‌പൈസ് ജെറ്റ് 2,000 ജെറ്റ് എയർവേസ് ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പദ്ധതി തയ്യാറാക്കുന്നു. പൈലറ്റുമാരും ക്യാബിൻ ക്രൂവും അടക്കമുള്ളവരെയാണ് സ്‌പൈസ് ജെറ്റ് ജോലിക്കെടുക്കുക. ഇതുവരെ ജെറ്റ് എയർവേസ് ജീവനക്കാരായിരുന്ന 1,100 പേർക്ക് സ്‌പൈസ് ജെറ്റ് തൊഴിൽ നൽകിയിട്ടുണ്ട്. അതിൽ പൈലറ്റുമാർ, ക്യാബിൻ ക്രൂ, മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ ഉള്ളതായി സ്‌പൈസ് ജെറ്റ് ചെയർമാൻ അറിയിച്ചു.

ജെറ്റ് എയർവേസിൽ ഉന്നത യോഗ്യതകളുള്ള അനേകം ആളുകൾ തൊഴിൽ ചെയ്തിരുന്നതായും അതിനാൽ കൂടുതൽ ജീവനക്കാരെ സ്‌പൈസിന്റെ ഭാഗമാക്കാൻ ആലോചിക്കുന്നതായും കമ്പനി മാനേജിങ് ഡയറക്ടർ അജയ് സിങ് പറഞ്ഞു. നേരത്തെ ജെറ്റ് എയർവേസ് ഉപയോഗിച്ചിരുന്ന 22 ഓളം വിമാനങ്ങൾ ഇപ്പോൾ സ്‌പൈസ് ജെറ്റിന്റെ കൈവശമുണ്ടെന്നും അജയ് സിങ് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജെറ്റ് എയർവേസ് പൈലറ്റുന്മാരെയും എഞ്ചിനീയർമാരെയും സ്‌പൈസ് ജെറ്റ് ജോലിക്ക് നിയമിക്കുന്നത് ജെറ്റ് എയർവേയ്‌സിൽ അവർക്ക് ലഭിച്ചിരുന്നതിലും കുറവ് ശമ്പളത്തിൽ ആണെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ജെറ്റ് എയർവേസിൽ ജീവനക്കാർക്ക് ലഭിച്ചിരുന്ന ശമ്പളത്തിന്റെ 30 മുതൽ 50 ശതമാനം വരെ കുറഞ്ഞ വേതന വാഗ്ദാനമാണ് സ്‌പൈസ് ജെറ്റ് നൽകിയിരിക്കുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് ആണ് റിപ്പോർട്ട് ചെയ്തത്.

ജെറ്റ് അടുച്ചു പൂട്ടൽ ഭീഷണിയുടെ പടിവാതിലിൽ എത്തി നിൽക്കുന്നതാണ് പൈലറ്റുമാരുടെയും എഞ്ചിനീയർമാരുടെയും ശമ്പളത്തിൽ കുറവ് വരാൻ കാരണം. വ്യോമയാന മേഖലയിലെ മറ്റ് കമ്പനികളെക്കാൾ ഉയർന്ന ശമ്പളമാണ് ജെറ്റ് എയർവേസ് അവരുടെ ജീവനക്കാർക്ക് നൽകിയിരുന്നത്. ഇപ്പോൾ ഇത്ര വലിയ കുറവ് വരാൻ കാരണവും ഇതാണ് എന്നാണ് വ്യോമയാന മേഖലയിലെ ഉന്നതർ ചൂണ്ടിക്കാട്ടുന്നത്.

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻ കമ്പനിയായിരുന്നു ജെറ്റ് എയർവേസ്. എന്നാൽ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ ചെലവ് കുറഞ്ഞ വിമാന സർവീസുകളുടെ വരവോടെ ജെറ്റ് എയർവേസ് പ്രതിസന്ധി നേരിട്ടുതുടങ്ങി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇക്കഴിഞ്ഞ ഏപ്രിൽ 17ന് ജെറ്റ് എയർവേസ് സർവീസുകൾ അവസാനിപ്പിക്കുകയായിരുന്നു. 23,000 ത്തോളം ജീവനക്കാരുടെ നിത്യജീവിതമാണ് ഇതോടെ പ്രതിസന്ധിയിലായത്. കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കാനാകില്ലെന്ന് എസ്.ബി.ഐ നിലപാട് എടുത്തതോടെയാണ് ഇത്. എത്തിഹാദ് ഉൾപ്പടെ നാല് വൻകിട കമ്പനികളാണ് ജെറ്റ് എയർവേസിൽ നിക്ഷേപ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.

26 വർഷം പഴക്കമുള്ള വിമാന കമ്പനിയായ ജെറ്റ് എയർവേസ് അതിന്റെ പ്രതാപകാലത്ത് 120 വിമാനങ്ങൾ ഉപയോഗിച്ച് പ്രതിദിനം 600 സർവീസുകൾ വരെ നടത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP