Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുകയ്ക്കാൻ മാത്രമല്ല കഞ്ചാവ്; സൂക്ഷിച്ച് ഉപയോഗിച്ചാൽ കിടിലൻ മരുന്നായി ഉപയോഗിക്കാം; കഞ്ചാവ് രാജ്യത്ത് നിയമവിധയേമാക്കണമെന്ന് ബാബ രാംദേവിന്റെ കമ്പനി പതഞ്ജലി; വാതിൽ കൊട്ടിയടച്ചതോടെ വലിയൊരു വിപണിസാധ്യതയാണ് ഇല്ലാതാക്കിയതെന്നും കമ്പനി മേധാവി ആചാര്യ ബാലകൃഷ്ണ

പുകയ്ക്കാൻ മാത്രമല്ല കഞ്ചാവ്; സൂക്ഷിച്ച് ഉപയോഗിച്ചാൽ കിടിലൻ മരുന്നായി ഉപയോഗിക്കാം; കഞ്ചാവ് രാജ്യത്ത് നിയമവിധയേമാക്കണമെന്ന് ബാബ രാംദേവിന്റെ കമ്പനി പതഞ്ജലി; വാതിൽ കൊട്ടിയടച്ചതോടെ വലിയൊരു വിപണിസാധ്യതയാണ് ഇല്ലാതാക്കിയതെന്നും കമ്പനി മേധാവി ആചാര്യ ബാലകൃഷ്ണ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കഞ്ചാവ് മരുന്നാണോ, മനുഷ്യനെ മയക്കുന്ന ലഹരിയാണോ? ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി പലരും വരാറുണ്ട്. പുകച്ചുതള്ളുന്നതിനേക്കാൾ മരുന്നായാണ് പൂർവികന്മാർ കണ്ടതെന്ന് ചിലർ വാദിക്കുന്നു. പല രാഷ്ട്രങ്ങളിലും കഞ്ചാവി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടക്കുന്നു. വേദനകൾ ശമിപ്പിക്കാനുള്ള കഴിവ് കഞ്ചാവിനുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ മരുന്നായി ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ, യോഗാ ഗുരു ബാബാ രാംദേവിന്റെ പത്ജ്ഞലി കമ്പനി മേധാവി ആചാര്യ ബാലകൃഷ്ണയ്ക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടുണ്ട്. കഞ്ചാവ് ഉപഭോഗം ഇന്ത്യയിൽ നിയമവിധേയമാക്കണം എന്നാണ് ആചാര്യ ബാലകൃഷ്ണ ആവശ്യപ്പെടുന്നത്. കഞ്ചാവിന്റെ ഔഷധമൂല്യത്തെപ്പറ്റി പതഞ്ജലി പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രാചീനകാലം മുതലേ ഇന്ത്യയിൽ കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നുണ്ടെന്നും ക്വാർട്‌സ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പതഞ്ജലി സിഇഒ പറഞ്ഞു

കഞ്ചാവ് നിരോധനത്തിലൂടെ വിശാലമായ വിപണി സാധ്യതയാണ് ഇന്ത്യ അടച്ചിടുന്നത്. പല പടിഞ്ഞാറൻ രാജ്യങ്ങളിലും കഞ്ചാവ് ചെടിയിൽ നിന്ന് പല മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നുണ്ട്. ആചാര്യ ബാലകൃഷ്ണ അഭിമുഖത്തിൽ പറയുന്നു. കഞ്ചാവ് നിരോധനം ഇല്ലാത്ത പടിഞ്ഞാറൻ രാജ്യങ്ങളിലും കഞ്ചാവ് ചെടിയിൽ നിന്ന് പല മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നുണ്ട്. ശരീരത്തിന് ഹാനികരമായ ലഹരിയുടെ ഘടകങ്ങൾ നീക്കം ചെയ്തതിന് ശേഷം കഞ്ചാവ് എങ്ങനെ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാം എന്നാണ് പതഞ്ജലി ഗവേഷണം നടത്തുന്നുണ്ട്. പ്രാചീന കാലം മുതൽക്കു തന്നെ ഇന്ത്യയിൽ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും കഞ്ചാവിന്റെ ഔഷധമൂല്യങ്ങളെപ്പറ്റി പതഞ്ജലി പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷുകാരാണ് കഞ്ചാവ് കൃഷിയും വ്യാപാരവും ഉപയോഗവും നിരോധിച്ചതെന്നും നിരോധനത്തിലൂടെ വിശാലമായ വിപണി സാധ്യതയാണ് ഇന്ത്യ അടച്ചിടുന്നതെന്നും ആചാര്യ ബാലകൃഷ്ണ പറയുന്നു. ഹരിദ്വാറിലെ പതഞ്ജലിയുടെ ഗവേഷണ കേന്ദ്രത്തിൽ ഇരുന്നൂറോളം വിദഗ്ധരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള പഠനം നടക്കുകയാണ്. ഈ ഗവേഷണത്തിൽ കഞ്ചാവും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ആചാര്യ ബാലകൃഷ്ണ കഞ്ചാവ് നിയമവിധേയമാക്കണം എന്ന് ആവശ്യപ്പെടുന്നത് ഇതാദ്യമല്ല. 2004ൽ പുറത്തിറക്കിയ ഒരു യുട്യൂബ് വീഡിയോയിലും ബാലകൃഷ്ണ കഞ്ചാവിന്റെ ഔഷധമൂല്യത്തെപ്പറ്റി വാചാലനാകുന്നുണ്ട്. സ്വന്തം യുട്യൂബ് ചാനലിലൂടെ പതഞ്ജലി സിഇഒ ഇപ്പോഴും ഈ വീഡിയോ പ്രചരിപ്പിക്കുന്നുമുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശത്തോടെ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ച പതഞ്ജലിക്ക് കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയാണ് കുറഞ്ഞ കാലത്തിനിടെ ഉണ്ടായത്. പേഴ്‌സണൽ കെയർ ഉത്പന്നങ്ങളും പാക്കറ്റിലടച്ച ഭക്ഷണ പദാർത്ഥങ്ങളും സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളും മുതൽ ഒട്ടുമിക്ക നിത്യോപയോഗ ഉപഭോഗ വസ്തുക്കളിലേക്കും പതഞ്ജലിയുടെ വിപണി വലുതായി.

യോഗ ഗുരു ബാബാ രാംദേവിന് പെട്ടെന്ന് കിട്ടിയ ദേശീയ ശ്രദ്ധയും രാഷ്ട്രീയ പ്രാധാന്യവും പതഞ്ജലിയുടെ വിപണിയെ സഹായിച്ചു. അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് പോലും വെല്ലുവിളി ഉയർത്തുന്ന നിലയിലേക്ക് രാജ്യത്ത് പതഞ്ജലിയുടെ വിപണി വളർന്ന് വികസിച്ചു. ഇതിനിടെയാണ് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് പതഞ്ജലി ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP