Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തർപ്രദേശിൽ ബുർഖ ധരിച്ചെത്തിയ മുസ്ലിം സ്ത്രീകൾക്ക് മെട്രോയിൽ യാത്രാനുമതി നിഷേധിച്ചത് ദേഹപരിശോധന നടത്താൻ വനിതാ സരക്ഷാ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ; മൈവൈയ മെട്രോ സ്‌റ്റേഷനിൽ പ്രവേശനം നിഷേധിച്ചത് ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകൾക്ക്

ഉത്തർപ്രദേശിൽ ബുർഖ ധരിച്ചെത്തിയ മുസ്ലിം സ്ത്രീകൾക്ക് മെട്രോയിൽ യാത്രാനുമതി നിഷേധിച്ചത് ദേഹപരിശോധന നടത്താൻ വനിതാ സരക്ഷാ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ; മൈവൈയ മെട്രോ സ്‌റ്റേഷനിൽ പ്രവേശനം നിഷേധിച്ചത് ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഉത്തർപ്രദേശിൽ ബുർഖ ധരിച്ചെത്തിയതിന്റെ പേരിൽ മുസ്ലിം സ്ത്രീകൾക്ക് മെട്രോയിൽ യാത്ര നിഷേധിച്ചു. ബുർഖ ധരിച്ചെത്തിയ അഞ്ച് മുസ്ലിം സ്ത്രീകളെയാണ് ലഖ്നൗ മെട്രോയിൽ കയറാൻ അനുവദിക്കാതിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളായ അഞ്ച് മുസ്ലിം സ്ത്രീകളാണ് ണ് ലഖ്നൗ മെട്രോയുടെ മൈവൈയ സ്റ്റേഷനിൽ യാത്രയ്ക്കായി എത്തിയത്. എന്നാൽ, ഇവരെ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു.

സ്റ്റേഷനിൽ സ്ത്രീകളായ സുരക്ഷാ ജീവനക്കാർ ഇല്ലായിരുന്നു. അതിനാൽ മുസ്ലിം സ്ത്രീകളുടെ ദേഹപരിശോധന സാധ്യമല്ലെന്ന് പറഞ്ഞാണ് പുരുഷന്മാരായ സുരക്ഷാ ജീവനക്കാർ ഇവർക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതോടെ ഇവരുടെ യാത്ര മുടങ്ങി.

ടിക്കറ്റുകൾ മടക്കിനൽകിയ ഇവർ പണം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടു. യാത്ര മുടങ്ങിയതിനെ തുടർന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന മാസ് ഫവാസ് എന്ന കുടുംബാംഗം ലഖ്‌നൗ മെട്രോ റെയിൽ കോർപ്പറേഷന് പരാതി നൽകി.

പരാതി ലഭിച്ചതായി മെട്രോ റെയിൽ അധികൃതർ വ്യക്തമാക്കി. അന്വേഷണം നടക്കുന്നുണ്ടെന്നും ആരോപണം ശരിയാണോയെന്ന കാര്യം വേഗം തന്നെ കണ്ടെത്തുമെന്നും മെട്രോ അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP