Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സത്യപ്രതിജ്ഞക്കായി നടന്നുവരവേ മോദിയും രാജ്‌നാഥ് സിങ്ങും അമിത് ഷായും ഏറെ ബഹുമാനത്തോടെ കൈ കൂപ്പി; ആകാംക്ഷയോടെ നോക്കി പിന്നിലിരുന്ന സ്മൃതി ഇറാനി; രാഷ്ട്രീയ ജാഢകളില്ലാത്ത പച്ചമനുഷ്യൻ പ്രതാപ് ചന്ദ്ര സാരംഗി മന്ത്രി പദവിയിലേക്ക് നടന്നടുത്തപ്പോൾ ലഭിച്ചത് നിലയ്ക്കാത്ത ഹർഷാരവം; ബാലസോറിന്റെ പരിത്യാഗിയായ സ്വയംസേവകൻ സത്യവാചകം ചൊല്ലാനെത്തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ; സൈക്കിളിൽ നാടുചുറ്റി ജനസേവകനായ സാരംഗി രണ്ടാം മോദി മന്ത്രിസഭയിലെ അത്ഭുതമാകുമ്പോൾ

സത്യപ്രതിജ്ഞക്കായി നടന്നുവരവേ മോദിയും രാജ്‌നാഥ് സിങ്ങും അമിത് ഷായും ഏറെ ബഹുമാനത്തോടെ കൈ കൂപ്പി; ആകാംക്ഷയോടെ നോക്കി പിന്നിലിരുന്ന സ്മൃതി ഇറാനി; രാഷ്ട്രീയ ജാഢകളില്ലാത്ത പച്ചമനുഷ്യൻ പ്രതാപ് ചന്ദ്ര സാരംഗി മന്ത്രി പദവിയിലേക്ക് നടന്നടുത്തപ്പോൾ ലഭിച്ചത് നിലയ്ക്കാത്ത ഹർഷാരവം; ബാലസോറിന്റെ പരിത്യാഗിയായ സ്വയംസേവകൻ സത്യവാചകം ചൊല്ലാനെത്തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ; സൈക്കിളിൽ നാടുചുറ്റി ജനസേവകനായ സാരംഗി രണ്ടാം മോദി മന്ത്രിസഭയിലെ അത്ഭുതമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രണ്ടാമൂഴത്തിൽ അധികാരത്തിലേക്ക് തിരിച്ചു വന്ന പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുമ്പോഴും സമൂഹ മാധ്യമത്തിൽ കൂടുതലായും പ്രചരിക്കുന്നത് വ്യത്യസ്തനായ ഒരു നേതാവിന്റെ ചിത്രമാണ്. നേതാവിനെ പോലെ തന്നെ ചിത്രത്തിനുമുണ്ട് വ്യത്യസ്തത. ഒറ്റവാക്കിൽ വിവരിക്കാവുന്ന ഒന്നല്ല ആ ചിത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്‌നാഥ് സിങ്ങും അമിത് ഷായും ബഹുമാനത്തോടെ കൈ കൂപ്പുന്നു. സ്മൃതി ഇറാനി ആകാംഷയോടെ നോക്കുന്നു. സ്വന്തമെന്ന് പറയാൻ ഓലമെഞ്ഞ കുടിലും സൈക്കിളുമല്ലാതെ മറ്റൊന്നുമില്ലാത്ത സാധുവായ മനുഷ്യൻ ജനസേവനം മാത്രം ലക്ഷ്യം വെച്ച് ഒഡീഷയിലെ ബാലസോർ തന്റെ കർമ്മമണ്ഡലമാക്കിയ പരിത്യാഗിയായ സ്വയം സേവകൻ.

രാഷ്ട്രീയത്തിന്റെ താര ജാഡകൾ ലവലേശം തൊട്ടുതീണ്ടാത്ത പ്രതാപ് ചന്ദ്ര സാരംഗി മന്ത്രി പദവിയിലേക്ക് സത്യപ്രതിജ്ഞ ചെയ്യാൻ നടന്നടുത്തപ്പോൾ വേദിയിൽ മുഴങ്ങിയത് മറ്റാർക്കും കിട്ടാത്ത തരത്തിലുള്ള ഹർഷാരവമായിരുന്നു. പഞ്ചായത്തു പ്രസിഡന്റായാൽ പോലും വിലകൂടിയ വാഹനങ്ങളിൽ നിന്നിറങ്ങാത്ത രാഷട്രീയ ഭാരതത്തിന് ഒരിക്കലും പരിചയമില്ലാത്ത മുഖമാണ് രണ്ടു തവണ ഒഡീഷയിൽ എംഎൽഎ കൂടിയായിരുന്ന പ്രതാപ് ചന്ദ്ര സാരംഗി. ഇന്ന് അധികാരമേറ്റ പ്രതാപ് ചന്ദ്ര സാരംഗിയിൽ നിന്നു വേണം രാജ്യം എന്താണ് ആർഎസ്എസ് എന്നു പഠിക്കാൻ. എങ്ങനെയായിരിക്കണം ജനപ്രതിനിധി എന്നു പഠിക്കാൻ. ആദിവാസികൾക്കിടയിൽ സേവനം നടത്തുന്ന ആർഎസ്എസ് പ്രവർത്തകനായ പ്രതാപ് ചന്ദ്ര സാരംഗിയാണ് മോദി സർക്കാറിൽ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ലാളിത്യത്തിന്റെ പ്രതികമായി അനുയായികൾ വിശേഷിപ്പിക്കുന്ന സാരംഗിയെ ഒഡീഷ മോദി എന്നാണ് വിളിക്കുന്നത്. ഒഡീഷയിലെ ബാലസോർ മണ്ഡലത്തിൽ നിന്നും ബി.ജെ.ഡിയുടെ കോടീശ്വരനായ സ്ഥാനാർത്ഥി രബീന്ദ്രജീനയെ 12956 വോട്ടുകൾക്കാണ് സാരംഗി പരാജയപ്പെടുത്തിയത്. എസ്.യുവികളും വാഹനവ്യൂഹങ്ങളൊന്നുമില്ലാതെ സൈക്കിളിലും നടന്നുമാണ് വോട്ടർമാരെ കണ്ട് അദ്ദേഹം വോട്ടുതേടിയത്. പ്രചരണപര്യടനമാവട്ടെ ഓട്ടോറിക്ഷയിലും സൈക്കിളിലുമായിരുന്നു.

അവിവാഹിതനായ സാരംഗി അമ്മയോടൊപ്പം ഓലക്കുടിലിലായിരുന്നു താമസം. കഴിഞ്ഞ വർഷം അമ്മ മരണപ്പെട്ടതോടെ കുടിലിൽ ഏകനായി. ആദിവാസി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന സാരംഗിക്ക് വൻ ജനപിന്തുണയാണുള്ളത്. ബാലസോറിലെ ആദിവാസികുട്ടികൾക്ക് പഠിക്കാനായി നിരവധി വിദ്യാലയങ്ങളാണ് സാരംഗിയുടെ മേൽനോട്ടത്തിൽ സ്ഥാപിച്ചത്. സാരംഗി രണ്ട് തവണ ഒഡീഷ നിയമസഭയിൽ അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഈ സ്വയംസേവകന് സ്വന്തമായുള്ളത് ഒരു കുടിലും സൈക്കിളും മാത്രം.

ഒഡീഷയിലെ ഗ്രാമങ്ങളുടെ വികസനത്തിന് വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചതിന് ജനങ്ങൾ അദ്ദേഹത്തിന് നൽകിയ അംഗീകാരമാണ് എംപി സ്ഥാനം. ചെറുപ്പത്തിൽ തന്നെ ആത്മീയതയിൽ തൽപ്പരനായ ഇദ്ദേഹം ഭാരതത്തെ അമ്മയായി കണ്ടാണ് സേവനം ആരംഭിച്ചത്. പാവപ്പെട്ട ഗ്രാമങ്ങളിലെ കുട്ടികൾക്കായി വിദ്യാലയങ്ങൾ തുടങ്ങി. നൂറിലധികം സ്‌കൂളുകളാണ് സാരംഗി സ്ഥാപിച്ചത്. തുടർന്ന് സാംസ്‌കാരിക കേന്ദ്രങ്ങൾക്കു രൂപം നൽകിയ അദ്ദേഹം കള്ളപ്പണത്തിനും മദ്യത്തിനും എതിരെയുള്ള പ്രചാരണത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു.

ജീവിതം പോലെ തന്നെ ലളിതമായിരുന്നു പ്രതാപ് ചന്ദ്ര സാരംഗിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും.സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷയിൽ ആയിരുന്നു യാത്ര. തെരഞ്ഞെടുപ്പിനെ നേരിടാൻ എല്ലാ സന്നാഹങ്ങളും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും സന്തോഷപൂർവ്വം നിരസിക്കുകയായിരുന്നു. സാരംഗി എന്ന യോഗിയുടെ മാതൃകാപരമായ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് അദ്ദേഹത്തിന്റെ തിളക്കമാർന്ന വിജയം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP