Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഴയകാലത്തേതു പോലുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്താൻ പുതുതലമുറ സംഗീത സംവിധായകർക്ക് കഴിവില്ല; പഴയ പാട്ടുകൾ അതേ പോലെ ഉപയോഗിക്കുന്ന പ്രവണത ആണത്തമില്ലായ്മ; 96 സിനിമയിൽ തന്റെ ഗാനം ഉപയോഗിച്ചതിനെതിരെ തുറന്നടിച്ച് ഇളയരാജ

പഴയകാലത്തേതു പോലുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്താൻ പുതുതലമുറ സംഗീത സംവിധായകർക്ക് കഴിവില്ല; പഴയ പാട്ടുകൾ അതേ പോലെ ഉപയോഗിക്കുന്ന പ്രവണത ആണത്തമില്ലായ്മ; 96 സിനിമയിൽ തന്റെ ഗാനം ഉപയോഗിച്ചതിനെതിരെ തുറന്നടിച്ച് ഇളയരാജ

മീപകാലത്ത് തമിഴിന് പുറമേ മലയാളത്തിലും സൂപ്പർ ഹിറ്റായ ചിത്രമായിരുന്നു വിജയ് സേതുപതിയും ത്രിഷയും അഭിനയിച്ച 96. സി.പ്രേംകുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളിയായ ഗോവിന്ദ് മേനോൻ എന്ന ഗോവിന്ദ് വസന്തയാണ് 96ലെ ഗാനങ്ങൾ ഒരുക്കിയത്.

ചിത്രത്തിൽ തൊണ്ണൂറുകളിലെ ഇളയരാജ ഹിറ്റുകളിൽ ചിലത് സിനിമയിലെ നായിക ക്ലാസ്റൂം ഇടവേളകളിൽ പാടുന്നുണ്ട്. ദളപതിയിലെ 'യമുനൈ ആട്രിലെ' , അവതാരത്തിലെ 'തെണ്ട്രൽ വന്ത് തീണ്ടും പോത്' എന്ന പാട്ടിലെ എവരും 'സൊല്ലാമലെ' എന്ന വരികൾ ഈ പാട്ടുകളെല്ലാം ചിത്രത്തിന്റെ കഥാഗതിയുമായി യോജിച്ചു പോകുന്ന രീതിയിൽ സംവിധായകൻ സിനിമയോട് ചേർത്തു വച്ചിരുന്നു.എന്നാൽ ഇതിനെതിരെ എതിർപ്പ് പ്രകടപ്പിച്ചിരിക്കുകയാണ് ഇളയരാജ.

ചിത്രത്തിൽ തന്റെ പാട്ടുകൾ ഉപയോഗിച്ചതിനെയാണ് ഇളയരാജ വിമർശിച്ചത്. ചിത്രത്തിൽ തന്റെ പാട്ടുകൾ പകർത്തിയതിന് കാരണം സംഗീത സംവിധായകന് സമാന നിലവാരമുള്ള പാട്ടുകളുണ്ടാക്കാൻ കഴിവില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു. സിനിമാ നിരൂപകനും എഴുത്തുകാരനുമായ സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് ഇളയരാജ ഇക്കാര്യങ്ങൾ പറഞ്ഞത്.

വിജയ് സേതുപതി, തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമയിൽ നായിക ഇളയരാജയുടെ പാട്ടുകൾ പാടുന്നുണ്ട്. നായികാ നായകന്മാരുടെ ചെറുപ്പകാലം ഓർത്തെടുക്കുന്ന രംഗങ്ങളിൽ ഇളയരാജയുടെ ഈരടികൾ നായികാ കഥാപാത്രം പാടുന്നതായി അവതരിപ്പിച്ചിട്ടുണ്ട്. ഈ രംഗത്തെക്കുറിച്ചാണ് ഇളയരാജ വിമർശനമുന്നയിച്ചത്.

'ഒരു കാലഘട്ടത്തിന്റെ കഥ പറയാൻ ആ സമയത്തെ പാട്ടുതന്നെ ഉപയോഗിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. പുതിയ പാട്ടുകൾ നിർമ്മിക്കാൻ ശേഷിയില്ലാതാവുമ്പോഴാണ് മുമ്പേതന്നെ പോപ്പുലറായ പാട്ട് ഉപയോഗിക്കുന്നത്. നിലവാരമുള്ള പാട്ടുകൾ നിർമ്മിക്കാനുള്ള പ്രതിഭ ഇവരിലില്ലെന്നതാണ് പ്രധാന കാരണം'ആണത്തമില്ലായ്മയാണ് ഇപ്പോഴത്തെ സംഗീത സംവിധായകർ കാണിക്കുന്നത്. പഴയതു തന്നെ ഉപയോഗിക്കുന്ന ഈ പ്രവണത അവരുടെ വീഴ്ചയാണ് കാണിക്കുന്നത്.'' ഇളയ രാജ വ്യക്തമാക്കി.

എന്നാൽ ചിത്രത്തിൽ ഇളയരാജയുടെ പാട്ടുകൾ ഉപയോഗിച്ചതിന് അനുവാദം വാങ്ങിയിരുന്നെന്നും റോയൽറ്റി നൽകി, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് പാട്ടുകൾ സിനിമയിൽ ഉപയോഗിച്ചതെന്ന് സംവിധായകൻ സി പ്രേം കുമാർ പ്രതികരിച്ചെന്ന് ദ ന്യൂസ് മിനുട്ട്സ് റിപ്പോർട്ട് ചെയ്തു. '96' തെലുങ്ക് പതിപ്പിന്റെ ചിത്രീകരണത്തിലാണ് ഇദ്ദേഹം. ചിത്രത്തിന്റെ സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ഇളയരാജയുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. പാട്ട് ഉപയോഗിക്കുന്നതിലെ നിയമപരമായ അനുവാദം നേടിയിരുന്നെന്ന് '96'ന്റെ അണിയറ പ്രർത്തകരിൽ പലരും ട്വീറ്റ് ചെയ്യുകയും ചെയ്തു.

റോയൽറ്റി ഇല്ലാതെ പല ഗായകരും തന്റെ പാട്ടുകൾ പാടുന്നതിനെതിരെ ഇളയരാജ മുമ്പും രംഗത്ത് വന്നിരുന്നു. '96' ൽ പാട്ടുകൾ ഉപയോഗിച്ചതിനെ വിമർശിച്ചതിന് പിന്നാലെ ആരാധകരിൽനിന്നടക്കം ഇളയരാജക്കെതിരെ ആക്ഷേപമുയരുന്നുണ്ട്. ഇളയരാജ തന്നെ അദ്ദേഹത്തിന്റെ പാട്ടുകൾ രണ്ടാമതും ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നടക്കമുള്ള വിമർശനങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP