Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടാമൂഴത്തിലും മോദി സർക്കാരിനെ വിടാതെ പിന്തുടർന്ന് വ്യാജ ഡിഗ്രി വിവാദം; മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ രണ്ട് ഡോക്ടറേറ്റുകളും വ്യജമെന്ന് ഇന്ത്യാ ടുഡേ; ഇല്ലാത്ത ശ്രീലങ്കൻ സർവ്വകലാശാലകൾ മന്ത്രിക്ക് നൽകിയിരിക്കുന്നത് സാഹിത്യത്തിലും ശാസ്ത്രത്തിലും നൽകിയ സംഭാവനകൾ പരിഗണിച്ചുള്ള ഡോക്ടറേറ്റ്

രണ്ടാമൂഴത്തിലും മോദി സർക്കാരിനെ വിടാതെ പിന്തുടർന്ന് വ്യാജ ഡിഗ്രി വിവാദം; മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ രണ്ട് ഡോക്ടറേറ്റുകളും വ്യജമെന്ന് ഇന്ത്യാ ടുഡേ; ഇല്ലാത്ത ശ്രീലങ്കൻ സർവ്വകലാശാലകൾ മന്ത്രിക്ക് നൽകിയിരിക്കുന്നത് സാഹിത്യത്തിലും ശാസ്ത്രത്തിലും നൽകിയ സംഭാവനകൾ പരിഗണിച്ചുള്ള ഡോക്ടറേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വ്യാജ ഡിഗ്രി വിവാദം രണ്ടാമൂഴത്തിലും മോദി സർക്കാരിനെ പിന്തുടരുന്നു. ആദ്യ മന്ത്രിസഭയുടെ കാലത്ത് നരേന്ദ്ര മോദിയുടെയും സ്മൃതി ഇറാനിയുടെയും ഡിഗ്രികളായിരുന്നു വാർത്തകളിൽ നിറഞ്ഞിരുന്നതെങ്കിൽ ഇത്തവണ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡോക്ടറേറ്റ് ആണ് വ്യാജമെന്ന് തെളിയുന്നത്. ഇന്ത്യാ ടുഡേ ദിനപ്പത്രമാണ് രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകൾ വ്യാജമെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷ് പൊഖ്രിയാൽ തെരഞ്ഞെടുക്കപ്പെട്ടത്. നോവലുകളും ചെറുകഥകളും കവിതകളും യാത്രാവിവരണങ്ങളും ഉൾപ്പെടെ മുപ്പത്തിയാറ് പുസ്തകങ്ങൾ രമേഷ് പൊഖ്രിയാൽ രചിച്ചിട്ടുണ്ട്. ഹേമാവതി ബഹുഗുണ ഗർവാൽ സർവകലാശാലയിൽ നിന്നും അദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച് 1990ൽ കൊളംബോ ഓപ്പൺ സർവകലാശാല ഡി ലിറ്റ് ബിരുദം നൽകിയെന്നാണ് രമേഖ് പൊഖ്രിയാലിന്റെ ബയോ ഡാറ്റയിൽ പറയുന്നത്. എന്നാൽ ശ്രീലങ്കയിൽ ഇങ്ങനെയൊരു സർവകലാശാല ഇല്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്രരംഗത്തെ സംഭാവനകൾ പരിഗണിച്ചും കൊളംബോ ഓപ്പൺ ഇന്റർനാഷണൽ സർവകലാശാല പൊഖ്രിയാലിന് രണ്ടാമതൊരു ഡോക്ടറേറ്റ് കൂടി നൽകിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാൽ ഈ പേരിൽ ഒരു സർവകലാശാല ശ്രീലങ്കയിൽ പ്രവർത്തിക്കുന്നില്ല എന്ന് ശ്രീലങ്കയിലെ സർവകലാശാല ഗ്രാൻഡ്‌സ് കമ്മീഷനിൽ നിന്ന് സ്ഥിരീകരണം കിട്ടിയെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്.

വിവാദ പ്രസ്താവനകളിലൂടെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായ രമേഷ് പൊഖ്രിയാൽ നേരത്തേയും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ ഒന്നുമല്ല, പ്രാചീന ഇന്ത്യയിലെ സന്യാസിയായിരുന്ന കണാദനാണ് ആദ്യം ആണവപരീക്ഷണം നടത്തിയത്, പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതിയെ സൃഷ്ടിച്ചത് തുടങ്ങിയ പ്രസ്താവനകളിലൂടെയായിരുന്നു ഇതിന് മുമ്പ് ഇദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചത്.

രമേഷ് പൊഖ്രിയാലിന്റെ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞവർഷം ഡെറാഡൂണിൽ നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലെ വിവരങ്ങൾ അപൂർണ്ണമായിരുന്നു. മാത്രമല്ല, വിവരാവകാശ നിയമപ്രകാരം ലഭിച്ച രമേഷ് പൊഖ്രിയാലിന്റെ ബയോഡാറ്റയിലുള്ള ജനന തീയതിയും പാസ്‌പോർട്ടിലെ ജനനതീയതിയും യോജിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP