Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലേഷ്യൻ പ്രധാനമന്ത്രിയും കാന്തപുരവും കൂടിക്കാഴ്ച നടത്തി

മലേഷ്യൻ പ്രധാനമന്ത്രിയും കാന്തപുരവും കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതീർ മുഹമ്മദുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബകക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി. ഇന്നലെ (തിങ്കൾ )രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിലേക്ക് വികസിപ്പിക്കുന്നതിന് ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായതിന് കാന്തപുരത്തെ മഹാതീർ മുഹമ്മദ് അഭിനന്ദനം അറിയിച്ചു.

വൈജ്ഞാനികമായും സാമൂഹികമായും സാങ്കേതികമായും മലേഷ്യയെ ഏറെ വികസിപ്പിച്ചു ലോകത്തെ ശ്രദ്ധേയമായ രാഷ്ട്രമാക്കി മാറ്റിയ മഹാതീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്നും 1980 കൾ മുതലുള്ള അദ്ദേഹത്തിന്റെ ഭരണം ഒരു രാഷ്ട്രത്തിന്റെ വളർച്ച എങ്ങനെയായിരിക്കണം എന്നതിനെ ശരിയായി പ്രതിഫലിപ്പിക്കുന്നുവെന്നു കാന്തപുരം പറഞ്ഞു. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ പ്രവർത്തന ശ്രുംഖല വ്യാപിച്ചു കിടക്കുന്ന മർകസിനെ പ്രധാന മന്ത്രിക്കു വിപുലമായി പരിചയപ്പെടുത്തി. മലേഷ്യയിലെ ഉന്നത സർവ്വകലാശാലകളുമായുള്ള അക്കാദമിക സഹകരണം, പുതിയ വിദ്യാഭ്യാസ കേന്ദ്രങ്ങൾ അവിടെ സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം എല്ലാ സഹകരണവും പ്രധാനമന്ത്രി ഉറപ്പു നൽകി.

ഒരു പതിറ്റാണ്ടിലധികമായി തനിക്ക് പരിചയമുള്ള കാന്തപുരത്തെ വീണ്ടും കാണാനും ചർച്ച നടത്താനും സാധിച്ചതിലുള്ള സന്തോഷവും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയുമായി ചരിത്രപരമായി തന്നെ മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് മലേഷ്യ. ഇരു രാജ്യങ്ങളും അവിടുത്തെ ജനങ്ങളും തമ്മിലുള്ള സഹകരണം വളർത്തുന്ന എല്ലാ പ്രക്രിയകളും സ്വാഗതാർഹമാണ്. മർകസ് സ്ഥാപനങ്ങൾ നടത്തുന്ന വൈജ്ഞാനിക -ജീവകാരുണ്യ പ്രവർത്തങ്ങളുടെ ആഴം മനസ്സിലാക്കാൻ പറ്റിയതിൽ സന്തോഷം. മലേഷ്യയുടെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകുന്നവരാണ് പ്രവാസികളായ ഇന്ത്യക്കാരെന്നും പ്രധാനമന്ത്രി അറിയിച്ചു. മലേഷ്യൻ സമൂഹത്തെ എപ്പോഴും പ്രാർത്ഥനകളിൽ ഉൾപ്പെടുത്താനും പ്രധാനമന്ത്രി കാന്തപുരത്തോടു അഭ്യർത്ഥിച്ചു. മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി അനുഗമിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP