Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കവിതാ മോഷണത്തിൽ നിന്ന് ടീച്ചറെ രക്ഷിക്കാനുള്ള പ്രിൻസിപ്പളിന്റെ ശ്രമവും പാളി; ആരും പരാതി നൽകിയില്ലെന്നും അതുകൊണ്ട് തന്നെ അന്വേഷിച്ചില്ലെന്നുമുള്ള ഈശ്വരിയുടെ റിപ്പോർട്ട് തുണയാകില്ല; അദ്ധ്യാപക സമൂഹത്തിന് നാണക്കേടായ ജേണലിലെത്തിയ കവിതാ മോഷണം യുജിസി നേരിട്ട് പരിശോധിക്കും; ദീപാ നിശാന്തിൽ നിന്ന് നേരിട്ട് വിശദീകരണം തേടാൻ യുജിസി തീരുമാനം; ആലത്തൂരിലെ പെങ്ങളൂട്ടിയുടെ വിജയാഘോഷം തുടരുമ്പോൾ ദീപ ടീച്ചർ അകപ്പെടുന്നത് വൻ പ്രതിസന്ധിയിൽ

കവിതാ മോഷണത്തിൽ നിന്ന് ടീച്ചറെ രക്ഷിക്കാനുള്ള പ്രിൻസിപ്പളിന്റെ ശ്രമവും പാളി; ആരും പരാതി നൽകിയില്ലെന്നും അതുകൊണ്ട് തന്നെ അന്വേഷിച്ചില്ലെന്നുമുള്ള ഈശ്വരിയുടെ റിപ്പോർട്ട് തുണയാകില്ല; അദ്ധ്യാപക സമൂഹത്തിന് നാണക്കേടായ ജേണലിലെത്തിയ കവിതാ മോഷണം യുജിസി നേരിട്ട് പരിശോധിക്കും; ദീപാ നിശാന്തിൽ നിന്ന് നേരിട്ട് വിശദീകരണം തേടാൻ യുജിസി തീരുമാനം; ആലത്തൂരിലെ പെങ്ങളൂട്ടിയുടെ വിജയാഘോഷം തുടരുമ്പോൾ ദീപ ടീച്ചർ അകപ്പെടുന്നത് വൻ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കവിതാ മോഷണ വിവാദത്തിൽ കേരള വർമ്മ കോളജിലെ അദ്ധ്യാപികയായ ദീപ നിശാന്ത് ഊരാക്കുടുക്കിലേക്ക്. ദീപാ നിശാന്തിനെ രക്ഷിക്കാനായി പ്രിൻസിപ്പൽ യുജിസിക്ക് റിപ്പോർട്ട് സമർപിച്ചവെങ്കിലും അത് രക്ഷയാകില്ല. യുജിസി ദീപ നിശാന്തിൽ നിന്ന് നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയും ഉണ്ടാകും. കവിതാ മോഷണ വിവാദം അദ്ധ്യാപക സമൂഹത്തിന് ആകെ ചീത്തപ്പേരായെന്നാണ് വിലയിരുത്തൽ. കേന്ദ്ര സർക്കാരും ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്.

കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തിൽ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലന്ന് യുജിസിയെ പ്രിൻസിപ്പൽ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ആരിൽ നിന്നും പരാതി ലഭിക്കാത്തതിനാലാണ് ഇതെന്നും യുജിസിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.കവിത മോഷണവിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ യുജിസി നിർദ്ദേശിച്ചിരുന്നു. സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് എല്ലാവരിൽ നിന്നും അഭിപ്രായം തേടിയ ശേഷമാണ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്. ദീപാ നിശാന്തിനെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് പ്രിൻസിപ്പൾ നടത്തിയത്. കേരളമാകെ ചർച്ച ചെയ്ത വിഷയമായിരുന്നു ഇത്. അതുകൊണ്ട് തന്നെ പ്രിൻസിപ്പലിന് സ്വയം നടപടികൾ എടുക്കാമായിരുന്നു. യുജിസി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പൽ അന്വേഷണം നടത്തിയില്ലെന്നതും ശ്രദ്ധേയമായിരുന്നു.

കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള കോളേജായതിനാൽ ബോർഡിന്റെ അഭിപ്രായവും, ബോർഡ് സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ബോർഡിന് ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപാ നിശാന്തിനോടു ബോർഡ് വിശദീകരണം ചോദിക്കുകയും തുടർന്നു കോളേജിന്റെ ഫൈൻ ആർട്‌സ് ഉപദേശക സ്ഥാനത്തു നിന്നു അദ്ധ്യാപികയെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോളേജിന് പരാതി ലഭിച്ചില്ലെന്ന വിചിത്ര ന്യായമാണ് പ്രിൻസിപ്പൽ നടത്തുന്നത്.

കോളേജ് സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് അംഗങ്ങളുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പ്രിൻസിപ്പൽ എൽ. ഈശ്വരി റിപ്പോർട്ട് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിശദീകരണം ശേഖരിച്ചു ക്രോഡീകരിച്ചാണ് റിപ്പോർട്ട് നൽകിയതെന്നു പ്രിൻസിപ്പൽ പറഞ്ഞു.അദ്ധ്യാപക സംഘടനയായ ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ ജേണലിൽ ദീപ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദ വിഷയമായത്. യുവ കവി എസ് കലേഷിന്റെ ' അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാൻ/നീ ' എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്.

ഇത് വിവാദമായപ്പോൾ ആദ്യം തന്റെ തന്നെ കവിതയാണെന്ന അവകാശവാദവുമായി ദീപ രംഗത്തെത്തിയിരുന്നു. പിന്നീട് എം ജെ ശ്രീചിത്രൻ തന്റെ പേരിൽ പ്രസിദ്ധീകരിക്കാൻ തന്നതാണെന്ന കുറ്റസമ്മതവും ദീപ നടത്തിയിരുന്നു. കവിത മോഷണ ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾ കോളജിന്റെ അന്തസിനെ ബാധിച്ചതായി വിമർശനം ഉയർന്നിരുന്നു. അദ്ധ്യാപക സമൂഹത്തിന് തന്നെ ഏറ്റ കളങ്കമായാണ് ദീപയുടെ നടപടി വിലയിരുത്തിയത്. അതിന് ശേഷം പലവിധ വിവാദങ്ങളിൽ ദീപാ നിശാന്ത് പെട്ടു.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ പരിഹസിച്ചതായിരുന്നു അവസാനത്തേത്. ആലത്തൂരിൽ രമ്യ വൻ വിജയം നേടി. അപ്പോഴും ദീപാ നിശാന്ത് പ്രതിസന്ധികളിലൂടെ നീങ്ങുകയാണെന്നാണ് യുജിഎസ് ഇടപെടൽ തെളിയിക്കുന്നത്. 'അങ്ങനെയിരിക്കെ' എന്ന കവിത ദീപാ നിശാന്ത് തന്നെ അയച്ചതു തന്നെയെന്ന് ഓൾ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും വിശദീകരിച്ചിരുന്നു. ഇതോടെയാണ് കവിതാ മോഷണ വിവാദത്തിൽ ദീപാ നിശാന്ത് കൂടുതൽ പ്രതിരോധത്തിലായത്.

അസോസിയേഷൻ പ്രസിഡന്റ് പത്മനാഭനും, ജേർണൽ പത്രാധിപർ ഡോ. സണ്ണിയും കാര്യങ്ങൾ വിശദീകരിച്ചതോടെ പിഴവ് പറ്റിയത് ദീപാ നിശാന്തിന് തന്നെയെന്ന് വ്യക്തമായി. യുവ കവി എസ്. കലേഷ് 2011-ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചതാണ് ഈ കവിത. തുടർന്ന് മാധ്യമം വാരികയിലും ഈ കവിത പ്രസിദ്ധീകരിച്ചു. എന്നാൽ, കഴിഞ്ഞ ലക്കം എ.കെ.പി.സി.റ്റി.എ. ജേർണലിൽ ഈ കവിത ചില മാറ്റങ്ങളോടെ ദീപാ നിശാന്തിന്റേതായി പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ കവിത തന്റേത് തന്നെയാണെന്നും കൂടുതൽ കാര്യങ്ങൾ പുറത്ത് പറയാനാകില്ലെന്നും ദീപാ നിശാന്ത് പ്രതികരിച്ചിരുന്നു. ചിലരുടെ ജീവിതത്തെ ബാധിക്കുന്ന വിഷമാണ് ഇതെന്നും വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കവിത അയച്ചു തന്നത് ദീപാ നിശാന്ത് തന്നെയാണെന്ന വിശദീകരണവുമെത്തിയത്.

കവിതാ മോഷണം കലേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ വൻ വിവാദമാണ് ഉണ്ടായത്. ദീപാ നിശാന്ത് ഇതിന് വ്യക്തമല്ലാത്ത മറുപടിയാണ് നൽകിയത്. അറിയപ്പെടുന്ന ഇടതുപക്ഷ എഴുത്തുകാരിയായ ദീപാ നിശാന്തിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്്. ഇതിന് പിന്നാലെയാണ് ഓൾ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും കവിതയുടെ ഉത്തരവാദിത്തം ദീപാ നിശാന്തിനാണെന്ന് വിശദീകരിച്ചു. ഇതോടെ കവിതാ മോഷണം ദീപാ നിശാന്തും സമ്മതിച്ചു. അതിനിടെ സംഘപരിവാറുകാർക്കെതിരെയുള്ള സോഷ്യൽ മീഡിയ യുദ്ധങ്ങൾ താരമാക്കിയ ദീപാ നിശാന്തിനെ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ കവിത മോഷണ വിവാദത്തിൽ കൈയൊഴിഞ്ഞു.

കോളേജ് അദ്ധ്യാപകരുടെ സംഘടനയായ എകെസിപിറ്റിഎയുടെ മാഗസിനിൽ ദീപാ നിശാന്തിന്റ പേരിൽ അച്ചടിച്ചുവന്ന '' അങ്ങനെയിരിക്കെ'' എന്ന കവിത ''അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ'' എന്ന പേരിൽ ഏഴുവർഷം മുൻപ് താൻ എഴുതിയതാണെന്നാണ് യുവകവി കലേഷ് ആരോപിച്ചത്. മാധ്യമം ആഴ്ചപ്പതിപ്പിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലേഷിന്റെ കവിതാ സമാഹാരമായ 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ചില വരികൾ മാറ്റംവരുത്തിയും മറ്റു ചിലതുകൾ വികലമാക്കിയുമാണ് ദീപാ നിശാന്തിന്റെ പേരിൽ അച്ചടിച്ചുവന്നിരിക്കുന്നതെന്ന് കലേഷ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP