Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രേതങ്ങളല്ല വോട്ട് ചെയ്തത് മനുഷ്യർ തന്നെ! വെബ്സൈറ്റിൽ നേരത്തേയുള്ള കണക്കുകൾ താൽക്കാലികവും മാറ്റങ്ങൾക്ക് വിധേയവുമാണെന്നും വിശദീകരണം; കൃത്യമായ കണക്കെടുപ്പിന് ശേഷം എല്ലാ ഡാറ്റയും പുറത്തുവിടും; 2014ൽ അന്തിമ കണക്കുകൾ പുറത്തുവിടാൻ മൂന്ന് മാസംവരെ എടുത്തിരുന്നവെന്നും ഇലക്ഷൻ കമ്മീഷൻ; പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിലെ വ്യത്യാസത്തിൽ ആശങ്ക വേണ്ട; വോട്ടെടുപ്പിലെ കള്ളക്കളിയിലെ ക്വിന്റ് റിപ്പോർട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രേതങ്ങളല്ല വോട്ട് ചെയ്തത് മനുഷ്യർ തന്നെ! വെബ്സൈറ്റിൽ നേരത്തേയുള്ള കണക്കുകൾ താൽക്കാലികവും മാറ്റങ്ങൾക്ക് വിധേയവുമാണെന്നും വിശദീകരണം; കൃത്യമായ കണക്കെടുപ്പിന് ശേഷം എല്ലാ ഡാറ്റയും പുറത്തുവിടും; 2014ൽ അന്തിമ കണക്കുകൾ പുറത്തുവിടാൻ മൂന്ന് മാസംവരെ എടുത്തിരുന്നവെന്നും ഇലക്ഷൻ കമ്മീഷൻ; പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിലെ വ്യത്യാസത്തിൽ ആശങ്ക വേണ്ട; വോട്ടെടുപ്പിലെ കള്ളക്കളിയിലെ ക്വിന്റ് റിപ്പോർട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 373 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസം വന്നതിൽ വിശീദകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. 373 സീറ്റുകളിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും യോജിക്കുന്നില്ലെന്നായിരുന്നു ആരോപണം. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് 12,14,086 വോട്ടുകളാണ് പോൾ ചെയതതെന്ന് സൈറ്റിലെ കണക്കുകൾ. എന്നാൽ പുതിയ കണക്കുകളിൽ ഇവിടെ ആകെ എണ്ണിയത് 12,32,417 വോട്ടുകളാണ്. 18,331 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. സമാനമായി ധർമപുരി മണ്ഡലം, ഉത്തർപ്രദേശിലെ മഥുര, ബിഹാറിലെ ഔറംഗബാദ് മണ്ഡലം എന്നിവിടങ്ങളിലെ കണക്കുകളും പ്രസിദ്ധീകരിച്ചിരുന്നു.

ഇത് ഏറെ ചർച്ചകൾക്ക് വഴിവച്ചു. തെരഞ്ഞെടുപ്പിലെ സുതാര്യതയിലേക്ക് ചർച്ചകൾ വീണ്ടുമെത്തി. ഇതോടെയാണ് വിശദീകരണവുമായി കമ്മീഷൻ എത്തിയത്. കമ്മിഷന്റെ സൈറ്റിലെ വിവരങ്ങൾ പ്രകാരം പോൾ ചെയ്ത വോട്ടുകളെക്കാൾ കുറച്ച് എണ്ണിയതും കൂടുതൽ എണ്ണിയതുമായ സ്ഥലങ്ങളിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. കമ്മിഷൻ പുറത്തുവിട്ട് കണക്കുകൾ പ്രകാരം മണ്ഡലം തിരിച്ചുള്ള എണ്ണിയ വോട്ടുകളുടെ നമ്പറും നേരത്തെ പോൾ ചെയ്തതായി കമ്മിഷൻ സൈറ്റിൽ കാണിക്കുന്ന നമ്പറും തമ്മിൽ വ്യത്യാസം കണ്ടെത്തിയതാണ് സംശയങ്ങൾക്ക് കാരണം. ഇത്തരത്തിൽ 373 മണ്ഡലങ്ങളിൽ വ്യത്യാസം കണ്ടതായി ദി ക്വിന്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു.

പ്രേതങ്ങളല്ല വോട്ട് ചെയ്തതെന്നും മനുഷ്യർ തന്നെയാണെന്നും വോട്ടുകളുടെ അന്തിമമായ കണക്ക് ലഭിക്കാൻ സമയമെടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷന്റെ വെബ്സൈറ്റിൽ നേരത്തേയുള്ള കണക്കുകൾ താൽക്കാലികവും മാറ്റങ്ങൾക്ക് വിധേയവുമാണ്. കൃത്യമായ കണക്കെടുപ്പിന് ശേഷം അന്തിമമായ കണക്കുകൾ വൈകാതെ പുറത്തുവിടും. അന്തിമ കണക്കുകൾ ഒരോ റിട്ടേണിങ് ഓഫിസർമാരിൽ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിക്കാൻ സമയമെടുക്കും. 2014ലെ തിരഞ്ഞെടുപ്പിന് ശേഷം അന്തിമ കണക്കുകൾ പുറത്തുവിടാൻ മൂന്ന് മാസംവരെ എടുത്തിരുന്നതായും കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്തെ 543 ൽ 373 മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകണക്കുകളിൽ വൻ വ്യത്യാസമെന്നായിരുന്നു ദി ക്വിന്റിന്റെ കണ്ടെത്തൽ. ഈ മണ്ഡലങ്ങളിലെ ഇവിഎമ്മുകളിൽ ആകെ വോട്ടും പോൾ ചെയ്ത വോട്ടും തമ്മിൽ വ്യത്യാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്കുകൾ ഉദ്ധരിച്ച് പുറത്തുവിട്ട ക്വിന്റ് റിപ്പോർട് സാമൂഹ്യമാധ്യമങ്ങളിലും രാഷ്ട്രീയകേന്ദ്രങ്ങളിലും ചർച്ചയായി. ആദ്യത്തെ നാല് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ആകെ പോൾ ചെയ്ത വോട്ടുകളും ഇ.വി.എമ്മിലെ ആകെ വോട്ടുകളും തമ്മിലുള്ള വ്യത്യസ്തമാണ് ദി ക്വിന്റ് പുറത്തുവിട്ടത്. ഞെട്ടിപ്പിക്കുന്ന അന്തരങ്ങളാണ് ഇവയിൽ കാണാനായത്.

കാഞ്ചീപുരത്ത് ഇ.വി.എമ്മിൽ 18333 വോട്ട് ആകെ പോൾ ചെയ്ത വോട്ടിനെക്കാൾ കൂടുതലാണ്. ധർമ്മപുരിയിൽ 17,871, ശ്രിപെരുമ്പത്തൂർ 14512,വോട്ട്, മധുരയിൽ 9906. മെയ് 27ന് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് സംബന്ധിച്ച വിവരങ്ങൾ ദി ക്വിന്റ് ആരാഞ്ഞെങ്കിലും ഇതുവരെ മറുപടിയുണ്ടായിട്ടില്ല. ആദ്യ നാല് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പുകളിലെ മൊത്തം വോട്ടിന്റെ കണക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. ഇത്തരം വോട്ട് വ്യത്യാസങ്ങൾ അനുദിനം പുറത്ത് വരികയാണ്. സർക്കാരിനെ സുതാര്യമാക്കി നിർത്താൻ ജനങ്ങൾക്കുള്ള ഒരേ ഒരു അവസരമാണ് തെരഞ്ഞെടുപ്പ്. അതിന്റെ വിശ്വാസീയത നിലനിൽക്കണമെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കമ്മീഷൻ വിശദീകരണം നൽകിയത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റിലെ വിവരങ്ങൾ പ്രകാരം പോൾ ചെയ്ത വോട്ടുകളേക്കാൾ കുറച്ച് എണ്ണിയതും കൂടുതൽ എണ്ണിയതുമായ ഇടങ്ങളിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവോ എന്ന് സംശയിക്കുന്ന വിധത്തിലാണു റിപോർട്ടുകൾ പുറത്തുവന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP