Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാധ്യമം ദിനപത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മാനേജ്മെന്റ് പഠന റിപ്പോർട്ട്; ജീവനക്കാരുടെ എണ്ണം ചുരുക്കണം; ശമ്പളവും ബോണസും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കണം; മിഡിൽ മാനേജ്മെന്റിലെ ഒരു വിഭാഗം വൻസാമ്പത്തിക തട്ടിപ്പ് നടത്തുന്നു; ധൂർത്തും അഴിമതിയും വ്യാപകം; കോപ്പികൾ കുറഞ്ഞു; മാധ്യമത്തിന്റെ പ്രതിസന്ധിയെ കുറിച്ചുള്ള പഠിക്കാൻ ജമാഅത്ത് ശൂറ തീരുമാനിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ

മാധ്യമം ദിനപത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മാനേജ്മെന്റ് പഠന റിപ്പോർട്ട്; ജീവനക്കാരുടെ എണ്ണം ചുരുക്കണം; ശമ്പളവും ബോണസും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കണം; മിഡിൽ മാനേജ്മെന്റിലെ ഒരു വിഭാഗം വൻസാമ്പത്തിക തട്ടിപ്പ് നടത്തുന്നു; ധൂർത്തും അഴിമതിയും വ്യാപകം; കോപ്പികൾ കുറഞ്ഞു; മാധ്യമത്തിന്റെ പ്രതിസന്ധിയെ കുറിച്ചുള്ള പഠിക്കാൻ ജമാഅത്ത് ശൂറ തീരുമാനിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ

ജംഷാദ് മലപ്പുറം

 കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രം ജീവനക്കാർക്ക് ശമ്പളംപോലും സമയത്തിന് കൊടുക്കാൻ കഴിയാത്തത്ര കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗൾഫ് പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളാണ് സ്ഥാപനത്തെ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. എന്നാൽ സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴും, തലപ്പത്തിരിക്കുന്ന സംഘടനയുടെ പ്രമുഖ നേതാക്കളുടെ ബന്ധുക്കൾ വൻതോതിൽ തട്ടിപ്പുനടത്തുന്നുവെന്നതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജമാഅത്തെ ഇസ്ലാമി ശൂറാതീരുമാന പ്രകാരം മാധ്യമം അഴിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇവയെ കുറിച്ചു പഠിക്കാൻ നിയോഗിച്ച അബ്ദുൽ ഹക്കീം നദ്വി കൺവീനറും, കൂട്ടിൽ മുഹമ്മദാലി, കെ.എ യൂസുഫ് ഉമരി, ടി.മുഹമ്മദ് വേളം എന്നിവർ അംഗങ്ങളുമായി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ അക്കമിട്ട് പറയുന്നുണ്ട്. 2019 ജനുവരി ഒമ്പതിലെ ശൂറാ തീരുമാനപ്രകാരമാണ് ഈ കമ്മിറ്റി നിലവിൽ വന്നത്. ഈ റിപ്പോർട്ട് പുറത്തുവിട്ടതിന്റെ പേരിലാണ് നേരത്തെ കൗൺസിൽ അംഗമായ ഖാലിദ് മൂസാ നദ്വിയെ സംഘടന സസ്‌പെൻഡ് ചെയ്തത്. 20 പേജുള്ള റിപ്പോർട്ട് ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പ്രതിസന്ധി മറികടക്കാനായി ജീവനക്കാരുടെ എണ്ണം ചുരുക്കണമെന്നും ശമ്പളവും ബോണസും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാപനത്തിന്റെ പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾക്ക് യൂണിയനുകളുടെ പിന്തുണ ആവശ്യമായ രീതിയിൽ ലഭിക്കുന്നില്ല. മജീദിയ വേജ്‌ബോർഡ് ക്ലാസ് നാലുപ്രകാരം ശമ്പളം സകെയിൽ നടപ്പാക്കിയതും തിരിച്ചടിയായി. ദേശാഭിമാനി അടക്കമുള്ള പത്രങ്ങൾ ക്ലാസ് ആറു പ്രകാരം മാത്രമാണ് ശമ്പളം നൽകുന്നത്. ആവശ്യമായ സാധ്യതാ പഠനം നടത്താതെ പുതിയ യൂണിറ്റുകൾ തുടങ്ങിയതും വൻ തിരിച്ചടിക്ക് കാരണമായതായും റിപ്പോർട്ട് പറയുന്നു.

മാധ്യമം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശമ്പളം വൈകുന്നത് ഉൾപ്പെടെ പ്രതിസന്ധി പ്രകടമായ സാഹചര്യത്തിൽ യൂണിയൻ നൽകിയ കത്തിന്റെ വെളിച്ചത്തിലാണ് ഈ വസ്തുതാന്വേഷണ സമിതി രൂപീകരിച്ചത്. യൂണിറ്റുകൾ സന്ദർശിക്കുകയും വിവിധ സെഷനുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ, വകുപ്പ് മേധാവികൾ, ജനറൽ മാനേജർമാർ, മാനേജ്‌മെന്റ് പ്രതിനിധികൾ, പ്രസ്ഥാന പ്രവർത്തകർ എന്നിവരുമായി സംസാരിക്കുകയും ആവശ്യമായ രേഖകൾ ശേഖരിക്കുകയും ലഭ്യമായ വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തെയ്യാറാക്കിയതെന്ന് അംഗങ്ങൾ റിപ്പോർട്ടിൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

റിപ്പോർട്ടിൽ അടിയന്തരമായ നടപ്പാക്കേണ്ട കാര്യങ്ങളായി പറയുന്നത് ഇവയാണ്:

1 ആവശ്യമില്ലാത്ത ജീവനക്കാരെ എന്തുവിലകൊടുത്തും പിരിച്ചുവിടുക.

2 മജീദിയ വേജ്ബോർഡ് ക്ലാസ് 6 ലേക്ക് മാറ്റാനുള്ള സാധ്യത പഠിക്കുക. ജീവനക്കാരെ ബോധ്യപ്പെടുത്തി അത് നടപ്പാക്കുക. മാധ്യമത്തിന്റെ ഏറ്റവും വലിയ ബാധ്യത ശമ്പളമാണ്. നിലവിൽ 3.19 കോടിരൂപയാണ് ശമ്പള ഇനത്തിൽ പ്രതിമാസം ചെലവഴിക്കുന്നത്.

3 ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ കുറക്കുമ്പോൾ, അവർക്കു നൽകേണ്ട ആനുകൂല്യങ്ങൾക്കായി പ്രോപ്പർട്ടി വിൽപ്പന നടത്തുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.

4 ഭക്ഷണം, അക്കോമഡേഷൻ, പത്രം തുടങ്ങിയ ശമ്പളമല്ലാതെ ജീവനക്കാർ കൈപ്പറ്റുന്ന മറ്റ് ആനുകൂല്യങ്ങൾ താൽക്കാലികമായി മരവിപ്പിക്കണം.

5 ഒരുമാസത്തെ ശമ്പളം ബോണസായി നൽകുന്നത്് നിർത്തലാക്കി പകരം ഇത് അടിസ്ഥാന ശമ്പളത്തിന്റെ 8 ശതമാനം മാത്രമാക്കി നിജപ്പെടുത്തുക.

6 കോട്ടയം യൂണിറ്റ് നിർത്തലാക്കുക.

7 തൃശൂർ, കണ്ണൂർ, ബംഗലൂരു യൂനിറ്റുകൾ സാറ്റലൈറ്റ് യൂണിറ്റുകൾ ആക്കുന്നതിനെപറ്റി ഗൗരവപൂർവം ആലോചിക്കുക.

മാധ്യമം വസ്തുതാന്വേഷണ റിപ്പോർട്ട് എന്ന തലക്കെട്ടിൽ 20പേജുകളിലായാണ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

ആമുഖം

മലയാള ദിനപത്രങ്ങൾക്കിടയി കിടയറ്റതും ജനഹൃദയങ്ങളിൽ സ്വീകാര്യതതയുമുള്ള പത്രങ്ങളിൽ ഒന്നാണ് മാധ്യമം. ഗൗരവമർഹിക്കുന്നതും സത്യസന്ധവുമായ വായനയാഗ്രഹിക്കുന്ന മലയാളികളുടെ ഇഷ്ട പത്രവും മാധ്യമം തന്നെ. കഴിഞ്ഞ മുപ്പത് വർഷക്കാലത്തെ മാധ്യമത്തിന്റെസാന്നിധ്യം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലുണ്ടാക്കിയ സ്വാധീനം വിമർശകർ പോലും അംഗീകരിക്കുന്നതാണ്. മാധ്യമം വായനക്കാരുടെ അകമഴിഞ്ഞ പിന്തുണയും പ്രൊത്സാഹനവും അതിന്റെ നിലനിൽപ്പിന് എക്കാലത്തും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മാധ്യമത്തിന്റെ നിലനിൽപ്പ് പലകാരണങ്ങളാൽ അനിവാര്യമാണെന്ന് മനസ്സിലാക്കുന്നു. അതിന്റെ ഗുണകാംഷികളുടെ പ്രാർത്ഥനയും ആശീർവാദവും പത്രത്തിന്റെ വളർച്ചയിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രതിസന്ധികളും വെ്ല്ലുവിളികളും എക്കാലത്തും മാധ്യമത്തോടൊപ്പമുണ്ടായിരുന്നു. ഭൗതികമായ കണക്കുകൂട്ടലിൽ ഒരിക്കലും വിജയിക്കാൻ സാധ്യതയുള്ള പത്രമായിരുന്നില്ല.

മാധ്യമം ഇന്ന് അതിന്റെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത് പ്രിൻഡ് മീഡിയ പൊതുവെ നേരിടുന്ന പതിസന്ധികളും മുഴുവൻ സംരഭങ്ങളെയും ഗുരുതരമായി ബാധിച്ച നോട്ട് നിരോധനം, ജി.എസ്.ടി, പ്രളയം, നിപ്പ തുടങ്ങി സാമ്പത്തിക മേഖലയെ തകിടം മറിച്ചിട്ട പൊതു കാരണങ്ങളും മാധ്യമത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതിലുപരി ഗൾഫ് മാധ്യമം പ്രതിസന്ധിയിലായതും മാധ്യമത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചിരിക്കുന്നു. ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കാൻ സാധിക്കുന്നില്ല. അവരുടെ അസംതൃപ്തി നാളുകൾ കഴിയും തോറും വർധിച്ചുവരികയാണ്. പ്രതിസന്ധി പൊടിപ്പും തൊങ്ങലും ചേർത്ത് സോഷ്യൽ മീഡിയ ഉൾപ്പെടെ എറ്റെടുക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു.

പ്രതിസന്ധിയുടെ കാരണം

അച്ചടി മാധ്യമങ്ങളെല്ലാം പൊതുവെ പ്രതിസന്ധിയിലാണ്, തേജസ് അടച്ചുപൂട്ടി. മറ്റു പത്രങ്ങളിൽ പലതും എഡിഷനുകൾ വെട്ടിക്കുറച്ചു. പേജുകളുടെ എണ്ണം കുറച്ചു. ജീവനക്കാരുടെ എണ്ണം കുറച്ചു.

പ്രിന്റ് മീഡിയകൾ പൊതുവായി അനുഭവിക്കുന്ന പ്രതിസന്ധികൾ

1 വിഷ്വൽ മീഡിയയും സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയയും
2 ന്യൂസ് പ്രിന്റിന് ഉണ്ടായ അമിത വിലവർധനവ്
3 നോട്ട് നിരോധനം, ജി എസ് ടി. പ്രായം
4 ഗൾഫ് പ്രതിസന്ധി

മാധ്യമം ദിനപത്രം സവിശേഷായി അനുഭവിക്കുന്ന പ്രതിസന്ധികളുടെ കാരണം മറ്റുചിലതുകൂടിയാണ്.

1 ഗൾഫ് പ്രതിസന്ധി ഗൾഫ് മാധ്യമത്തെ സാരമായി ബാധിച്ചത്. യാതൊരുവിധ നിയമപരിരക്ഷയുമില്ലാതെ പ്രവർത്തിക്കുന്ന ഗൾഫ് മാധ്യമം എക്കാലത്തും വരുമാന മാർഗമായിരിക്കില്ലെന്നും അതുവഴി ലഭിക്കുന്ന വരുമാനം ഏതുനിമിഷവും നിലയ്ക്കാനിടയുണ്ടെന്നും കണക്കുകൂട്ടി ബജറ്റ് തയ്യാറാക്കുന്നതിലും അതനുസരിച്ച് സ്ഥാപനത്തിന്റെ നടത്തിപ്പ് ക്രമീകരിക്കുന്നതിലും വേണ്ടത ജാഗ്രത പാലിക്കാൻ സാധിക്കാതെ പോയി. അതോടൊപ്പം ഗൾഫ്പ്രതിസന്ധി മുൻകൂട്ടി കാണുന്നതിലും അനുസരിച്ച് സാമ്പത്തിക ക്രമീകരണം വരുത്തുന്നതിലും വരുമാനം സൂക്ഷ്മതയോടെ വിനിയോഗിക്കുന്നതിലൂം മാധ്യമത്തിന് വിജയിക്കാനായില്ല

2. മാധ്യമം സമൃദ്ധമായിരുന്ന കാലത്ത് കൈകൊണ്ട് ചില നടപടികൾ മാധ്യമത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതിൽ മുഖ്യ ഘടകമായി വർത്തിച്ചിട്ടുണ്ട്. ഉദാ:മജീദിയ വേജ് ബോർഡ് ക്ലാസ് 4 പ്രകാരം ശമ്പള സ്‌കെയിൽ നടപ്പിലാക്കിയത്. വൻ സാമ്പത്തിക ശേഷിയുള്ള കേരളത്തിലെ പ്രബല പത്രങ്ങൾ മജീദിയ വേജ് ബോർഡ് നടപ്പിലാക്കുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് നാം ഇത് നടപ്പിലാക്കി. ആദ്യമായി മജീദിയ വേജ്‌ബോഡ് നടപ്പിലാക്കിയ മലയാള പത്രം എന്ന ഖ്യാതി മാധ്യമത്തിന്റെ ഇമേജ് ബിൽഡ്‌ചെയ്യുന്നതിൽ പ്രധാന ഘടകമായിട്ടുണ്ട്. തൊഴിലാളി സൗഹ്യദ പ്ത്രസ്ഥാപനം എന്ന വിശേഷണത്തിനും അതുവഴി മാധ്യമം അർഹമായി. എന്നാൽ ഇന്ന് നാമനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണങ്ങളിലൊന്ന് ഇതാണ് എന്ന് പറയാതിരിക്കാനാകില്ല. നമ്മേക്കാൾ ആസ്തിയും വരുമാനവുമുള്ള മനോരമയും മാത്യഭൂമിയുമുൾപ്പെടെ മലയാള പത്രങ്ങൾ വർഷങ്ങൾക്ക് ശേഷമാണ് മജീദിയ വേജ് ബോർഡ് നടപ്പിലാക്കിയത്.
മത്രമല്ല ദേശാഭിമാനി ഇപ്പോഴും ക്ലാസ് 6 പ്രകാരം മാത്രമാണ് ശമ്പളം നൽകിവരുന്നത്. നാമാകട്ടെ ക്ലാസ് 4 പ്രകാരം വർഷങ്ങളായി ശമ്പളം നൽകി ക്കൊണ്ടിരിക്കുന്നു.

3. ആവശ്യമായ സാധ്യതാ പഠനം നടത്താതെ പൂതിയ യൂണിറ്റുകൾ ആരംഭിച്ചതും, അതിന്റെ ഭാഗമായി സ്ഥലം കണ്ടെത്തൽ, കെട്ടിട നിർമ്മാണം, മെഷീനറികൾ സ്ഥാപിക്കൽ എന്നീ കാര്യങ്ങളിലുണ്ടായ അമിതവേഗതയും അവബോധയില്ലായ്മയും ദീർഘവീക്ഷണക്കുറവും മാധ്യമത്തിന്റെ പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചിട്ടുണ്ട്. മൂംബൈ യൂണിറ്റ് അടച്ചുപൂട്ടി. ബെംഗളൂരു, കോട്ടയം യൂണിറ്റുകൾ നഷ്ടത്തിലാണ്. തിരുവനന്തപുരത്ത് പുതിയ പ്രസ് സ്ഥാപിക്കുന്നതിന് പകരം മറ്റു ചില ഓപ്ഷനുകളുണ്ടായിരുന്നത് അർഹിക്കുന്ന ഗൗരവത്തിൽ
പരിഗണിച്ചില്ല. കൊച്ചിയിൽ പ്രസ്സ് സ്ഥാപിച്ച് രണ്ട് വർഷത്തിന് ശേഷവും പ്രവർത്തനമാരംഭിക്കാൻ സാധിച്ചിട്ടില്ല ഇപ്പുറം യൂണിറ്റിൽ 10 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച പാക്കിങ് പൗണ്ടിങ് മെഷീൻ 1 വർഷമായി തുടരുന്ന തകരാർ പരിഹരിക്കാൻ സാധിക്കാതെ കൗണ്ടിങ് പാർട്ട് നിർത്തിവെക്കേണ്ടി വന്നു. പ്രസ്സിന്റെ കൂടെ സ്ഥാപിച്ച 10 ലക്ഷം രൂപ വിലയുള്ള പാർട്ടർ ഫോൾഡർ ഒരു ദിവസം പോലും പ്രവർത്തിപ്പിച്ചിട്ടില്ല. കണ്ണൂരിൽ പുതിയ പ്രസ് തുടങ്ങാനുള്ള തീരുമാനവും അനുചിതമായിരുന്നു.

4 അശാസ്ത്രീയവും അനാവശ്യവുമായ നവീകരണ പ്രവർത്തികളും മാധ്യമത്തിന് സാമ്പത്തികമായി പരിക്കൽപ്പിച്ചിട്ടുണ്ട്. ഉദാ: കണ്ണൂരിൽ പുതിയ സ്ഥലമെടുത്ത് പ്രസ്റ്റും യൂണിറ്റും മാറ്റി സ്ഥാപിക്കുവാൻ തീരുമാനിച്ചതിന് ശേഷമാണ് നിലവിലെ വാടകക്കെട്ടിടത്തിൽ 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തികൾ നടത്തിയത്. പിന്നീട് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോളാണ് പുതിയ പദ്ധതി ഉപേക്ഷിച്ചത്. പുതിയ യൂനിറ്റ് നിർമ്മാണത്തിനായി ദേശീയ പാത ബൈപ്പാസിലെ കിഴുത്തള്ളിയിൽ വാങ്ങിയ സ്ഥലമാകട്ടെ റോഡ് വികസനത്തിനായി ദേശീയ പാതാ അഥോറിറ്റി എടുക്കാൻ സാധ്യതയുള്ളതാണ്, റോഡ് വികസനത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്ത് ലക്ഷങ്ങൾ ചെലവഴിച്ച് കരിങ്കൽ ഭിത്തി നിർമ്മിക്കുകയും കോൺക്രീറ്റ് പാലം പണിയുകയും ചെയ്തത് വഴി വൻ സാമ്പത്തിക ബാധ്യതയാണ് സ്ഥാപനത്തിന് ഉണ്ടാക്കിയത്.

കോഴിക്കോട് സിറ്റി യൂണിറ്റിലും 50 ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരണ പ്രവ്യത്തികൾ നടത്തിയെങ്കിലും പഴയ കെട്ടിടത്തിൽ ചോർച്ചയുൾപ്പെടെ ഇപ്പോഴും നിലനിൽക്കുന്നു. വർഷക്കാലമായാൽ വെള്ളം കയറുന്ന പ്രശ്‌നത്തിനും പരിഹാരമായില്ല. ആവശ്യത്തിലധികം സ്റ്റാഫുകളുടെ നിയമനവും സ്റ്റാഫുകളുടെ അശാസ്ത്രീയമായ വിന്യാസവും. 2017 നവംബറിൽ 42 ജീവനക്കാരാണ് മാധ്യമത്തിലുണ്ടായിരുന്നത്, നിലവിൽ 150 ജീവനക്കാരാണുള്ളത്. മാധ്യമം നടന്നുപോകണമെങ്കിൽ ഇപ്പോൾ ഉള്ളതിന്റെ മൂന്നിൽ രണ്ട് ജീവനക്കാർ മതിയാകും എന്നാണ് പ്രാഥമിക പഠനത്തിൽ നിന്നും ബോധ്യപ്പെടുന്നത്. അൽപം ഞെരുങ്ങിയാൽ പകുതി സ്റ്റാഫുകളെ കൊണ്ടും മാധ്യമം വേണമെങ്കിൽ നടത്തുവാൻ സാധിക്കും.

6 ജീവനക്കാർ അവരെ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവ്വഹിക്കാതിരിക്കുമ്പോഴും ഉത്തരവാദിത്ത നിർവ്വഹണത്തിന് യോഗ്യതയില്ലാതെ വരുമ്പോഴും ജീവനക്കാരോട് മേധാവികൾക്ക് അതൃപ്തി ഉണ്ടാകുമ്പോഴും അവർക്കെതിരെ നടപടി സ്വീകരിക്കുകയോ അവരുടെ ക്രയശേഷി പൊസിറ്റീവായി ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതിന് പകരം ആവശ്യമില്ലാത്ത തസ്തികകൾ ക്രിയേറ്റ് ചെയ്ത് സ്ഥാപനത്തിന് സാമ്പത്തിക ഭാരമുണ്ടാകും വിധം അത്തരക്കാരെ കുടിയിരുത്തുന്ന സമീപനം സ്ഥാപനത്തിന് നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അബ്ദുല്ലകാരന്തൂർ, വി.ടി ജലീൽ, സഈദ് തിരുവനന്തപുരം, ഹസ്സൻ കോയ സാഹിബ്, ഉസാമത്ത്, കെ.ടി സ്വദറുദ്ദീൻ, ടി.കെ റഷീദ്, എ.ഇ നസീർ എന്നിവർ ഇങ്ങനെ പലകാരണങ്ങളാൽ ഒതുക്കപ്പെട്ടവരിൽ ചിലരാണ്.

7, ഇൻസെന്റീവുകൾ, സ്‌കീം കോപ്പികൾ, ഇവെന്റുകൾ എന്നീ പ്രൊമോഷൻ പരിപാടികൾ നടപ്പിലാക്കുന്നതിലെ സൂക്ഷ്മതക്കുറവ്

മാധ്യമം യൂണിയനുകൾ

മാധ്യമം എംപ്ലോയീസ് യൂനിയൻ, മാധ്യമം ജേണലിസ്റ്റ് യൂണിയൻ എന്നീ രണ്ട് യൂണിയനുകളാണ് മാധ്യമത്തിൽ പ്രവർത്തിക്കുന്നത്. രണ്ട് യൂനിയനുകളും വർഷങ്ങളായി സ്ഥാപനത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിൽ കിയാത്മകമായി പങ്കുവഹിക്കാൻ കഴിയുന്നതായിരിക്കണം യൂനിയനുകൾ, അതോടൊപ്പം സ്ഥാപനത്തിൽ ജോലി ചെയ്യുന്നജീവനക്കാരുടെ ന്യായവും അർഹവുമായ അവകാശങ്ങൾ നേടിയെടുക്കുവാനും സംരക്ഷിക്കുവാനും യൂണിയൻ പ്രവർത്തനങ്ങൾ വഴി സാധിച്ചേക്കും. ഇരു യൂണിയനുകളിലുമായി രണ്ട് തരം ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. മാധ്യമത്തിന്റെ സുഗമമായ നടത്തിപ്പ് ആഗ്രഹിക്കുന്ന നിഷ്‌കളങ്കരായ ജീവനക്കാരാണ് അതിലൊരു വിഭാഗം. തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കലും അവ സംരക്ഷിക്കലും മുഖ്യ പരിഗണനയായി കാണുന്നവതാണ് മറ്റൊരു വിഭാഗം, മാധ്യമത്തിന്റെ സുഗമമായ നടത്തിപ്പ് എന്നതിനേക്കാൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുവാനും അധികാരങ്ങൾ സ്ഥാപിക്കുവാനുമാണ് യൂണിയനുകൾ കൂടുതൽ പ്രാമുഖ്യം നൽകി വരുന്നത്. എന്നാൽ പല ഘട്ടങ്ങളിൽ യൂണിയൻ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമർഹിക്കുന്നതും പരിഹാര നടപടികൾ അനിവാര്യമായതുമാണ് എന്ന കാര്യത്തിൽ തർക്കമില്ല.

യൂണിയൻ ഉന്നയിച്ച വിഷയങ്ങളെ ക്രിയാത്മകമായി സമീപിക്കുകയും പരിഹാരം കാണുകയും ചെരേണ്ടതുണ്ട്. എന്നാൽ യൂണിയനുകൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ സ്ഥാപനത്തെ രക്ഷപ്പെടുത്തുവാനാണെന്ന് പറയുമ്പോഴും ജീവനക്കാരുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്നതിനപ്പുറം സ്ഥാപനവുമായി പല വിഷയങ്ങളിലും അവർ സഹകരിക്കുന്നില്ല എന്നതും വസ്തുതയാണ്. ജേർണലിസിറ്റ് യൂണിയനാണ് നിസ്സഹകരണത്തിൽ മുൻപന്തിയിലുള്ളത്.

ജേർണലിസ്റ്റ് യൂണിയൻ ഉന്നയിക്കുന്ന പ്രധാന വാദമാണ് എഡിറ്റോറിയൽ ഡിഗ്നിറ്റി. പത്രസ്ഥാപനത്തിന്റെ പൊതുനിയമങ്ങൾ തങ്ങൾക്ക് ബാധകമാകുകയില്ലെന്ന ഒരുതരം ഈഗോയിസമാണ് ഡിഗ്നിറ്റി വാദം മുഖേന വളരുന്നത്. മാധ്യമത്തിന് അതിന്റെ ഐഡിയോളജിക്കനുസൃതമായ പോളിസി ഡിഗ്നിറ്റി പ്രധാനം. സ്ഥാപനത്തിന്റെ പൊതുവായ നിലനിൽപ്പിനും മുന്നേറ്റത്തിനും ആവശ്യമായ നിയമങ്ങള്ൾ ല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. എന്നാൽ പത്രസ്ഥാപനത്തിന്റെ ഏറ്റവും പ്രധാന ഭാഗമാണ് എഡിറ്റോറിയൽ സെഷൻ. അവർക്ക് ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുവാൻ ആവശ്യമായ സ്വാതന്ത്ര്യവും സൗകര്യങ്ങളും നൽകുന്നതിൽ മാനേജ്‌മെന്റ് ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്

നൈറ്റ് അലവൻസ്:

രാത്രി 11 മണിക്ക് ശേഷം ജോലി ചെയ്യുന്നവർക്ക് നൽകുന്ന പ്രത്യക അലവൻസാണിത്. ഇത് ദുരുപയോഗം ചെയ്യുന്നത് തടയുവാൻ ഉണ്ടാക്കിയ ക്രമീകരണങ്ങൾ തൊഴിലാളി വിരുദ്ധ സമീപനങ്ങൾ എന്നാരോപിച്ച് ഇന്നും എതിരിക്കുകയാണ് യൂനിയൻ ചെയ്യുന്നത്. ഇതിൽ വരുത്തിയ ക്രമികരണം വഴി മാസം 20,000 രൂപ വരെ പാഴാകുന്നത് തടയുവാൻ സാധിച്ചിട്ടുണ്ട്.

2 എൽ.ഒ.പി: ജോലിക്ക് ഹാജരാകാതിരിക്കുകയും ലീവിന് അപേക്ഷിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ സമയത്താണ് ഇത് നിയന്ത്രിക്കുവാനായി അങ്ങനെ ചെയ്യുന്നവരുടേത് ആബ്‌സൈറ്റ് ആയി പരിഗണിക്കുമെന്ന് നോട്ടി നൽകണ്ടി വന്നത്. ഇത് നടപ്പിലാക്കുവാൻ ആവശ്യത്തിലധികം സമയം അനുവദിച്ച് കൊടുത്തിട്ടും നിരന്തരം ഓർമ്മപ്പെടുത്തിയിട്ടും ചില ജീവനക്കാർ തയ്യാറാകാതെ വന്നപ്പോഴാണ് ഇത് നടപ്പിലാക്കുവാൻ തിരുമാനിക്കുന്നത്. ഇത് അംഗീകരിക്കുവാനും യൂനിയൻ തയ്യാറായിട്ടില്ല.

3 ഇവാലുവേഷൻ/പെർഫോമൻസ് റിപ്പോർട്ട് ഓരോ യൂനിറ്റും സ്വയം പര്യാപ്തമാക്കുന്നതിന്റെ ഭാഗമായി അതത് യൂനിറ്റുകൾ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. പദ്ധതി എല്ലാ മാസവും അവലോകനം ചെയ്യുന്നതിനായി റിപ്പോർട്ട് കോർപ്പറേറ്റ് ഓഫീസിലേക്ക് അയക്കണമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ കണ്ണൂർ, ത്യശൂർ, കൊച്ചി, കോട്ടയം യൂനിറ്റുകളിലെ എഡിറ്റോറിയൽ വിഭാഗം ഇതിനോട് സഹകരിച്ചില്ല. റിപ്പോർട്ട് ലഭ്യമാക്കാൻ പലവിധ ശ്രമങ്ങൾ നടത്തിയിട്ടും വഴങ്ങാതെ അവസാനം നിർണ്ണിത ദിവസങ്ങൾക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്ന് സെക്രട്ടറി കത്ത് നൽകിയപ്പോൾ മാത്രമാണ് റിപ്പോർട്ട് നൽകാൻ അവർ തയ്യാറായത്. സഹകരിക്കേണ്ടതില്ല എന്ന് ജേണലിസ്റ്റ് യൂനിയൻതീരുമാനമായിരുന്നു.

4. മാസം നടക്കുന്ന എഡിറ്റോറിയൽ മീറ്റിങ്

രണ്ട് മാസത്തിലൊരിക്കൽ നടക്കുന്ന എഡിറ്റോറിയൽ മീറ്റിംഗിൽ കോഴിക്കോട് വരുന്ന ജീവനക്കാർ പുറമെയുള്ളവർ ഹോട്ടലുകളിൽ താമസിക്കുക വഴി ഉണ്ടാകുന്ന ചെലവ് നിയന്ത്രിക്കുന്നതിനായി ഹെഡ് ഓഫീസിലെ ക്വാർട്ടേഴ്‌സ് ഉപയോഗിക്കണമെന്നും ഭക്ഷണം കാന്റീനിൽ നിന്നും കഴിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.ഇതും അംഗീകരിക്കാൻ ജേണലിസ്റ്റ്് യൂനിയൻ തയ്യാറായിരുന്നില്ല. സ്വതന്ത്ര പത്രപ്രവർ ത്തനത്തിന് മാനേജ്മന്റ് കൂച്ചുവിലങ്ങിടുന്നു എന്നായിരുന്നു അവരുടെ ന്യായം.

5 റിലീഫ്

പ്രയബാധിതരായ ജീവനക്കാരെ സഹായിക്കാൻ മാധ്യമം റിക്രിയേഷൻ ക്ലബും ഇരു യൂനിയനുകളും സംയുക്തമായ മാധ്യമ അഡ്‌മിൻ ജനറൽ മാനേജറിന്റെ അധ്യക്ഷതയിൽ യോഗം ചേരുകയും സംയുക്ത സഹായ പദ്ധതിയുമായി മുമ്പോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇടക്ക് വെച്ച് ജേണലിസ്റ്റ് യൂനിയൻ ഈ സദുദ്യമത്തിൽ നിന്നും പിന്മാറി. ഇത് മറ്റുള്ളവർക്ക് വലിയ പ്രയാസമുണ്ടാക്കി. പിന്നിട് അവർ മാത്രമായി ദുരിത ബാധിതരെ സഹായിക്കുവാനെന്ന പേരിൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും നിർണ്ണിത സംഖ്യ ശേഖരിച്ച് യൂനിയനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോൾ മാനേജ്‌മെന്റ് നിരസിക്കുകയാണ് ചെയ്തത്.മാനേജ്‌മെന്റ് നടപ്പിലാക്കിയ ഇത്തരം നടപടിക്രമങ്ങളുടെ മറുവശം യൂനിയനുകൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഇതിൽ വസ്തുതയുണ്ടെന്നാണ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടത്.

എഡിറ്റോറിയൽ കണ്ടന്റ്

1 പത്രത്തിന്റെ യഥാർഥ വളർച്ച വായനക്കാരുടെയും കോപ്പിയുടെയും വളർച്ചയാണ്, പരസ്യ ലഭ്യത പോലും ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. കോപ്പികൾ വർദ്ധിക്കുന്നത് കണ്ടന്റിന്റെ മികവിനെ ആശയിച്ചിരിക്കുകയും ചെയ്യുന്നു. മികവുറ്റ എഡിറ്റോറിയൽ ടീം, അതിന് പിന്തുണയേകുന്ന സർക്കുലേഷൻ വിങ് ഇത് രണ്ടിന്റെയും ഫലമായി ഇരിക്കുന്ന പരസ്യം എന്നതാണ് ഒരു മികച്ച പതത്തിന്റെ മുൻഗണനാ ക്രമം. ഈ മുൻഗണനാ ക്രമം പാലിക്കാൻ മാധ്യമം മാനേജ്‌മെന്റിന് സാധിക്കുന്നില്ല എന്നാണ് ഈ കമ്മിറ്റിയുടെ വിലയിരുത്തൽ. നമ്മുടെ മുൻഗണനാ ക്രമത്തിൽ ഒന്നാം സ്ഥാനം ഇപ്പോൾ പരസ്യമാണ്. പരസ്യആശ്രയിച്ചാണ് പതം നിലനിൽക്കുന്നത് എന്ന ധാരണയിലേക്ക് സ്ഥാപന മേധാവി
കൾ പൊതുവെ എത്തിയിരിക്കുന്നു. ഇവന്റുകൾ നടത്തുനിന്നും പരസ്യങ്ങൾക്കുമാണ്. നമ്മുടെ സമയവും അധ്വാനവും ഏറ്റവുമധികം വിനിയോഗിക്കുന്നത്.

2 പത്രത്തിന്റെ ക്വാളിറ്റിയാണ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിൽ മുഖ്യഘടകം. മാധ്യമത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ക്വാളിറ്റി കണ്ടന്റിനെ ആസ്പദമാക്കിയാണ്. രാഷ്ട്രീയമായും സാമ്പത്തികമായും കണ്ടന്റ് കോബ്രമൈസ് ചെയ്യുന്ന സമീപനമായിരുന്നില്ല മാധ്യമത്തിന്റേത്. ഇൻവെസ്റ്റി ഗേറ്റീവും അഗ്രസീവുമായിരുന്ന പത്രപ്രവർത്തന ശൈലിയും സംസ്‌കാരവും മാറി എല്ലാവരെയും ത്യപ്തിപ്പെടുത്തുക എന്ന ശൈലിക്ക് നാം പതുക്കെയാണെങ്കിലും മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാരെയും പരസ്യദാതാക്കളെയും പിണക്കാതെ മറ്റുപ്രതങ്ങളെ പോലെ ഒരുതരം കോംമ്പർമൈസ് പത്രപ്രവർത്തനശൈലിയാണ് നാം തുടരുന്നത്.

3, പത്രത്തിന്റെ നിലനിൽപ്പ് പരസ്യത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്നത് വസ്തുതയാണ്. അതിനാൽ പരസ്യ ലഭ്യത ഉറപ്പുവരുത്തുകയും മാർക്കറ്റിംഗിൽ കാര്യമായി ശ്രദ്ധിക്കുകയും വേണം. അതാടൊപ്പം കണ്ടന്റ് മികവ് ഉറപ്പുവരുത്തുവാൻ കൂടി സാധിക്കണം. നിലവിൽ കണ്ടന്റ് സൈഡിൽനിന്ന് നോക്കുമ്പോൾ മാധ്യമത്തെ ഒരു തരം മുരടിപ്പ് ബാധിക്കുകയോ പിറകാട്ട് പോകുകയാ ചെയ്തിട്ടുണ്ട് എന്ന വിലയിരുത്തലുണ്ട്. മാധ്യമത്തിന്റെ കണ്ടന്റ് സൈഡ് പെർഫെക് ആക്കുന്നതിന്റെ ഭാഗമായി ഒരു എഡിറ്റോറിയൽ ലീഡർഷിപ്പിന്റെ അഭാവം പ്രകടമാണ്. ഓൺലൈൻ വാർത്തകളിൽ വരുന്ന ഗുരുതര അപാകതകൾ, മാധ്യമത്തിന്റെ നയത്തിന് വിരുദ്ധമായി വരുന്ന വാർത്തകൾ, പെയ്ഡ്
ന്യൂസുകളെന്ന് തോന്നിക്കുന്ന വാർത്തകൾ, അവോയ്ഡ് ന്യൂസുകൾ (താൽപര്യങ്ങൾക്കും സമ്മർദിക്കും വഴങ്ങി പ്രസിദ്ധീകരിക്കുകയും ഒഴിവാക്കുകയും ചെയ്യണ്ടി വരുന്നവാർത്തകൾ) ഉൾപ്പെടെ കർശന നിരീക്ഷണത്തിനും ആവശ്യമുള്ള സന്ദർഭങ്ങളിൽ നടപടിസ്വീകരിക്കുവാനും സാധിക്കുന്ന എഡിറ്റോറിയൽ ലീഡർഷിപ്പ് അനിവാര്യമാണ്.

ഇൻസെന്റീവ്

1, ഒരു പത്ര സ്ഥാപനം എന്ന നിലയിൽ മുഖ്യമായും അതിന്റെ ബിസിനസ് സർക്കുലേഷനും പരസ്യവും ആസ്പദമാക്കിയാണ് നിലനിൽക്കുന്നത്. ആയതിനാൽ ആ മേഖലയിൽ അധ്വാനിക്കുന്ന ജീവനക്കാർക്ക് ആവശ്യമായ പ്രാത്സാഹനം ലഭിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഇൻസെന്റീവ് സമ്പ്രദായം നടപ്പിലാക്കിയത്. എന്നാൽ ഇതിന്റെ ഗുണഫലം ഫീൽഡിൽ പ്രവർത്തിക്കുന്ന ബിസിനസ് എക്‌സിക്യൂട്ടീവുകൾക്ക് ലഭ്യമാകുന്നതിനേക്കാൾ മജീദിയ ബോഡ് പ്രകാരം ഉയർന്ന ശമ്പളം വാങ്ങുന്ന മാനേജർമാർക്കാണ് ലഭിച്ചുപോന്നിരുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാൻ പ്രയാസപ്പെടുന്ന സന്ദർഭങ്ങളിൽ പോലുംഉയർന്ന ശമ്പളം ലഭിക്കുന്നവർ ഇൻസെന്റീവ് ഇനത്തിൽ വലിയ തുകകൾ കൈപറ്റി.

2, 2017-2018 സാമ്പത്തിക വർഷം മാധ്യമത്തിന്റെ പ്രതിസന്ധി രൂക്ഷമാകാൻ തുടങ്ങിയകാലമാണ്. ശമ്പളം ക്യത്യ സമയത്ത് നരികുന്നതിൽ വീഴ്ച സംഭവിച്ച് തുടങ്ങിയത് 2018 ആദ്യ മാസങ്ങളിലാണ്. ഈ കാലയളവിൽ പരസ്യ വിഭാഗത്തിലെ വ്യക്തികൾ മാത്രം
2541000 രൂപയാണ് ഇൻസെന്റീവ് ഇനത്തിൽ കൈപറ്റിയത്. പരസ്യ വിഭാഗത്തിൽ 612219500 രൂപയും സർക്കുലേഷൻ വിഭാഗത്തിൽ 2,001,35,00 രൂപയുമാണ് 2017-18വർഷത്തിൽ ഇൻസെന്റീവ് നൽകിയത്. 2014-2015 സാമ്പത്തിക വർഷത്തിൽ 190859400 രൂപയാണ് ഇൻസെന്റീവ് ഇനത്തിൽ പരസ്യ വിഭാഗത്തിലെ ജീവനക്കാർക്ക് വേണ്ടി ചെലവഴിച്ചത്. ഇതിൽ 144141900 രൂപ വെറും 5 വ്യക്തികൾ മാത്രം കരസ്ഥമാക്കിയതാണ്.2016-17 സാമ്പത്തിക വർഷം 212010200 രൂപയാണ് സർക്കുലേഷൻ വിഭാഗത്തിൽ ഇൻസന്റീവ് കൊടുത്തതെങ്കിൽ അതിൽ കോർപ്പറേറ്റ് സർക്കുലേഷൻ മാനേജർ കൈപറ്റിയത് 486146,00 രൂപയാണ്. അത് വർഷം പരസ്യ വിഭാഗത്തിൽ ഇൻസെന്റീവ് നൽകിത് 612319503രൂപയുമാണ്.

3 കോഴിക്കാട്, കൊച്ചി, ത്യശൂർ യൂനിറ്റുകൾ ലാഭകരമാണ്. മലപ്പുറം യൂനിറ്റും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നില്ല. കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, ബാംഗ്ലൂർ യൂനിറ്റുകളാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്നത്. ഇതിൽ കോട്ടയം യൂനിറ്റ് നിർത്തലാക്കുകയും മറ്റു നഷ്ടത്തിലോടുന്ന യൂനിറ്റുകൾ സാറ്റലൈറ്റ് യൂനിറ്റുകളാക്കുകയും ചെയ്താൽ വലിയ പ്രയാസങ്ങളില്ലാതെ നടത്തിക്കൊണ്ട് പോകാനാകും. എന്നാൽ കാർപ്പറേറ്റ് ഓഫീസിലെ ഭീമമായ ചെലവ് നിയന്ത്രിക്കുവാൻ ആവശ്യമായി ക്രമീകരണങ്ങൾ അടിയന്തര സ്വഭാവത്തിൽ നടപ്പിലാക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP