Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് കൊളംബയ് ലോട്ടറി നറുക്കെടുപ്പിൽ 7 മില്യൺ ഡോളറിന്റെ ലോട്ടറി നേടിയത് തൂപ്പ് ജോലിക്കാരന്; കോടീശ്വരനായിട്ടും തൊഴിൽ തുടരാനാഗ്രഹിച്ച് ഫിലിഫൈൻസ് സ്വദേശി

ബ്രിട്ടീഷ് കൊളംബയ് ലോട്ടറി നറുക്കെടുപ്പിൽ 7 മില്യൺ ഡോളറിന്റെ ലോട്ടറി നേടിയത് തൂപ്പ് ജോലിക്കാരന്; കോടീശ്വരനായിട്ടും തൊഴിൽ തുടരാനാഗ്രഹിച്ച് ഫിലിഫൈൻസ് സ്വദേശി

പി പി ചെറിയാൻ

കാനഡ: കാനഡയിൽ ജോലി ചെയ്യുന്ന വിറ്റൊ ഹലസൺ ബ്രിട്ടീഷ് കൊളംബയ് ലോട്ടറി നറുക്കെടുപ്പിൽ 7 മില്യൺ ഡോളറിന്റെ സമ്മാനത്തിനര്ഹനായി.2009 ൽ ഫിലിഫൈൻസിൽ നിന്നും ജോലി തേടിയാണ് വീറ്റൊ കാനഡിയിലെത്തിയത് ഇവിടെ ജാനിറ്റർ (തൂപ്പു ജോലി) ചെയ്തു വരികെയാണ് ലോട്ടറിയിലൂടെ ഭാഗ്യം തന്നെ തുണച്ചത്.മൂന്ന് മക്കളും, പേരക്കുട്ടികളുമായി താമസിക്കുന്ന വിറ്റൊ പുതിയൊരു വീടു വാങ്ങണമെന്നാഗ്രഹിക്കുന്നു എന്നാൽ താൻ ചെയ്തുവരുന്ന തൂപ്പു ജോലി ഉപേക്ഷിക്കുകയില്ലെന്നും, അദ്ദേഹം പറഞ്ഞു.

ലോട്ടോ 6/49 ടിക്കറ്റിന്റെ ആറ് നമ്പറുകൾ മാച്ച് ചെയ്തത് വിശ്വസിക്കാനായില്ലെന്നും മക്കളെ വിളിച്ചുവരുത്തി ഓൺലൈനിൽ നമ്പർ ശരിയാണെന്ന് ഉറപ്പ് വരുത്തിയതായും വിറ്റൊ പറഞ്ഞു.

58-ാമത് ജന്മദിനം ആഘോഷിച്ചു ദിവസങ്ങൾക്കുള്ളിലാണ് ഭാഗ്യം അദ്ദേഹത്തെ കടാക്ഷിച്ചത്. മെയ് 17 ന് 7 മില്യൺ ഡോളറിന്റെ ചെക്ക് ലോട്ടറി അധികൃതരിൽ നിന്നും ഏറ്റുവാങ്ങി.

ബ്രിട്ടീഷ് കൊളംബിയ ലോട്ടറി കോർപറേഷൻ വക്താവാണ് വിവരം ഔദ്യോഗികമായ് മാധ്യമങ്ങൾക്ക് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP