Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രമേഷ് പിഷാരടി ഇനി സംവിധായകൻ; മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധർവ്വൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; പൂജ നടന്നത് താരനിറവിൽ

രമേഷ് പിഷാരടി ഇനി സംവിധായകൻ; മമ്മൂട്ടി നായകനാകുന്ന ഗാനഗന്ധർവ്വൻ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു; പൂജ നടന്നത് താരനിറവിൽ

മ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വന്റെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം വന്ദിതയാണ് നായിക രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവ്വനിൽ മുകേഷ് , ഇന്നസെന്റ് സിദ്ദിഖ്,സലിം കുമാർ ,ധർമജൻ ബോൾഗാട്ടി ,ഹരീഷ് കണാരൻ , മനോജ് .കെ .ജയൻ ,സുരേഷ് കൃഷ്ണ,മണിയൻ പിള്ള രാജു, കുഞ്ചൻ,അശോകൻ ,സുനിൽ സുഖദ ,അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിീഗും നിർവഹിക്കുന്ന ഗാനഗന്ധർവ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈന്മെന്റ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമ്മാണം ശ്രീലക്ഷ്മി ,ശങ്കർ രാജ് ,സൗമ്യ രമേഷ് എന്നിവർ ചേർന്നാണ് .പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ .ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP