Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഹൻലാലിന് ഷെയറുള്ള ത്രീസ്റ്റാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ; വയറിളക്കവും ഛർദ്ദിയുമായി ചികിത്സ തേടിയത് സിബിഎസ്ഇ സ്‌കൂൾ അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്ത് അത്താഴ വിരുന്നിൽ പങ്കെടുത്തവർ; കൊച്ചി ടിഡിഎം റോഡിലുള്ള ട്രാവൻകൂർ കോർട്ടിന്റെ അടുക്കളെ അടച്ചുപൂട്ടി സീൽ ചെയ്ത് ഭക്ഷ്യസുരക്ഷാ വിഭാഗം; നക്ഷത്ര ഹോട്ടലിലെ ഭക്ഷ്യവിഷബാധ പൂഴ്‌ത്തിവെക്കാൻ ശ്രമിച്ച് വൻകിട മാധ്യമങ്ങൾ; ഉടൻ അടുക്കള തുറക്കാൻ സമ്മർദ്ദവുമായി ഉന്നതരും

മോഹൻലാലിന് ഷെയറുള്ള ത്രീസ്റ്റാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ; വയറിളക്കവും ഛർദ്ദിയുമായി ചികിത്സ തേടിയത് സിബിഎസ്ഇ സ്‌കൂൾ അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്ത് അത്താഴ വിരുന്നിൽ പങ്കെടുത്തവർ; കൊച്ചി ടിഡിഎം റോഡിലുള്ള ട്രാവൻകൂർ കോർട്ടിന്റെ അടുക്കളെ അടച്ചുപൂട്ടി സീൽ ചെയ്ത് ഭക്ഷ്യസുരക്ഷാ വിഭാഗം; നക്ഷത്ര ഹോട്ടലിലെ ഭക്ഷ്യവിഷബാധ പൂഴ്‌ത്തിവെക്കാൻ ശ്രമിച്ച് വൻകിട മാധ്യമങ്ങൾ; ഉടൻ അടുക്കള തുറക്കാൻ സമ്മർദ്ദവുമായി ഉന്നതരും

എം മനോജ് കുമാർ

കൊച്ചി: പ്രമുഖ നടൻ മോഹൻലാലിന്റെ കൊച്ചിയിലെ ത്രീ സ്റ്റാർ ഹോട്ടലായ ട്രാവൻകൂർ കോർട്ട് ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടി. ഭക്ഷ്യവിഷബാധ കാരണമാണ് ഹോട്ടലിന്റെ അടുക്കള ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടിയത്. കൊച്ചി ടിഡിഎം റോഡിലുള്ള പ്രശസ്ത ഹോട്ടലിനാണ് ഭക്ഷ്യവിഷബാധ കാരണം പൂട്ടു വീണത്. രണ്ടു ദിവസം മുൻപ് സിബിഎസ്ഇ സ്‌കൂൾ അസോസിയേഷൻ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിനു ശേഷം മാധ്യമ പ്രവർത്തകർക്കായി നടത്തിയ അത്താഴ വിരുന്നിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മോഹൻലാൽ നടത്തുന്ന ഹോട്ടലിലെ ഭക്ഷണം പോലും ഭക്ഷ്യയോഗ്യമല്ല എന്ന വിവരം ഹോട്ടലിൽ പതിവ് സന്ദർശനവും വിരുന്നും നടത്തുന്നവരെ ഞെട്ടിച്ചിട്ടുണ്ട്.

പതിവായി വാർത്താ സമ്മേളനങ്ങളും പരിപാടികളും അത്താഴ വിരുന്നുകളും നടന്നുവരുന്ന കൊച്ചിയിലെ പ്രശസ്ത ഹോട്ടലാണിത്. മോഹൻലാൽ ഷെയർ ഹോൾറായ ഹോട്ടൽ എന്ന നിലയിലാണ് ടൂറിസ്റ്റുകളും മറ്റുള്ളവരും ഈ ഹോട്ടൽ തിരഞ്ഞെടുക്കുകയും ഇവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കുകയും പതിവാക്കിയിരുന്നത്. അടുത്തിടെ സ്പ്രീ എന്ന ഹോട്ടൽ ശൃംഖലയുമായി മോഹൻലാൽ ഹോട്ടൽ നടത്തിപ്പിനായി കരാറിൽ ഏർപ്പെട്ടിരുന്നു. ഷെയർ ഭൂരിഭാഗവും ഇവർ നേടുകയും ചെയ്തു. എങ്കിലും മോഹൻലാലിന് ഹോട്ടലിൽ ഇപ്പോഴും ഷെയറുണ്ട്. ട്രാവൻകൂർ കോർട്ടിൽ ഭക്ഷ്യവിഷബാധ നടന്നത് ഈ ഹോട്ടൽ പരിപാടികൾക്കായി തിരഞ്ഞെടുക്കുന്നവരെ ഞെട്ടിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ പരിപാടിക്ക് ക്ഷണിച്ച സംഘാടകർ നൽകിയ പരാതി പ്രകാരമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം റെസ്റ്റോറന്റിന്റെ അടുക്കള പൂട്ടി സീൽ ചെയ്തത്.

ട്രാവൻകൂർ കോർട്ടിലെ ഡിന്നറിൽ പങ്കെടുത്ത മാധ്യമപ്രവർത്തകർക്കും പരിപാടിയുടെ സംഘാടകർക്കും ഡിന്നറിനു ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വയറിളക്കവും ശർദ്ദിയുമാണ് ഭക്ഷണം കഴിച്ചവർക്ക് അനുഭവപ്പെട്ടത്. വെജിറ്റബിൾ-നോൺ വെജിറ്റബിൾ ഭക്ഷണമാണ് ഹോട്ടലിൽ വിളമ്പിയത്. ഭക്ഷണം കഴിച്ച മിക്കപേർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. അതുകൊണ്ട് തന്നെ ഏത് ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ വന്നത് എന്നറിവായിട്ടില്ല. അതിന്റെ കാരണം കണ്ടുപിടിക്കാൻ വേണ്ടിയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിന്റെ റെസ്റ്റോറന്റ് പൂട്ടി സീൽ ചെയ്തത്.

ഭക്ഷ്യവിഷബാധയുടെ ലക്ഷണം കണ്ടതിനാൽ വിരുന്നിൽ പങ്കെടുത്തവർ മുഴുവൻ പേരും രാത്രിതന്നെ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ചികിത്സ തേടിയവർക്ക് മരുന്നും രണ്ടു ദിവസത്തെ വിശ്രമവുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഭക്ഷ്യവിഷബാധയേറ്റത് മാധ്യമ പ്രവർത്തകർക്കും ഹോട്ടൽ മോഹൻലാലിന്റെതുമായതിനാൽ വാർത്ത പുറത്തു വന്നില്ല. മാധ്യമപ്രവർത്തകരും സംഘാടകരും മരുന്നും വിശ്രമവുമായി വീട്ടിൽ തങ്ങുകയാണ്. കേരളത്തിലെ സിബിഎസ്ഇ സ്‌കൂളുകൾ പുതിയ സംഘടന കേരളത്തിൽ രൂപീകരിച്ചിട്ടുണ്ട്. ഈ സംഘടനയുടെ ലോഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനമാണ് ഭക്ഷ്യവിഷബാധയിൽ സമാപിച്ചത്. ഹോട്ടലിന്റെ അടുക്കള പ്രവർത്തിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അടുക്കള പൂട്ടിയിരിക്കുകയാണ് എന്നാണ് ട്രാവൻകൂർ കോർട്ട് ഹോട്ടൽ അധികൃതർ മറുനാടനോട് പറഞ്ഞത്. . എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചിട്ടു എന്നായിരുന്നു മറുപടി.

കഴിഞ്ഞ ആഴ്‌ച്ചയാണ് നടൻ ദിലീപും നാദിർഷയും കൂടി നടത്തുന്ന കോഴിക്കോട്ടെ ദേ പുട്ടിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചത്. പഴകിയ ചിക്കനും പൂപ്പൽ കയറിയ ഐസ്‌ക്രീമുമാണ് കോർപറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ദേ പുട്ടിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതായും പഴകിയ ഭക്ഷണം വിൽക്കുന്നതായും ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് കോർപ്പറേഷൻ നടത്തിയ പരിശോധനയിലാണ് ദേ പുട്ടിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്തത്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവയും പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്.

ഈ വാർത്തയുടെ ആഘാതം മാറുന്നതിനു മുൻപ് തന്നെയാണ് നടൻ മോഹൻലാലിന്റെ ട്രാവൻകൂർ കോർട്ടിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. അതേസമയം ഹോട്ടലിന്റെ അടുക്കള തുറക്കാൻ വേണ്ടി ഉന്നത ഇടപെടലും ശക്തമാണ്. മന്ത്രിതലത്തിലുള്ള സമ്മർദ്ദം പോലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ നേരിടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP