Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭക്ഷണവും ഉടുതുണിക്ക് മറുതുണിയുമില്ലാതെ അവശനിലയിൽ തെരുവിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ കടത്തിണ്ണയിൽ; കാൻസർ രോഗി കൂടിയായ ജയചന്ദ്രനെ ഏറ്റെടുത്ത് സന്നദ്ധപ്രവർത്തകർ ചേർന്ന് അഗതി മന്ദിരത്തിലെത്തിച്ചു; വർഷങ്ങളായി കുടുംബാംഗങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല, അതിനാൽ വിമർശിച്ചാലും സഹോദരനെ ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് കവി ചുള്ളിക്കാട്

ഭക്ഷണവും ഉടുതുണിക്ക് മറുതുണിയുമില്ലാതെ അവശനിലയിൽ തെരുവിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ  കടത്തിണ്ണയിൽ;  കാൻസർ രോഗി കൂടിയായ ജയചന്ദ്രനെ ഏറ്റെടുത്ത് സന്നദ്ധപ്രവർത്തകർ ചേർന്ന് അഗതി മന്ദിരത്തിലെത്തിച്ചു; വർഷങ്ങളായി കുടുംബാംഗങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല, അതിനാൽ വിമർശിച്ചാലും സഹോദരനെ ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് കവി ചുള്ളിക്കാട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നോവലിസ്റ്റ്, കവി, സിനിമാ - സീരിയൽ അഭിനേതാവ് തുടങ്ങി എല്ലാ നിലകളിലും പ്രശസ്തനായ ബാലചന്ദ്രൻ ചുള്ളിക്കാട് മലയാളത്തിന്റെ സാംസ്കാരിക നായകനാണ്. ചിദംബര സ്മരണകൾ എന്ന ആത്മകഥയിൽ തന്നെ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ച വ്യക്തിയാണ് ചുള്ളിക്കാട്. അദ്ദേഹത്തിന്റെ സഹോദരനെ ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവിൽ കഴിഞ്ഞ അവസ്ഥയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. തീർത്തും അവശനിലയിൽ തെരുവിൽ കഴിയേണ്ടി വന്ന പറവൂർ ചുള്ളിക്കാട് ചന്ദ്രനെ സന്നദ്ധപ്രവർത്തകരും പൊലീസും ചേർന്ന് ഏറ്റെടുത്തു അഗതി മന്ദിരത്തിൽ എത്തിക്കുകയായിരുന്നു.

കടത്തിണ്ണയിൽ കഴിഞ്ഞ ജയചന്ദ്രന്റെ ദുരവസ്ഥ കണ്ടാണ് ഇദ്ദേഹത്തെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയിൽ കാണപ്പെടുമ്പോൾ ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ തീർത്തും അവശ നിലയിലായിരുന്നു അദ്ദേഹം. വിസർജ്ജ്യത്തിൽ കിടന്ന് തീർത്തും ദുരിതമായ അവസ്ഥയിൽ. കാൻസർ രോഗി കൂടിയായിരുന്നു ചന്ദ്രൻകുട്ടി എന്ന് വിളിക്കുന്ന ജയചന്ദ്രൻ. ജീവകാരുണ്യപ്രവർത്തകനായ സന്ദീപ് പോത്താനിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരനാണെന്ന് ലോകം അറിഞ്ഞത്.

സന്ദീപ് പോത്താനി സഹാദരനായ ബാലചന്ദ്രൻ ചുള്ളിക്കട് കാണാൻ എങ്കിലും വരണം എന്ന് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു ഫേസ്‌ബുക്കിൽ കുറിച്ചത്. പൊലീസിനൊപ്പം സന്ദീപ്, സൽമ സജിൻ എന്നീ സാമൂഹ്യപ്രവർത്തകരാണ് പറവൂർ നഗരസഭാ ചെയർമാർ രമേഷ് കുറുപ്പിന്റെ സഹായത്തോടെ അഗതിമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചതിന് ശേഷം നടൻ സലീം കുമാർ വഴി ബാലചന്ദ്രൻ ചുള്ളിക്കാടിനെ ബന്ധപ്പെടുകയാണ് ഉണ്ടായത്. എന്നാൽ, ഏറ്റെടുക്കാൻ സന്നദ്ധമല്ലെന്ന് ചുള്ളിക്കാട് തന്നെ പിന്നീട് ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.

സന്ദീപ് പോത്താനിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളക്കാടിന്,

താങ്കളുടെ സ്വന്തം അനിയൻ എന്നവകാശപ്പെടുന്ന പറവൂർ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രൻ എന്ന ചന്ദ്രൻകുട്ടിയെ തോന്ന്യകാവ് ക്ഷേത്രത്തിന് അമീപത്തെ ഒരു കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതായി അറിഞ്ഞിരുന്നോ? ഭക്ഷണം കഴിക്കാതെ അവശനിലയിൽ വിസർജ്ജങ്ങളിൽ കിടന്നിരുന്ന അദ്ദേഹത്തെ പറവൂർ പൊലീസും ജീവകാരുണ്യ പ്രവർകത്തകരും ചേർന്ന് കുളിപ്പിച്ച് വൃത്തിയാക്കി പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനിമാ നടനായ സലിം കുമാറിനെ കൊണ്ട് താങ്കളെ വിളിപ്പിച്ചിരുന്നു.

ഇദ്ദേഹത്തെ ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് താങ്കൾ പറഞ്ഞതായാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾക്കറിയാം താങ്കൾക്കങ്ങിനെ പറയാനാവില്ലെന്ന്. കാരണം അന്തരിച്ച അനുഗ്രഹീത എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ അഷിതയുടെ സഹോദരനോട് താങ്കൾ വികാരക്ഷോഭത്താൽ പൊട്ടിത്തെറിച്ചതടക്കമുള്ള മനുഷ്യത്വപരമായ നിരവധി സാമൂഹിക ഇടപെടലുകളും ആഴത്തിൽ കവിതകൾ കുറിക്കുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്.

അങ്ങിനെയുള്ള കവിക്ക് തന്റെ സഹോദരന്റെ സങ്കടത്തിൽ ഉള്ളുനോവാതിരിക്കല്ലെന്ന് ഉറപ്പ്. ആരോരുമില്ലാത്ത ആ മിണ്ടാപ്രാണിയെ ഞങ്ങൾ ഏറ്റെടുത്തുകൊടുങ്ങലൂരിലെ വെളിച്ചം അഗതി മന്ദിരത്തിൽ എത്തിച്ചിട്ടുണ്ട്. താങ്കളുടെ ജീവിതത്തിൽ ഇതുവരെ ഈ സഹോദരൻ ഒരുപകാരവും ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും കഴിയുമെങ്കിൽ വന്നു കാണണം. പറ്റുമെങ്കിൽ അല്പനേരം അടുത്തിരിക്കണം. കാൻസർ അടക്കമുള്ള മാരക രോഗങ്ങളാൽ വലയുന്ന അദ്ദേഹത്തിനത് ഒരു ആശ്വാസമാകും. ഉറപ്പായും വരണം.

സ്‌നേഹത്തോടെ സന്ദീപ് പോത്താനി
ഫോൺ : 9745043009, 9061161555

സന്ദീപ് പോത്താനിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ ബാലചന്ദ്രൻ ചുള്ളിക്കാട് തനിക്ക് സഹോദരനെ ഏറ്റെടുക്കാൻ സാധ്യമല്ലെന്ന് അറിയിക്കുകയാിരുന്നു. ഇക്കാര്യം അദ്ദേഹം അഴിമുഖം ഓൺലൈനിനോടാണ് പ്രതികരിച്ചത്. വർഷങ്ങളായി കുടുംബവുമായുള്ള ബന്ധമെല്ലാം ഉപേക്ഷിച്ച ആളാണ് താനെന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നത്. സഹോദരനോടു പോലും യാതൊരു മാനസിക അടുപ്പവുമില്ല. പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് സഹോദരൻ ഈ അവസ്ഥയിൽ കിടക്കുമ്പോൾ ഞാൻ ഏറ്റെടുക്കേണ്ടതാണ്, നോക്കേണ്ടതാണ് എന്ന് തോന്നാം. പക്ഷേ ഞാനത് ചെയ്യില്ലെന്നും ചുള്ളിക്കാട് പ്രതികരിച്ചു. സഹോദരന്റെ കാര്യത്തിൽ ഇടപെടാറില്ല. ജയചന്ദ്രൻ ഇന്ന് ഈ അവസ്ഥയിലെത്താൻ ഉണ്ടായ കാരണവും എനിക്കറിയില്ലെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP