Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർലമെന്റിലേക്ക് പോകുമ്പോൾ എക്‌സ്പീരിയൻസുള്ള മുരളി ചേട്ടന്റെ ഉപദേശങ്ങൾ അത്യാവശ്യമെന്ന് എഎം ആരിഫ്; പാർട്ടിയുടെ ഏക എംപിയായതിനാൽ വെല്ലുവിളികളും കടുത്തതെന്ന് ഇടത് ഒറ്റയാൻ; ആലപ്പുഴയുടെ പുതിയ എംപി എൽഡിഎഫുകാരനെങ്കിലും ഞങ്ങൾ ഒറ്റക്കെട്ടെന്ന് കെ മുരളീധരൻ; ബിജെപിക്ക് ഒന്നും നൽകാത്ത സംസ്ഥാനത്തോടുള്ള അവഗണന തുടരുമെന്ന് അറിയാമെന്നും മുരളിയുടെ പ്രതികരണം

പാർലമെന്റിലേക്ക് പോകുമ്പോൾ എക്‌സ്പീരിയൻസുള്ള മുരളി ചേട്ടന്റെ ഉപദേശങ്ങൾ അത്യാവശ്യമെന്ന് എഎം ആരിഫ്; പാർട്ടിയുടെ ഏക എംപിയായതിനാൽ വെല്ലുവിളികളും കടുത്തതെന്ന് ഇടത് ഒറ്റയാൻ; ആലപ്പുഴയുടെ പുതിയ എംപി എൽഡിഎഫുകാരനെങ്കിലും ഞങ്ങൾ ഒറ്റക്കെട്ടെന്ന് കെ മുരളീധരൻ; ബിജെപിക്ക് ഒന്നും നൽകാത്ത സംസ്ഥാനത്തോടുള്ള അവഗണന തുടരുമെന്ന് അറിയാമെന്നും മുരളിയുടെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: 17ാം ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് വിജയിച്ച് കയറിയ 20 പേരിൽ നാല് പേർ സിറ്റിങ് എംഎൽഎമാരാണ്. നിയമസഭ വിട്ട് പാർലമെന്റിലേക്ക് പോകുന്നതിന്റെ ത്രില്ലിലാണ് കന്നിക്കാരായ എ.എം ആരിഫ്, അടൂർ പ്രകാശ്, ഹൈബി ഈഡൻ ഒപ്പം തന്നെ മുൻപ് എംപിയായി പരിചയമുള്ള കെ മുരളീധരനും. ശക്തമായ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും കേന്ദ്രത്തിൽ പോകുമ്പോൾ തങ്ങൾ ഒറ്റക്കെട്ടായിരിക്കും എന്ന സൂചനയാണ് `എംഎൽഎമാർ` നൽകുന്നത്. കേന്ദ്ര്തതിലേക്ക് പോകുമ്പോൾ എൽഡിെഫ് എംപിയായ ആരിഫിന്റേയും ഒപ്പമുള്ള യുഡിഎഫ് എംപിമാരുടേയും റോൾ ഒന്നായിരിക്കും എന്ന് ആണ് വടകര എംപി കെ മുരളീധരൻ പറയുന്നത്. മനോരമ ന്യൂസിൽ നടന്ന പാർലമെന്റിലെ എംഎൽഎമാർ എന്ന പരിപാടിയിലാണ് പുതിയ എംപിമാർ നയം വ്യക്തമാക്കിയത്.

അരൂർ എന്ന നിയമസഭ മണ്ഡലത്തിൽ നിന്ന് ആലപ്പുഴയുടെ മൊത്തം എംപിയായ ലോക്‌സഭയിലേക്ക് പോകുന്നു എന്നത് വെല്ലുവിളിയാണ് എന്നാണ് എഎം ആരിഫ് പറയുന്നത്. ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ആണ് പ്രവർത്തനം വ്യാപിപ്പിക്കേണ്ടത്. ഒരു വലിയ ഏരിയ തന്നെ ആണ് അത്. നിരവധി പ്രമുഖർ പ്രതിനിധീകരിച്ച മണ്ഡലമായത്‌കൊണ്ട് തന്നെ ആളുകൾക്ക് വലിയ പ്രതീക്ഷയായിരിക്കും എന്നാണ് ആരിഫിന്റെ വിലയിരുത്തൽ. ആ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാനുള്ള ശ്രമമായിരിക്കും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുക. ഒപ്പം തന്നെ ഇടത്പക്ഷത്തിന്റെ ഏക എംപി എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കുന്ന മറ്റൊരു ഉത്തരവാദിത്വം എന്നും ആരിഫ് പറയുന്നു.

ഒരേ ഒരു എംപിയായത്‌കൊണ്ട് തന്നെ ഇടത്പക്ഷക്കാരും വലിയ പ്രതീക്ഷ വെച്ചുപുലർത്താൻ സാധ്യതയുണ്ട്. ആദ്യമായി പാർലമെന്റിലേക്ക് പോകുമ്പോൾ മുൻപ് അവിടെ പ്രവർത്തിച്ച് പരിചയമുള്ള ആൾ എന്ന നിലയ്ക്ക് കെ മുരളീധരന്റെ ഉപദേശങ്ങൾ തനിക്ക് അത്യാവശ്യമായിരിക്കും എന്നും ആരിഫ് പറയുന്നു. എന്നാൽ 20 വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായിട്ട് പാർലമെന്റിലേക്ക് പോകവുകയാണ് എന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരും എന്ന് യാതൊരു വിധ ചിന്തയും ഇല്ലാതിരിക്കുമ്പോൾ ആണ് മത്സരിക്കുന്നതും വിജയിക്കുന്നതും എന്നതാണ് പ്രത്യേകത. പിന്നെ ഇത്തവണ വളരെ വലിയ വ്യത്യാസങ്ങളുമുണ്ട്.

ഇപ്പോൾ എംഎൽഎ പണി ഉപേക്ഷിച്ച് ഞങ്ങൾ നാല് പേർ പോകുന്നതിൽ മൂന്ന് പേർ യുഡിഎഫും ആരിഫ് എൽഡിഎഫും ആണെങ്കിലും ഞങ്ങൾ അവിടെ ഒറ്റക്കെട്ടായിരിക്കും എന്നാണ് മുരളീധരൻ പറയുന്നത്. മോദി സർക്കാരിനെതിരായ പ്രതിപക്ഷം എന്ന നിലയിലാണ് കേരളത്തിൽ നിന്നുള്ള ഇരുപത് പേരകും പോകുന്നത്.കേരളത്തോട് വലിയ നെഗറ്റീവ് ചിന്താഗതി വെച്ച് പുലർത്തുന്ന ഒരു സർക്കാരാണ് ബിജെപിയുടേത്. നാഷണൽ ഹൈവേ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാക്കിയതും മറ്റ് പല അനുഭവങ്ങളിലം ഇത് വ്യക്തമാണ് എന്നും മുരളീധരൻ പറയുന്നു. പ്രത്യേകിച്ച് ബിജെപിക്ക് ഒന്നും നൽകാത്ത കേരളത്തോട് അവർക്ക് ശത്രുത ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

എംഎൽഎമാർ ലോക്‌സഭയിലേക്ക് പോയതിന് പിന്നാലെ നാല് മണ്ഡലങ്ങളിൽ ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വട്ടിയൂർക്കാവ്, കോന്നി, റെണാകുളം, അരൂർ എ്ന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതിനോടൊപ്പം തന്നെ അന്തരിച്ച കേരള കോൺഗ്രസ് നേതാവായ കെഎം മാണിയുടെ പാല, കഴിഞ്ഞ ഒക്ടോബറിൽ അന്തരിച്ച ലീഗ് എംഎൽഎ പിബി അബ്ദുൾ റസാഖിന്റെ മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഇതിൽ അരൂർ ഒഴികെ ബാക്കി അഞ്ച് മണ്ഡലങ്ങളും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP