Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐ സി എഫ് ജിദ്ദ സെന്റർ ആസ്ഥാനമായ മർഹബയിൽ സംഘടിപ്പിക്കുന്ന സമൂഹ ഇഫ്താർ മാതൃകയാവുന്നു

ഐ സി എഫ് ജിദ്ദ സെന്റർ ആസ്ഥാനമായ മർഹബയിൽ സംഘടിപ്പിക്കുന്ന സമൂഹ ഇഫ്താർ മാതൃകയാവുന്നു

ജിദ്ദ: ഐ സി എഫ് ജിദ്ദ സെന്റർ ആസ്ഥാനമായ മർഹബയിൽ നടന്നുവരുന്ന സമൂഹ ഇഫ്താർ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ്‌കൊണ്ടും പ്രശംസനീയമാവുന്നു.തുടർച്ചയായ 7-ആം വർഷമാണ് മർഹബയിൽ സമൂഹ ഇഫ്താർ നടന്നുവരുന്നത്, ദിവസവും 200 ഓളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താറിൽ ബിരിയാണി, നെയ്ച്ചോർ,പത്തിരി,കബ്‌സ തുടങ്ങി മലയാളികളുടെ ഇഷ്ട്ട വിഭവങ്ങൾ ആണ് വിത്യസ്ത ദിവസങ്ങളിൽ തയ്യാറാക്കുന്നത്.

ഐസിഎഫ് ശറഫിയ യുണിറ്റ് കമ്മറ്റി നടത്തി വരുന്ന പരിപാടിക്ക് സെൻട്രൽ സെക്രട്ടറി നൗഫൽ വടകര കൺവീനറും അയ്യൂബ് മൂന്നിയൂർ, അഹ്മദ് കൂമണ്ണ. മുഹമ്മദ് കോയ തങ്ങൾ,റഷീദ് പനങ്ങാങ്ങര, ഹംസ വെളിമുക്ക്, റസാക്ക് എടവണ്ണപ്പാറ, മുഹമ്മദ് അലി, ഇസ്ഹാഖ്,റസാക്ക് കൊടുവള്ളി, സലിം മദനി,അബൂത്വാഹിർ തുടങ്ങിയ വോളണ്ടിയർമാർ നേതൃത്വം നൽകുന്നു.

ഇഫ്താറിന് മുന്നോടിയായുള്ള ആത്മീയ മജ്ലിസിന് മുസ്തഫ സഅദി, അബ്ദുന്നാസർ അൻവരി എന്നിവർ നേതൃത്വം നൽകിവരുന്നു. ശറഫിയയിലും മറ്റുമുള്ള സുമനസ്സുകളുടെ സഹകരണത്തോടെയാണ് വർഷങ്ങളായി വിപുലമായ രീതിയിലുള്ള ഇഫ്താർ നടത്തിവരുന്നത് എന്ന് യൂണിറ്റ് സെക്രട്ടറി അഹ്മദ് കൂമണ്ണ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP