Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയത് തലശേരിയിലെ ജനപ്രതിനിധി; അദ്ദേഹത്തിന്റെ അനുയായികൾ തന്നെ പലദിവസം പിന്തുടർന്നു; വിരോധത്തിന് കാരണം തലശേരി സ്‌റ്റേഡിയത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നത്; പി.ജയരാജന് പങ്കൊന്നുമില്ല; വധശ്രമത്തിന്റെ കാരണക്കാരന്റെ പേരുപറയാതെ സിഒടി നസീർ വിരൽ ചൂണ്ടുന്നത് ഷംസീർ എംഎൽഎയുടെ നേരേ; കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിലെ പുതിയ വില്ലൻ ചാനൽ ചർച്ചകളിൽ വെറുപ്പിക്കുന്ന മുഖം തന്നെയോ?

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയത് തലശേരിയിലെ ജനപ്രതിനിധി; അദ്ദേഹത്തിന്റെ അനുയായികൾ തന്നെ പലദിവസം പിന്തുടർന്നു; വിരോധത്തിന് കാരണം തലശേരി സ്‌റ്റേഡിയത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നത്; പി.ജയരാജന് പങ്കൊന്നുമില്ല; വധശ്രമത്തിന്റെ കാരണക്കാരന്റെ പേരുപറയാതെ സിഒടി നസീർ വിരൽ ചൂണ്ടുന്നത് ഷംസീർ എംഎൽഎയുടെ നേരേ; കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിലെ പുതിയ വില്ലൻ ചാനൽ ചർച്ചകളിൽ വെറുപ്പിക്കുന്ന മുഖം തന്നെയോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകരയിൽ വെട്ടേറ്റ സിപിഎം വിമത സ്ഥാനാർത്ഥിയും മുൻ ഡിവൈഎഫ്ഐ നേതാവുമായ സിഒടി നസീർ പാർട്ടിയുടെ കണ്ണിലെ കരടായത് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരേ തിരിഞ്ഞതോടെയാണ്. വടകരയിൽ ജയരാജനെതിരെ വിമതനായതോടെ പാർട്ടിക്ക് അത് പൊറുക്കാനാവാത്ത തെറ്റായി. മറ്റൊരു ഒഞ്ചിയം ആവർത്തിക്കുമെന്ന ഭയം പാർട്ടിയെ പിടികൂടിയതായി വേണം സംശയിക്കണം. ഏതായാലും തന്നെ വധിക്കാൻ ശ്രമം നടത്തിയതിന് പിന്നിൽ ജയരാജൻ അല്ലെന്നാണ് നസീർ പറയുന്നത്. വധശ്രമത്തിന് പിന്നിൽ, തലശ്ശേരിയിലെ ഒരു സിപിഎം ജനപ്രതിനിധിയും തലശ്ശേരിയിലെയും കൊളശ്ശേരിയിലെയും ഓരോ ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണെന്നു നസീർ പറയുന്നു. ആശുപത്രി വിട്ടു തലശ്ശേരിയിലെ വീട്ടിലെത്തിയപ്പോവാണ് നസീർ ഇക്കാര്യം സൂചിപ്പിച്ചത്. ജനപ്രതിനിധിയുടെ പേര് അന്വേഷണ ഉദ്യോഗസ്ഥനോടു പറഞ്ഞിട്ടുണ്ടെന്നും പൊലിസിൽ അന്വേഷിച്ചാൽ പേരു ലഭിക്കുമെന്നും നസീർ പറഞ്ഞു. ആർക്കുനേരെയാണ് നസീർ വിരൽ ചൂണ്ടുന്നതെന്ന കാര്യവും ഇതിനകം ചർച്ചാവിഷയമായി കഴിഞ്ഞു. ചാനൽ ചർച്ചകലിൽ സജീവമായ എംഎൽഎയുടെ നേർക്കാണ് ആരോപണമുന ഉയരുന്നത്.

തലശ്ശേരി സ്റ്റേഡിയം 400 ലക്ഷം രൂപ ചെലവഴിച്ചു നവീകരിക്കുകയും കോടികൾ ചെലവഴിച്ചു പുല്ലു പിടിപ്പിക്കുകയും ചെയ്തതിലെ അഴിമതിക്കെതിരെ താൻ രംഗത്തു വന്നിരുന്നുവെന്നു നസീർ പറഞ്ഞു. സ്റ്റേഡിയത്തിലെ തണൽ മരം മുറിക്കുന്നതിനെതിരെയും സമരത്തിന് ഇറങ്ങിയിരുന്നു. ഇതുൾപ്പെടെയുള്ള തന്റെ നിലപാടുകളാണ് ഈ ജനപ്രതിനിധിയെ പ്രകോപിപ്പിച്ചത്. താൻ സ്ഥാനാർത്ഥിയായതിനു തൊട്ടു പിന്നാലെ ജനപ്രതിനിധി ഓഫിസിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ അടുത്ത ആളുകളായ 2 ലോക്കൽ കമ്മിറ്റി അംഗങ്ങൾ തന്നെ ഏതാനും ദിവസമായി പിന്തുടരുന്നത് അറിയാമായിരുന്നു. ഇതെല്ലാം പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ചു കുറ്റവാളികളെ പുറത്തു കൊണ്ടു വരുന്നതിനു പകരം സംഭവത്തിൽ നേരിട്ടു പങ്കെടുത്ത ഏതാനും പേരിൽ കേസ് ഒതുക്കി തീർക്കാനാണു ശ്രമിക്കുന്നത്.

എന്നാൽ, ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ തൃപ്തനാണ്. എന്നാൽ ഗൂഢാലോചനയെക്കുറിച്ചു പറയുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും മറ്റു ബിസിനസ് കാര്യങ്ങളെയും കുറിച്ചാണു ചോദിക്കുന്നത്. ഇതു സംശയാസ്പദമാണ്. മറ്റു രംഗങ്ങളിൽ ശത്രുക്കളില്ലെന്നും രാഷ്ട്രീയമായി എതിരഭിപ്രായം ഉയർത്തിയതിന്റെ പേരിലാണു ഭീഷണി ഉണ്ടായിരുന്നതെന്നും നസീർ പറഞ്ഞു.എന്നാൽ, ഏതെങ്കിലും ജനപ്രതിനിധിയുടെ കാര്യം നസീർ വെളിപ്പെടുത്തിയെന്ന കാര്യം അന്വേഷണ സംഘം നിഷേധിക്കുന്നു.

മാറ്റി കുത്തിയാൽ മാറ്റം കാണാം

സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്ന സിഒടി നസീർ ഏതാനും വർഷം മുമ്പാണ് പാർട്ടിയിൽ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോൾ' 'മാറ്റി കുത്തിയാൽ മാറ്റം കാണാം എന്നതായിരുന്നു പ്രചാരണ വാക്യം.തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീർ 2015 ലാണ് പാർട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്മാറുകയാണുണ്ടായത്. മേപ്പയ്യൂർ ടൗണിൽ വോട്ടഭ്യർഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലിൽ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേൽക്കുന്നത്.

വികസനത്തോടൊപ്പം അക്രമരാഷ്ട്രീയമില്ലാത്ത ഒരു നാളെയുണ്ടാകണമെന്ന രാഷ്ട്രീയം ഉയർത്തിയായിരുന്നു വടകരയിൽ പി ജയരാജനെതിരെ സിഒടി നസീർ സ്ഥാനാർത്ഥിയായത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പല സന്നദ്ധ സംഘടനകളും ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.യുവാക്കളുടെ പിന്തുണയോടെ വർഗ്ഗീയതയും കൊലപാതക രാഷ്ട്രീയവും വിഷയമാക്കിയുള്ള പ്രചാരണമാണ് നസീർ നടത്തിയത്. വടകര മണ്ഡലത്തിലെ യുവാക്കളും നാട്ടുകാരും തനിക്ക് പിന്തുണ നൽകിയെന്നാണ് നസീർ അവകാശപ്പെട്ടിരുന്നത്. പുതിയ ആശയം പുതിയ രാശഷ്ട്രീയം എന്നിവയാണ് താൻ മുന്നോട്ടുവെയ്ക്കുന്നത്. സൗഹാർദപരമായ രാഷ്ട്രീയം കേരളത്തിൽ രൂപപ്പെടണമെന്നും നസീർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടതെന്നുമുള്ള നസീറിന്റെ പ്രചരണം ഏറെ ചലനം സൃഷ്ടിച്ചിരുന്നു.എന്നാൽ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ നസീറിനു തന്നെ അതിന്റെ ഇരയായി മാറേണ്ടിയും വന്നുനേരത്തെ പാർട്ടി അംഗവും ജനപ്രതിനിധിയുമായ നസീറിന് തലശ്ശേരിയിലെ ന്യൂനപക്ഷ മേഖലയിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പിൽ നസീർ മൂവായിരത്തിനും നാലായിരത്തിനുമിടയിൽ വോട്ടുപിടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കിവീസ് ക്ലബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നസീർ സി.പി. എം ഭരിക്കുന്ന നഗരസഭയുമായും പാർട്ടിയുമായും തെറ്റുന്നത്. പിന്നീടത് പരസ്യയുദ്ധത്തിലേക്കും നസീറിന്റെ പുറത്തേക്കുള്ള പോക്കിലും കലാശിച്ചു.

മാപ്പുംപറഞ്ഞും സിപിഎമ്മിന്റെ ശത്രുവായി

നേരത്തേ കണ്ണൂരിൽ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. എന്നാൽ പ്രതിയല്ലെന്നും മനഃപൂർവ്വം കൂടുക്കിയതാണെന്നുമായിരുന്നു നസീറിന്റെ വാദം. ഇത് ഉമ്മൻ ചാണ്ടിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായ നസീർ പിന്നീടൊരിക്കൽ ഉമ്മൻ ചാണ്ടി തലശ്ശേരിയിലെത്തിയപ്പോൾ പരസ്യമായി മാപ്പുപറഞ്ഞത് വൻവിവാദമായിരുന്നു. ഇതോടെ സി.പി. എമ്മിന്റെ മുഖ്യശത്രുക്കളിലൊരാളായി നസീർമാറി.സിപിഎമ്മിനെതിരെ മുൻപ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതും വിവാദത്തിന് വഴിവെച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP