Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല; കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി... ഒരു വൈബ്രേറ്റർ! കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം; സ്ത്രീ സ്വയംഭോഗാനുഭവങ്ങളുമായി സെക്സ് ടോയ്സുകളെ പരിചയപ്പെടുത്തി ശ്രീലക്ഷ്മി അറക്കൽ: സോഷ്യൽ മീഡയിയിൽ തെറിവിളിക്കാരും സജീവം

യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല; കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞെട്ടിപ്പോയി... ഒരു വൈബ്രേറ്റർ! കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം; സ്ത്രീ സ്വയംഭോഗാനുഭവങ്ങളുമായി സെക്സ് ടോയ്സുകളെ പരിചയപ്പെടുത്തി ശ്രീലക്ഷ്മി അറക്കൽ: സോഷ്യൽ മീഡയിയിൽ തെറിവിളിക്കാരും സജീവം

കെ വി നിരഞ്ജൻ

കോഴിക്കോട്: സ്ത്രീകൾക്കിടയിലെ സ്വയംഭോഗത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ തുറന്നു പറഞ്ഞ് കയ്യടികളും വിമർശനങ്ങളും തെളിവിളികളും നേരിട്ട ശ്രീലക്ഷ്മി അറക്കൽ സ്വയംഭോഗത്തിന്റെ അടുത്ത ഘട്ടവുമായി വീണ്ടും രംഗത്തെത്തി. സെക്സ് ടോയ്സുകളെ പരിചയപ്പെടുത്തിക്കൊണ്ടും അതുപയോഗിച്ചുള്ള സ്വയംഭോഗത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ടുമാണ് ശ്രീലക്ഷ്മിയുടെ പുതിയ പോസ്റ്റ്. പതിവുപോലെ ചിലർ അഭിനന്ദിക്കുമ്പോൾ പലരും നല്ല കട്ട തെറിയുമായി രംഗത്തുണ്ട്.

പോൺ വീഡിയോ കാണുമ്പോൾ പലതിലും ഇത്തരം ഉപകരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇതൊക്കെ പ്രൊഫഷണൽ ആളുകൾ മാത്രമെ ഉപയോഗിക്കുക എന്ന മിഥ്യാധാരണയായിരുന്നു തനിക്കെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി പോസ്റ്റ് ആരംഭിക്കുന്നത്. ഇത്തരം ടോയ്സ് ഉപയോഗിക്കുന്നത് തെറ്റാണ് എന്നൊരു ചിന്തയും തനിക്കുണ്ടായിരുന്നുവെന്ന് ഇവർ പറയുന്നു.

ആദ്യ പോസ്റ്റിന്റെ അടിയിൽ ഒരു സുഹൃത്ത് തന്റെ ഭാര്യയുടെ ടൂൾ ബോക്സിന്റെ ചിത്രം ഇട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. 'സാധാരണ സ്ത്രീകളാരും സ്വയംഭോഗം ചെയ്യാൻ ടോയ്സ് ഉപയോഗിക്കില്ല' എന്ന എന്റെ പൊട്ട ധാരണയാണ് അന്ന് പൊളിഞ്ഞ് അടുങ്ങിയത്. പച്ചക്കറികൾ ടോയ്സ് ആയി ഉപയോഗിക്കുന്നവർ ഉണ്ടെന്ന കാര്യം പോലും വിശ്വസിക്കാൻ ആദ്യം എനിക്ക് പറ്റിയിരുന്നില്ല.

എന്തുതന്നെ ആയിരുന്നാലും അങ്ങേര് യൂസ് ഇറ്റ്, കിടുവാണ് എന്ന് സജസ്റ്റ് ചെയ്തപ്പോളും എനിക്ക് മാനസികമായി ടോയ്സ് ഉപയോഗിക്കുന്നതിനോട് ഒരിക്കലും പൊരുത്തപ്പെടാൻ സാധിച്ചില്ല. തീർച്ചയായും വളർന്ന് വന്ന സാമുഹിക പശ്ചാത്തലം അങ്ങനെ ആയതുകൊണ്ട് ആവാം. ഈ പോസ്റ്റ് ഇടാൻ കാരണക്കാർ എന്റെ രണ്ട് കൂട്ടുകാരാണ്; കാമുകീ-കാമുകന്മാർ. കാമുകിയുടെ പിറന്നാളിന് കാമുകൻ കൊടുത്ത ഗിഫ്റ്റ് കണ്ട് ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഒരു വൈബ്രേറ്റർ!

അന്നാണ് ഞാൻ ആദ്യമായി ഈ സാധനം നേരിട്ട് കണ്ടത്. ഈ സാമഗ്രഹിക്ക് വിവിധതരം വൈബ്രേറ്റിങ്ങ് മോഡുകൾ ഉണ്ട്. അതായത് പത്തോ ഇരുപതോ തരം വേരിയേഷനുകൾ. ഇതിന്റെ സ്ട്രക്ചർ കണ്ടിട്ട് തന്നെ എനിക്ക് പേടിയായി. ഇന്ത്യയിൽ ഇത്തരം ടോയ്സ് ന്റെ വിൽപന തടഞ്ഞിരിക്കുന്നതിനാൽ ബോഡി മസാജർ എന്ന പേരിലാണ് ഇവ വിപണിയിൽ എത്തുന്നത്. ഈ ഒരു ഐറ്റത്തിന് 3000 രൂപ ആണ്.

കാശുള്ള ടീംസിന് ഒക്കെ വാങ്ങി ഉപയോഗിക്കാവുന്നതാണ്. നമ്മൾ പാവങ്ങൾ 3000 രൂപക്ക് ഒരു മാസത്തെ ഫുൾ എക്സ്പെൻസ് നടത്തുന്നതുകൊണ്ട് 'നീ ഇത് വാങ്ങിയിട്ടുണ്ടോ..ഉപയോഗിച്ചിട്ടുണ്ടോ' എന്ന കമന്റ് നിരോധിച്ചിരിക്കുന്നു. ഈ ഒരു സമ്മാനത്തെപറ്റി 42 വയസ്സുള്ള എന്റെ ഒരു സുഹൃത്തിനോട് ഞാൻ പറഞ്ഞപ്പോൾ 'അതിനെന്താ...നല്ലതല്ലേ...എല്ലാ സ്ത്രീകളും ഇത് വാങ്ങി ഉപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം, ജീവിതം ഒന്നല്ലേ ഉള്ളൂ ' എന്നാണ് അദ്ദേഹവും അഭിപ്രായപ്പെട്ടത്. ഹും! നമുക്കും ഉണ്ട് കൊറേ കാമുകന്മാർ???? എന്തെരോ എന്തോ....?????? എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വാൽക്കഷ്ണമായി കാമുകൻ കിടുവാണേൽ ഇതിന്റെ ഒക്കെ വല്ല ആവിശ്യം ഉണ്ടോ എന്ന് ചോദിക്കുന്നവരോട്: രണ്ടിന്റേയും ഫീൽ വേറേ വേറേ ആകാം???? എന്നും ശ്രീലക്ഷ്മി പറയുന്നു. വലിയ തെറികളാണ് കമന്റുകളായി വരുന്നത്. ഇതിനിടെ രസകരമായ ചില കമന്റുകളും ഉണ്ട്. യന്ത്രങ്ങളുടെ വരവോടെ നാട്ടിലെ ചെറുപ്പക്കാർക്ക് തൊഴിലില്ലായ്മ ഉണ്ടാകുമെന്ന പണ്ടാരോ പറഞ്ഞത് ഇപ്പോ ശരിയായില്ലേ എന്ന് ഒരാൾ. ആമസോൺ ആപ്പ് സ്റ്റോറിൽ ട്രാഫിക്ക് ജാം ഉണ്ടാക്കിയപ്പോൾ സമാധാനം ആയല്ലോ. കേരളത്തിലെ സ്ത്രീകളുടെ താത്വിക പ്രശ്നത്തിന് പരിഹാരം പറഞ്ഞുകൊടുത്തല്ലേ. ബൈ ദി ബൈ ഞാൻ ഇച്ചിരി പരിപ്പും തക്കാളീം ഓർഡർ ചെയ്യാൻ കേറീതാ എന്നാണ് മറ്റൊരു കമന്റ്.കൃത്രിമ ഉപകരണങ്ങൾ പെണ്ണുങ്ങൾക്ക് സ്വയം ഭോഗം ചെയ്യാൻ മാത്രമല്ല ആണുങ്ങളുടെ കുരു പൊട്ടിക്കാനും ഉപയോഗിക്കാമെന്നത് പുതിയ അറിവാണ്. എന്നാണ് തെറിവിളിക്കുന്ന പുരുഷന്മാരെ പരിഹസിച്ചുകൊണ്ട് ഒരു കമന്റ്.

വിദേശികൾക്കൊക്കെ ഇത് സർവ്വ സാധാരണമാണ്. അവർ പരസ്പരം ഗിഫ്റ്റ് ആയി കൊടുക്കാറുമുണ്ട്. അതിനെപ്പറ്റി ചർച്ച ചെയ്യാറുമുണ്ട്. അവിടൊന്നും ആളുകൾ ഈ വക സാധനങ്ങൾ കാണുമ്പോൾ ദാണ്ടിവിടെ ചില ഊളകളപ്പോലെ പേടിച്ചു നിലവിളിക്കാറില്ല. വൈബ്രേറ്റേഴ്സ് ഇണയുടെ കുറവു നികത്താനുള്ളതല്ല. സ്വന്തം ശരീരത്തിൽ സന്തോഷം അനുഭവിക്കാൻ ഇണ ഉണ്ടോ ഇല്ലേ എന്നതൊന്നും കാര്യമല്ലെന്നും കമന്റുണ്ട്.

ലൈംഗികതയെക്കുറിച്ച് പെൺകുട്ടികൾ പരസ്യമായി ചർച്ച ചെയ്യാൻ തയ്യാറാവുന്ന കാലമാണിത്. എന്നാൽ സ്വയംഭോഗത്തെക്കുറിച്ച് സംസാരിക്കാൻ അധികം പേർക്കും മടിയാണ്. ഈ കാലത്താണ് ശ്രീലക്ഷ്മി അറക്കലിന്റെ തുറന്നെഴുത്ത് കേരളത്തിൽ ചർച്ചയായത്. ആളുകൾക്ക് ഫീമെയിൽ മാസ്റ്റർബേഷനെപ്പറ്റി അവബോധം കുറവാണ് എന്നതും അതിനെപ്പറ്റി ഒരു ഇമേജ് എത്തിക്കുക എന്നതുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്ന് പറഞ്ഞുകൊണ്ടാണ് കുറച്ചുകാലം മുമ്പ് ശ്രീലക്ഷ്മി സ്ത്രീ സ്വയംഭോഗത്തെപ്പറ്റി എഴുതിത്ത്ത്തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP