Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജുബൈൽ ഫുട്ബാൾ ക്ലബ് ഇഫ്താർ സംഗമം നടത്തി

ജുബൈൽ ഫുട്ബാൾ ക്ലബ് ഇഫ്താർ സംഗമം നടത്തി

ജുബൈൽ: ജുബൈലിലെ പ്രമുഖ പ്രവാസി ഫുട്‌ബോൾ ക്ലബ് ആയ ജുബൈൽ എഫ്.സി ക്ലബ് അംഗങ്ങൾക്കും മറ്റു ഫുട്‌ബോൾ പ്രേമികൾക്കുമായി വിപുലമായ ഇഫ്താർ സംഗമം നടത്തി. ജുബൈൽ എഫ്.സി യുടെ അനസ് വയനാട് അധ്യക്ഷത വഹിച്ചു, ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ശിഹാബ് റമദാൻ സന്ദേശം നൽകി.

പ്രളയ സമയത്തെ ജുബൈൽ എഫ്.സി യുടെ ഇടപെടലും മറ്റു ജീകാരുണ്യപ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സാഫ്ക പ്രതിനിധി ബാപ്പു തേഞ്ഞിപ്പാലം, ടെക്നിമേറ്റ് പ്രതിനിധി മുഷീർ, നെസ്റ്റോ മാനേജർ നബീൽ, ഗൾഫ് ഏഷ്യ മാനേജർ കുര്യൻ, ജുബൈൽ എഫ്.സി യുടെ സലാം മഞ്ചേരി, ശംസുദ്ധീൻ എന്നിവർ ആശംസ പ്രഭാഷണം നടത്തി. ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ശാമിൽ ആനിക്കാട്ടിൽ, ബഷീർ കൂളിമാട് എന്നിവരും പങ്കെടുത്തു.

ജുബൈൽ എഫ്.സി അംഗങ്ങളായ ഷാഫി വളാഞ്ചേരി, ഇല്യാസ് മുള്ള്യാകുറുശ്ശി, ബൈജു നിലമ്പൂർ, മുനീബ് മോയിക്കൽ, മുസ്തഫ പാതായ്ക്കര, സുഹൈൽ അങ്ങാടിപ്പുറം, ജംഷീർ കുന്നപ്പള്ളി, ഷജീർ മണ്ണാർക്കാട്, ജാനിഷ് എന്നിവർ നേതൃത്വം നൽകി. ജുബൈൽ എഫ്.സിയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ചു രണ്ടാം പെരുന്നാളിന്റെ അന്ന് ഉമ്മുൽസാഹിക്കിൽ വെച്ച് ഈദ് ഫെസ്റ്റ് 2019 എന്ന പേരിൽ ഇശൽ നിലാവ്, കലാ കായിക മത്സരങ്ങൾ തുടങ്ങി വിപുലമായ പരിപാടികളുമായി നടത്തുന്ന ഈദ് ഫെസ്റ്റിനെ കുറിച്ച് സംഘാടകർ വിശതീകരിച്ചു. സംഗമത്തിൽ പങ്കെടുത്തവർക്ക് ജുബൈൽ എഫ്.സി പ്രത്യേകം നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP